Pages

Wednesday, May 4, 2016

ജിഷ എന്ന ദലിത് പെൺകുട്ടിയുടെ അതിക്രൂര കൊലപാതകം രാഷ്ട്രീയ വൽക്കരിക്കരുത്

ജിഷ എന്ന ദലിത് പെൺകുട്ടിയുടെ  അതിക്രൂര കൊലപാതകം രാഷ്ട്രീയ വൽക്കരിക്കരുത്
പാവപ്പെട്ട ഒരു ദലിത് പെൺകുട്ടിക്കുപെരുമ്പാവൂർകാർ  നൽകിയ സുരക്ഷ  ചോദ്യം ചെയ്യപെടുകയാണ് .വീട്ടുജോലികൾക്കുപോയാണ് ആ പാവം അമ്മ  ജിഷയെ പഠിപ്പിച്ചിരുന്നത്. ജീവിതത്തിൻറെ പരിമിതികളിൽനിന്നു ഭാവിയിലേക്ക് ഉയർന്നുപറക്കാൻ ചിറകുതേടുകയായിരുന്നു ജിഷ .കുറുപ്പംപടിയിൽ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടിനുള്ളിൽ ഈ നിയമ വിദ്യാർഥിനി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടതിലുള്ള പ്രതിഷേധം ഭാരതത്തിലുടനീളം  അലയൊലികൾഉണ്ടാക്കിയിരിക്കുകയാണ്.ആൺക്രൂരതയുടെ അങ്ങേയറ്റമാണ് ആ പെൺകുട്ടി ശരീരത്തിലനുഭവിച്ചത്..പെരുമ്പാവൂര് എംഎല്എ യ്ക്കും  വാര്ഡ് മെമ്പർക്കും  ഉത്തരവാദിത്വത്തിൽ നിന്ന്  ഒഴിഞ്ഞു നിൽക്കാൻ കഴിയുമോ ?  ഈ ചെറു കുടുംബത്തിന്റെ പരമ ദയനീയത  ഇവർ കാണാതെ പോയല്ലോ. ഇവർ  ഏതു പാർട്ടിയിൽ പെട്ടവരാണ്  എന്ന് ഞാൻ അന്വഷിക്കുന്നില്ല . ഇവർക്കെതിരെ ജിഷയുടെ അമ്മ  ഗുരുതര ആരോപണങ്ങളാണ്  ഉന്നയിച്ചിരിക്കുന്നത്‌ .
കളളും,കഞ്ചാവും മയക്കുമരുന്നും സേവിച്ച് കണ്ണിനെയും മനസ്സിനെയും കാമ ക്രോധ വികാരങ്ങൾക്ക് അടിമപെടുത്തിയ ചെകുത്താൻ മാർ നിരത്തുകളിൽ നിന്ന് വീടിന്റെ അകത്തളത്തിലേക്ക് വരികയാണ്.അടചിട്ട മുറിയിലും പൊതു നിരത്തിലും ഒരുപെണ്ണുംസുരക്ഷിതയല്ല എന്ന് ജിഷ മലയാളിയെ ഓർമ്മപെടുത്തുന്നു .പെൺകുട്ടിയുടെ ദയനീയ കരച്ചിൽ കേട്ടിട്ടും തിരിഞ്ഞ്ന്നോക്കാൻ കഴിയാത്ത വിധം  അയൽ വാസികളുടെ മനസ്സ് മരവിച്ചു പോയല്ലോ ."അയൽ വീട്ടിൽ എന്ത് സംഭവിച്ചാലും ഞാനും എന്റെ കുടുംബവും സുരിക്ഷിതരാണു"എന്ന ഇടുങ്ങിയ മനോഭാവം  മലയാളിയെ ബാധിച്ചു കഴിഞ്ഞു .
കൊലയാളിയെ കണ്ടെത്താൻ നിയമ പാലകർക്കു ഇനിയും കഴിഞ്ഞിട്ടില്ല .ദളിത് കൊലപാതകം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആരെങ്കിലും ആസൂത്രണം ചെയ്താണോ എന്ന സംശയവും ശ്ക്തിപെടുന്നുണ്ട് .. ഈ കൊടും ക്രൂരത കാട്ടിയത്  വാടക കൊലയാളിയാണോ ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ഇതിൽ പങ്കുണ്ടോ ? ഇതൊക്കെ അന്വഷിക്കെണ്ടിയിരിക്കുന്നു..തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എന്ത് ക്രൂരത കാണിക്കാനും ചിലർ മടിക്കയില്ല .ഒളിച്ചിരിക്കുന്ന യഥാർത്ത കൊലയാളിയെ  നിയമത്തിൻറെ മുന്നിൽ ഉടനെ കൊണ്ടുവരണം .കൊലയാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ?സൗമ്യയെ കൊന്നവന് വധശിക്ഷ നൽകാൻ കഴിഞ്ഞില്ല ദേശദ്രോഹികളെ തൂക്കികൊല്ലുന്നപോലെ ഈദ്രോഹികളെ തൂക്കി കൊല്ലാൻ നിയമമുണ്ടാകണം .നിർഭയ സംഭവത്തിനുശേഷം സത്രീപിഡനനിയമങ്ങൾ കർശനമാക്കി നിയമനിർമ്മാണം നടത്തിയ ആദ്യ സംസ്ഥാനം നമ്മുടെ കേരളമാണ്..രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആരും ശ്രമിക്കരുത് .യഥാർത്ഥ കൊലയാളിയെ ഉടനെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നേടി കൊടുക്കുകയാണ് വേണ്ടത്.രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നോക്കുന്നവരോട് ഇത് കേരളമാണ്.പ്രബുദ്ധരായ കേരളജനത എല്ലാം മനസ്സിലാക്കുന്നുണ്ട് എന്ന് ഓർക്കുക .

പ്രൊഫ്‌. ജോൺ കുരാക്കാർ

..


No comments: