Pages

Saturday, May 14, 2016

കലാശക്കൊട്ട് കോപ്രായം, സാംസ്കാരിക കേരളത്തിന്റെ അധഃപതനം:

കലാശക്കൊട്ട് കോപ്രായം, സാംസ്കാരിക കേരളത്തിന്റെ അധഃപതനം:
ജസ്റ്റിസ് കെമാൽ പാഷ
കലാശക്കൊട്ട് എന്ന പേരിൽ രണ്ടര മണിക്കൂർ റോഡിൽ നടക്കുന്നത് കോപ്രായമാണെന്നും സാംസ്കാരിക കേരളത്തിന്റെ അധഃപതനമാണ് ഈ കാഴ്ചയെന്നും ജസ്റ്റിസ് കെമാൽ പാഷ. ഇതുമൂലം മണിക്കൂറുകൾ സാധാരണക്കാർ റോഡിൽ കുടുങ്ങുന്നു ഇന്ധനം പാഴാവുന്നു, ശബ്ദമലിനീകരണമുണ്ടാകുന്നു. ജീവിക്കാനുള്ള അവകാശത്തിനെതിരാണ് കലാശക്കൊട്ടെന്നും അദ്ദേഹം പറഞ്ഞു..

.. കള്ളുകുടിച്ചിട്ടുള്ള പേക്കൂത്താണു റോഡിൽ കാട്ടുന്നത്. സ്ഥാനാർഥികൾ ആറുമണിക്ക് അവസാനിപ്പിച്ചു പോയാലും വയറ്റിൽ കിടക്കുന്ന സാധനം തീരുന്നതുവരെ ഇവർ റോഡിൽ തുടരുമെന്നും കെമാൽ പാഷ പറഞ്ഞു തൃശൂരിൽ കലാഭവൻ മണി ഫൗണ്ടേഷന്റെ മണിക്കുയിൽ പുരസ്കാരം വിനയനു സമ്മാനിക്കുന്ന ചടങ്ങിനെത്തിയ കെമാൽപാഷ കലാശക്കൊട്ടുമൂലം ഒരുമണിക്കൂറിലേറെ റോഡിൽ കുടുങ്ങിയിരുന്നു. തുടർന്നു വേദിയിൽ ശക്തമായി വിമർശിച്ചു.... അവാർഡ് ഏറ്റവാങ്ങേണ്ട വിനയൻ രണ്ടരമണിക്കൂർ റോഡിൽ കുടുങ്ങിയതിനാൽ അവാർഡ് കെമാൽ പാഷയിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞില്ല.

Prof. John Kurakar

No comments: