Pages

Saturday, May 7, 2016

അമ്മ

 അമ്മ
പതിനാറു വയസുള്ള ആ മകൻ
അമ്മയോട് ചോദിച്ചു..
"അമ്മെ എന്റെ
പതിനെട്ടാമത്തെ
പിറന്നാളിന് അമ്മ എനിങ്ക് എന്ത്
സമ്മാനമാണ് തരുന്നത്"
ആ അമ്മ പറഞ്ഞു!
"പതിനെട്ടാമത്തെ
പിറന്നാൾ വരാൻ ഇനി വർഷങ്ങൾ
ഉണ്ടല്ലോ മോനെ! അത് അന്ന്
തീരുമാനിക്കാം"
ആ മകന് 17 വയസ്സ് കഴിഞ്ഞു ഒരു
ദിനം പെട്ടെന്നു അവൻ
ബോധമറ്റു നിലത്തു വീണു..
അവന്റെ അമ്മ അവനെ ഒരു
ആശുപത്രിയിൽ
വളരെ പെട്ടന്നു തന്നെ
എത്തിച്ചു...
വിദഗ്ധ പരിശോധനക്ക് ശേഷം
ഡോക്ടർ പറഞ്ഞു..
"സോദരി നിങ്ങളുടെ മകന്റെ
ഹൃദയം തകരാറിലാണ്..."
സ്ട്രചെറിൽ ഒന്നും
അറിയാതെ കിടക്കുന്ന മകൻ
അമ്മയുടെ കരച്ചിൽ കണ്ടു അതീവ
ദുഃഖിതനായി..
അവൻ അമ്മയോട് ചോദിച്ചു..
"അമ്മെ ഞാൻ മരിച്ചുപോകും
എന്നാണോ ഡോക്റ്റർ പറഞ്ഞത്.."
ഒരു പൊട്ടിക്കരച്ചിൽ
മാത്രമായിരുന്നു അമ്മയുടെ
മറുപടി..
ഒരു വലിയ ശാസ്ത്ര ക്രിയക്ക്
ഒടുവിൽ അവൻ പൂർണ്ണ സൗഖ്യമായി
ആശുപത്രി വിട്ടു!
അവൻ വീട്ടിലെത്തി അവന്റെ
അമ്മയെ കാണാൻ അവന്റെ കണ്ണുകൾ
പരതുമ്പോൾ അവനു അവന്റെ
കിടക്കയിൽ നിന്നും ഒരു കത്ത്
കിട്ടി.
" മകനെ നീ ഇപ്പോൾ ഈ കത്ത്
വായിക്കുന്നു. അതിനർത്ഥം
എന്റെ മകൻ പൂർണ്ണ സൗഖ്യം
പ്രാപിച്ചു നമ്മുടെ വീട്ടിൽ
എത്തി എന്നാണു..
മോനെ നീ ഓർക്കുന്നുവോ നീ
ഒരിക്കൽ ചോദിച്ചു നിന്റെ
പതിനെട്ടാമത്തെ
പിറന്നാളിന് അമ്മ മോന് എന്ത്
സമ്മാനം തരുമെന്ന്?
എന്റെ മോന് അമ്മ എന്താണ്
സമ്മാനം തന്നത് എന്ന് മോന്
അറിയണ്ടേ... അത് അമ്മയുടെ ഹൃദയം
ആയിരുന്നു... എന്റെ മോൻ അത്
നന്നായി സൂക്ഷിച്ചു വെക്കണം ..
എന്റെ പൊന്ന് മോന് ഒരു നൂറു ജന്മ
ദിന ആശംസകൾ -
സ്നേഹത്തോടെ അമ്മ"
ആ അമ്മ മകന് ഹൃദയ ദാനം ചയ്യാൻ
ജീവ ത്യാഗം ചെയ്തു...
അമ്മയുടെ സ്നേഹത്തിൽ കവിഞ്ഞു
മറ്റൊരു സ്നേഹം ഇന്ന്
ലോകത്തിൽ ഇല്ല..
ഇന്നത്തെ ഓരോ പെൺകുഞ്ഞും
നാളെ അമ്മയാകേണ്ടവളാണ്!
ഓരോ പെൺ കുഞ്ഞും
സ്നേഹത്തിന്റെ
വെളിച്ചമാണ്...
ഈ ലോകത്തിൽ നിലനിൽപിന്
ആധാരം ഓരോ അമ്മയും
സഹോദരിയും, മക്കളുമാണ്..
ആ വെളിച്ചം തല്ലി
കെടുത്തരുത്..
ഒരു പെൺകുട്ടി.
നിസഹായവസ്ഥയിൽ കാണുമ്പോൾ
നിനക്ക് നിന്റെ
മാതാവിനെ ഓർത്തുകൂടെ...
നിന്റെ സഹോദരിയെ ഓർത്ത്
കൂടെ...
നമുക്കു ഓരോരുത്തർക്കും അതിനു
കഴിയണം... കഴിയട്ടെ എന്ന
പ്രാർത്ഥന മാത്രം

No comments: