കേരളത്തിൽ സ്ത്രീകള്ക്കു നേരെ
അതിക്രമങ്ങൾ വർദ്ധിക്കുന്നു
അതിക്രമങ്ങൾ വർദ്ധിക്കുന്നു
സാംസ്‌കാരിക കേരളത്തിന്റെ അഭിമാനത്തിന്
ക്ഷതമേല്‍പ്പിച്ച് പ്രായഭേദമന്യേ സ്ത്രീകള്‍ക്കു നേരെ അതിക്രമം
തുടരുന്നു. ചിറയില്‍കീഴില്‍ അറുപത്തിയെട്ടുകാരി
പീഡനത്തിനിരയായതാണ് ഒടുവില്‍ പുറത്തുവന്ന സംഭവം.
തിങ്കളാഴ്ച അര്‍ധരാത്രി
വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ
പീഡിപ്പിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ
പരിശോധനയിലാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയായത്
ബോധ്യമായത്. സംഭവത്തില്‍ അഞ്ചു തെങ്ങ് പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയ്്ക്കു നേര്‍ക്കുണ്ടായ അതിക്രൂരമായ പീഡനവും
കൊലപാതകവുമാണ് ഈയാഴ്ച ആദ്യം പുറത്തുവന്ന
ഞെട്ടിച്ച സംഭവം. സംഭവത്തില്‍ പ്രതിയെന്ന്
സംശയിക്കുന്ന നിരവധി പേരെ പോലീസ്
ചോദ്യം ചെയ്തുവെങ്കിലും ഇതുവരെ ഒരു തുമ്പും
കണ്ടെത്താന്‍ കഴിഞ്ഞില്ല.തൊട്ടുപിന്നാലെ വര്‍ക്കലയില്‍ 19കാരിയായ നഴ്‌സിംഗ്
വിദ്യാര്‍ത്ഥിയെയാണ് കാമുകനും സുഹൃത്തുക്കളും
കൂടി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി
പീഡിപ്പിച്ചത്. അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം നടത്തിയ
കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
മറ്റു പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
കാസര്‍ഗോഡ് കാഞ്ഞങ്ങാട്
ഏഴൂവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരനെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച നടന്ന സംഭവത്തില്‍ കുട്ടിയുടെ
മാതാവ് ചൈല്‍ഡ് ലൈന്
നല്‍കിയ പരാതിയെ
തുടര്‍ന്നാണ് ശ്രീകൃഷ്ണമന്ദിരം റോഡിലെ
രവി എന്നയാളാണ് പിടിയിലാണ്.പത്തനംതിട്ട അടൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍
ശ്രമിച്ച പിതാവിന്റെ സുഹൃത്തായ കോയിക്കല്‍
മനോജിനെ പോലീസ് അറസ്റ്റു ചെയ്തു.
പൂജപ്പുര നിര്‍ഭയ
കേന്ദ്രത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ ഇന്നു
രാവിലെയാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ത്താണ്ഡം സ്വദേശിയായ
17കാരിയാണ് മരിച്ചത്. കുളിമുറിയില്‍ കയറി
ഏറെ നേരം കഴിഞ്ഞിട്ടും
പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ്
മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലക്കാട് നിര്‍ഭയ
കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയെ അമ്മയുടെ ആവശ്യപ്രകാരമാണ്
ഇന്നലെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. ലൈംഗിക അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്കുട്ടികളെ സംരക്ഷിക്കുന്ന നിര്‍ഭയയില്‍ മതിയായ സുരക്ഷയില്ലെന്ന് മുന്പും ആരോപണം ഉയര്ന്നിരുന്നു.
Prof. John Kurakar
No comments:
Post a Comment