Pages

Thursday, April 28, 2016

TRIBUTE PAID TO CARTOONIST TOMS

വരയുടെ ലോകത്തെ ആവാഹിച്ചു കുരുന്നുകളുടെ മനസ്സിൽ ചിരിയുടെ വർണ്ണമഴ പെയ്യിച്ച മലയാളത്തിന്റെ പ്രിയ കർട്ടുനിസ്റ്റിനു ആദരാജ്ഞലികൾ

TRIBUTE PAID TO
CARTOONIST TOMS
Toms, a household name in Kerala for the past half century and more for his cartoon siblings Boban and Molly, is no more. He was 87.Few knew him as V.T. Thomas, born to V.T. Kunjuthomman and Cicily Thomas in the Kuttanad in 1929, for he was for a whole generation just 'Toms', the creator of 'Bobanum Moliyum', the back-page cartoon series published in Malayala Manorama weekly for Besides 'Bobanum Mollyum' Toms created and communicated to the Malayali milieu through several characters like Kunchukurup, Appy Hippy, Unnikuttan, Chettan and Chettathi, representing an entire neighbourhood. Each of his characters found a special place in the hearts of the Malayalis and a part of Malayalam popular culture.
When asked by a young fan about the genesis of Boban and Molly, Toms said he had named them after two children in the neighbourhood who one day came to him and asked him to draw their picture. In their web page, the Indian Institute of Cartoonists quotes Toms as having said: “This took place after these two naughty children thwarted every attempt of mine to prevent them from jumping the fence around my house and walking through the kitchen, on their way to school.”

തെറിച്ചു നില്ക്കുന്ന മുടിയുമായി ബോബന്‍, ഒറ്റയുടുപ്പിട്ട മോളി, എപ്പോഴും കൂട്ടായി പട്ടിക്കുട്ടിയും... പ്രായഭേദമെന്യേ മലയാളികളെ ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുന്ന മൂന്നു താരങ്ങളാണ്ഇവര്‍. ബോബനു മോളിയും എന്ന കാര്ട്ടൂണ്കഥാപാത്രങ്ങളുടെ സൃഷ്ടാവ്മണ്മറയുമ്പോള്മലയാളത്തിനു നഷ്ടമാകുന്നത്കാര്ട്ടൂണിലെ 'തകഴിയെയാണ്‌'. കുട്ടനാടന്കഥാപാത്രങ്ങളിലൂടെ തകഴി സാഹിത്യലോകത്തെ സമ്പുഷ്ടമാക്കിയപ്പോള്ടോംസിന്റെ കാര്ട്ടൂണുകളില്നിറഞ്ഞു നിന്നതും കുട്ടനാടന്കഥാപാത്രങ്ങള്തന്നെ. കുസൃതിയും വികൃതിയും മാത്രം കൈമുതലായുള്ള ബോബനും മോളിയും, ടി.വിയ്ക്ക്ആന്റിനയെന്ന പോലെ ഇവരുടൊയൊപ്പമുള്ള പട്ടിക്കുട്ടി. ബോബന്റെയും മോളിയുടെയും പിതാവായ വക്കീല്‍, മണ്ടശിരോമണിയായ പഞ്ചായത്ത്പ്രസിഡന്റും, പ്രസിഡന്റിന്റെ ഭാര്യയായ ചേട്ടത്തിയും ഇട്ടുണ്ണാനും അപ്പിഹിപ്പിയുമെല്ലാം ടോംസിന്റെ പ്രശസ്തിയും മലയാളിയുടെ നര്മബോധവും വര്ധിപ്പിച്ച കഥാപാത്രങ്ങളാണ്‌.

ചേട്ടന്വരയ്ക്കുന്നതു കണ്ടു വരച്ചു തുടങ്ങിയ ടോംസ്കാര്ട്ടൂണിസ്റ്റായി മാറുകയായിരുന്നു. ഒന്നോ രണ്ടോ വരയിലൂടെ ഏവരെയും ചിരിപ്പിച്ചിരുന്നുവെങ്കിലും ആറടി ഉയരക്കാരന്ചിരിക്കുന്നത്അപൂര്മായി മാത്രമായിരുന്നു.
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളികളുടെ സാമൂഹിക, സാംസ്കാരിക, രാഷ്ര്ടീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണു ബോബനും മോളിയും. അതിലെ പഞ്ചായത്ത്പ്രസിഡന്റും കോണ്ട്രാക്ടറും രാഷ്ട്രീയ നേതാവും വേലയില്ലാ വക്കീലുമൊക്കെ അന്നും ഇന്നും ജീവിക്കുന്ന കഥാപാത്രങ്ങളാണ്‌.
റെയില്വേ സ്റ്റേഷനുകളില്നിന്നുള്പ്പെടെ ആളു കൂടുന്ന സ്ഥലങ്ങളില്നിന്നു നേരിട്ട്ലഭിക്കുന്ന അനുഭവങ്ങളെയാണ്ടോംസ്കാര്ട്ടൂണായി പകര്ത്തിയത്‌. ടോംസിനെ പ്രശസ്തനാക്കിയ ബോബനും മോളിയുടെയും പേരില്കേസും നടത്തിയിട്ടുണ്ട്

അന്തരിച്ച പ്രശസ്ത കാർട്ടൂണിസ്റ്റ്‌ ടോംസിന്റെ സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ 3ന്‌ കോട്ടയം ലൂർദ്ദ്‌ ഫൊറോന പള്ളിയിൽ നടക്കും. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 10.45ഓടെ കോട്ടയം എസ്‌എച്ച്‌ മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു 87 കാരനായ ടോംസിന്റെ അന്ത്യം.
1929ൽ കുട്ടനാട്ടിലെ വെളിയനാട്ട്‌ വി ടി കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായി ജനിച്ച ടോംസ്‌ എന്ന അത്തിക്കളം വാടയ്ക്കൽ തോപ്പിൽ വി ടി തോമസ്‌ ബ്രിട്ടീഷ്‌ സൈന്യത്തിൽ സേവനം ചെയ്ത ശേഷമാണ്‌ വരയുടെ ലോകത്തേക്ക്‌ എത്തിയത്‌. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ വരയിൽ താൽപര്യം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വീട്ടിൽനിന്ന്‌ മദ്രാസിലേക്ക്‌ ഒളിച്ചോടുകയായിരുന്നു. അവിടെ ബ്രിട്ടീഷ്‌ പട്ടാളത്തിൽ ഇലക്ട്രീഷ്യനായി ചേർന്നു. എന്നാൽ പെട്ടെന്ന്‌ യുദ്ധം തീർന്നതിനാൽ ഒരുമാസം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങി. ഇവിടെയെത്തിയ ശേഷം ജ്യേഷ്ഠനും ശങ്കേഴ്സ്‌ വീക്കിലിയിൽ ഏഴുവർഷം വരച്ചയാളുമായ കാർട്ടൂണിസ്റ്റ്‌ പീറ്റർ തോമസിനെ മാതൃകയാക്കി പൂർണ്ണമായും വരയിലേക്ക്‌ തിരിഞ്ഞു. ടോംസിന്റെ അയൽവാസിയായ വക്കീലിന്റെ മക്കളാണ്‌ ബോബനും മോളിയും. ഇവരെ മനസിൽ കണ്ടായിരുന്നു 30-ാ‍ം വയസിൽ ബോബനും മോളിയും എന്ന കാർട്ടൂൺ കഥാപാത്രങ്ങൾക്ക്‌ അദ്ദേഹം രൂപം നൽകിയത്‌. സത്യദീപം മാസികയിലൂടെ 1950 ലാണ്‌ ബോബനെയും മോളിയേയും പരിചയപ്പെടുത്തുന്നത്‌. പിന്നീട്‌ മനോരമ ആഴ്ചപ്പതിപ്പിലൂടെ 1957ൽ ഈ കഥാപാത്രങ്ങൾ പ്രശസ്തരായി. അദ്ദേഹം സ്വന്തം മകനും മകൾക്കും ബോബൻ, മോളി എന്ന്‌ പേരിട്ടു.

മനോരമ വാരികയിലൂടെ 40 വർഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. ഭാര്യ: തെരീസാക്കുട്ടി. മക്കൾ: ബോബൻ(ടോംസ്‌ കോമിക്സ്‌), മോളി, റാണി(ആരോഗ്യവകുപ്പ്‌), ഡോ.പീറ്റർ(യു കെ), ബോസ്‌ (ടോംസ്‌ കോമിക്സ്‌), ഡോ.പ്രിൻസി(സീനിയർ റിസർച്ച്‌ ഓഫീസർ, ജോൺസൺ ആന്റ്‌ ജോൺസൺ മുംബൈ)..

Prof. John Kurakar

No comments: