THRISSUR POORAM-2016- THE
BIGGEST FESTIVAL IN KERALA
പൂരങ്ങളുടെ പൂരം ഇന്ന്
The much-awaited Thrissur Pooram Festival 2016 will be held
at the Thekkinkad maidan [ground]
around the Vadakkunnathan Temple in Thrissur on 17th April,2016, Sunday, April 17, this
year.The 36-hour event — biggest temple festival in Kerala — is celebrated
every year in the Malayalam month of Medam (April-May), and is known for the
participation of caparisoned elephants accompanied with panchari melam (an orchestra involving instruments
like chenda, elathalam, kombu and kuzhal) and panchavadyam (orchestra of the five
instruments timila, maddalam,
ilathalam, idakka and kombu). hrissur Pooram is said to be the
brainchild of Maharaja of Cochin Raja Rama Varma, also known as Sakthan
Thampuran. Arattupuzha pooram used to be the biggest temple festival in
Kerala. Thampuran unified 10 temples situated around Vadakumnathan temple
in AD 1798 to celebrate a bigger festival. He also divided the
participants into two groups — western and eastern. The western group consists
of Thiruvambady, Kanimangalam, Laloor, Ayyanthole and Nethilakkavu temples,
while the eastern group comprises of Paramekkavu, Karamukku, Chembukavu.
Choorakottukavu and Panamukkamppilly.
The pooram begins with the ceremonial entrance of Kanimangalam
Sastha — effectively, the idol of the presiding deity —
through the southern gopuram (entrance)
of the temple at 7 a.m., followed by the arrival of Panamukkampilly
Sathavu, Chembookavu Karthiayani Devi, Karamukku Karthiyani Devi,
Choorakkottukavu Durga Devi, Ayyanthole Karthiayani Devi and Naithalakavu Bhagavathi.
Elephants
The two groups will
exhibit 15 decorated elephants each with new caparisons (nettipattam),
accoutrements (chamayam),
ornamental fans (aalavattom),
royal fans (venchamarom),
sacred bells and decorative umbrellas as part of the competition
between Thiruvambady Sri Krishna Temple and Paramekkavu Bagavathi
Temple. Kudamattam
As part of the
competition, colourful and crafted umbrellas will be exhibited atop the 15
elephants on each side by both the groups. This practice is known as Kudamattom,which is
the main attraction of the festival.Firework.The fireworks
display (vedikettu)
is one of the highlights of the festival, as the Thiruvambady and Paramekkavu
temples compete to provide the best sound and display for the crowd. After the
sample vedikettu ahead of the pooram day, the main
fireworks display will be held between 3 a.m. and 6 a.m. the next day at the
Swaraj ground in Thrissur.
Timings this year
The Madathil
Varavu ceremony — the arrival of the deities — will begin
at 11:30 a.m. on Sunday, followed by Elinjithara Melam at
2 p.m., royal dharbhar at 5:30
p.m., and fireworks at 3:00 a.m. on Monday morning. The pooram will end
with the farewell ceremony at noon on Monday. During the ceremony, known
as Upacharam Cholli
Piriyal, the idols of Thiruvambadi and Paramekkavu will be
taken back to their respective temples.
പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച പൂരാവേശത്തില്‍ ശക്‌തന്റെ നഗരി മുങ്ങിനിവര്‍ന്നു. ഇന്നു പൂരങ്ങളുടെ പൂരം... ഒരുവേള ചടങ്ങുമാത്രമാക്കാന്‍ നിശ്‌ചയിച്ചശേഷമാണ് പൂരത്തിന്റെ പൂമരം പൂക്കുന്നത്. പൂരപ്രേമികളുടെ പ്രാര്‍ഥനകളും ദേവസ്വങ്ങളുടെ ഊര്‍ജസ്വലനീക്കവും കൂട്ടിപ്പെരുക്കിയപ്പോള്‍ വിസ്‌മയവഴി തുറന്നു. ശക്‌തിവിളംബരമായി വെള്ളിയാഴ്‌ച രാത്രി സാമ്പിള്‍ തുള്ളിയാര്‍ത്തതോടെ ആശങ്കകളും കത്തിയമര്‍ന്നു.
ഇന്നലെ ചമയപ്രദര്‍ശനത്തിലൂടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നഗരത്തെ വര്‍ണപ്പൂക്കുട ചൂടിച്ചു. രാവിലെ നെയ്‌തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേഗോപുരവാതില്‍ തള്ളിത്തുറന്നതോടെ പുരച്ചടങ്ങുകള്‍ക്കു വിളംബരമായി. ഭഗവതിയുടെ തിടമ്പുമായി എഴുന്നള്ളിയെത്തിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഗജലോകനാഥന്‍ പട്ടം നല്‍കി ആദരിച്ചു.ഇന്നു രാവിലെ ഏഴരയ്‌ക്ക് കണിമംഗലം ശാസ്‌താവ് എഴുന്നെള്ളിയെത്തുമ്പോള്‍ ആചാര ചടങ്ങുകളുടെ ശംഖൊലി മുഴങ്ങും. പഞ്ചാമൃതമാകുന്ന മഠത്തില്‍വരവ്, ഗ്രേറ്റ് സിംഫണിയാകുന്ന ഇലഞ്ഞിത്തറമേളം, വര്‍ണരാജി തൂകുന്ന കുടമാറ്റം എന്നിവയുടെ പടിയോരോന്നും കടന്ന് രാത്രിയിലെ ആകാശപ്പൂരവും കണ്ട് മനം നിറച്ചു മടക്കം. അതിനായി കാത്തിരിക്കുന്നത് ജനലക്ഷങ്ങളും.
അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായ വാദ്യകുലപതി അന്നമനട പരമേശ്വരമാരാര്‍ തിരികെയെത്തുന്നതും പൂരാവേശത്തിന് മാറ്റ് കൂട്ടും. ഇന്നു രാവിലെ 11.30 ന് നടുവില്‍മഠത്തില്‍ നിന്ന് അദ്ദേഹം തിമിലയില്‍ ആദ്യപെരുക്കം നടത്തുമ്പോള്‍ തിരുവമ്പാടിയുടെ മഠത്തില്‍വരവിനു തുടക്കമാകും. പഴയനടക്കാവില്‍ വാദ്യലഹരിയുടെ മഹാഗോപുരം കൊട്ടിത്തീര്‍ക്കുന്നതോടെ പൂരം പെയ്‌തു തുടങ്ങും.ഉച്ചയ്‌ക്ക് 12ന് പാറമേക്കാവിലമ്മയുടെ പ്രൗഢോജ്വലമായ കൂട്ടിനിരപ്പ്. പെരുവനം കുട്ടന്‍മാരാര്‍ തുടര്‍ച്ചയായി 18-ാംവര്‍ഷം പ്രമാണിയാകുന്ന ഇലഞ്ഞിത്തറമേളത്തില്‍ 300 ഓളം പേര്‍ കൈ മെയ് മറന്ന് ചെണ്ടക്കോലിടും. ഉച്ചയ്‌ക്കു രണ്ടിനു വടക്കുംനാഥക്ഷേത്രത്തിലാണ് ഇലഞ്ഞിത്തറമേളത്തിനു തുടക്കം.തെക്കോട്ടിറക്കത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വര്‍ണാഭമായ കുടമാറ്റം. കണിമംഗലം ശാസ്‌താവിനു പുറമേ ലാലൂര്‍ ഭഗവതി, അയ്യന്തോള്‍ കാര്‍ത്ത്യയനിദേവി, നെയ്‌തലക്കാവ് ഭഗവതി, കാരമുക്ക്, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപിള്ളി ശാസ്‌താവ് എന്നിവരും എഴുന്നള്ളിയെത്തും. ദേവിമാരും ശാസ്‌താക്കന്‍മാരുമാണ് പൂരപ്പങ്കാളികള്‍.
തെക്കോട്ടിറക്കം കാണാന്‍ സ്‌ത്രീകള്‍ക്ക് സൗകര്യമൊരുക്കും. രാത്രിപ്പൂരങ്ങള്‍ കഴിഞ്ഞാല്‍ നഗരം പ്രദക്ഷിണവഴിക്കു ചുറ്റും ഒഴുകിപ്പരക്കും. രാവിലെ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനം. പുലര്‍ച്ചെ മൂന്നുമണിക്കു വെടിമരുന്നു കത്തിക്കുന്നത് കാണാനുള്ള അലച്ചിലും ലഹരിയാണ്.
രണ്ടാംദിനം നഗരത്തിലെ വീട്ടമ്മമാരുടെ പൂരം. നാളെ രാവിലെ തിരുവമ്പാടി, പാമേക്കാവ് ഭഗവതിമാര്‍ പതിനഞ്ചാനകളുമായി വടക്കുന്നാഥന്റെ ശ്രീമൂലസ്‌ഥാനത്തേക്കു പാണ്ടിമേളത്തോടെ കൊട്ടിക്കയറും. ഉച്ചയ്‌ക്ക് 12 ന് ഉപചാരം പറഞ്ഞു പിരിയും. രണ്ടു ഭഗവതിമാരേയും ശിരസിലേറ്റുന്ന ഗജവീരന്‍മാര്‍ തുമ്പിക്കൈ ഉയര്‍ത്തി വടക്കുന്നാഥനെ സാക്ഷിയാക്കി യാത്ര പറയും. പൂരത്തിനായി 90 ഓളം കൊമ്പന്മാര്‍ നഗരത്തിലെത്തി. കര്‍ശനസുരക്ഷയിലാണ് പൂരം.

Prof. John Kurakar
No comments:
Post a Comment