ചന്ദനപ്പള്ളി പെരുന്നാൾ
ഇന്ന് സമാപിക്കും
ഇന്ന് സമാപിക്കും
കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായ ചന്ദനപ്പള്ളി പെരുന്നാൾ ഇന്ന് സമാപിക്കുംരാവിലെ ചെംബിൽ അരിയിടീൽകർമ്മം പള്ളിയിൽ ഇടവകയുടെ അനുഗ്രഹീത വികാരി ഫാ.ബിജുതോമസിന്റെ പ്രദാന കാർമ്മികത്വത്തിലും ചെംബിൻ മൂട്ടിൽ പരംബരാഗതമായി ആദ്യം അരി സമർപ്പിക്കാൻ പ്രമുഖ ഹൈന്ദവ തറവാടായ മേക്കാട്ട് കുടുംബവും നിർവ്വഹിച്ചു.ദേവാലയസന്നിധിയിൽ വിശുദ്ധമൂന്നിന്മേൽ കുർബാനക്ക് പരി.കാതോലിക്കാ ബാവാ പ്രധാന കാർമ്മികത്വം വഹിച്ചു കൽകുരിശിലും ചെംബിന്മൂട്ടിലും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന അരി സമർപ്പണം ചെയ്ത് പ്രാർത്ഥിക്കുന്നു..രാവി ലെ മുതൽ വൻ ജനസഞ്ചയമാണു പള്ളിയി ലേക്ക് ഒഴുകുന്നത്...ഉച്ചയോടെ തിരക്ക് ക്രമാതീതമാകും.വൈകിട്ട് അഞ്ചിനാണു വിഖ്യാതമായ ചന്ദനപ്പള്ളി ചെം ബെടുപ്പ് നടക്കുക.പോലീസും അർദ്ധ സൈനീക വിഭാഗവും ചേർന്നാണു ഇക്കുറി വലിയപള്ളി പെരുന്നാളിനു സുരക്ഷ ഒരുക്കുക...കുറ്റമറ്റ ക്രമീകരണങ്ങളിലൂടെ ജന ലക്ഷങ്ങൾ സുരക്ഷിതമായി ചെം ബെടുപ്പ് ചടങ്ങിനു സാക്ഷികളാകും.രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് സഭാ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ പ്രധാന കാർമ്മികനായി.കുറിയാക്കോസ് മാർ ക്ലിമീസ്..ഡോ.യൂഹാനോൻ മാർ ദീയസ് കോറോസ്..യൂഹാനോൻ മാർ ദിമത്രിയൂസ് എന്നീ തിരുമേനിമാരും റംബാന്മാരും..ഇടവക വികാരി ഫാ.ബിജു തോമസ് പറന്തലിന്റെ നേത്രുത്വത്തിൽ നൂറുകണക്കിനു വൈദീക ശ്രേഷ്ഠരും ആയിരകണക്കിനു വിശ്വാസികളും കുർബാനയിൽ പങ്കാളികളായി.
Prof. John Kurakar
No comments:
Post a Comment