Pages

Sunday, April 17, 2016

ടിപ്പറുകളുടെ മരണപ്പാച്ചില്‍ ജനങ്ങള്‍ക്ക്‌ ഭീഷണിയാവുന്നു

ടിപ്പറുകളുടെ മരണപ്പാച്ചില്
ജനങ്ങള്ക്ക്ഭീഷണിയാവുന്നു

കേരളത്തിൽ : ടിപ്പറുകളുടെ മരണപ്പാച്ചിൽ  യാത്രക്കാർക്ക് ഭീഷണിയാകുന്നു .ചക്കമലയില്‍ വിവിധ സ്‌ഥലങ്ങളിലുള്ള പത്തിലധികം പാറക്വാറികളില്‍ നിന്നും പാറയും പാറപ്പൊടിയും കയറ്റി പായുന്ന ടിപ്പറുകളാണ്‌ ജനങ്ങളുടെ ജീവന്‌ ഭീഷണിയായി തീര്‍ന്നിരിക്കുന്നത്‌. പാങ്ങോട്‌, ചിതറ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡിലൂടെയാണ്‌ ടിപ്പറുകളുടെ പാച്ചില്‍. ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങള്‍ നിരന്തരം അപകടങ്ങള്‍ വരുത്തുകയും ചെയ്യുന്നു. പാറപ്പൊടിയും പാറയും കയറ്റി പോകുമ്പോള്‍ ടിപ്പറുകളുടെ മുകള്‍ ഭാഗം പലരും മൂടിവയ്‌ക്കാറില്ല. ഇതുകാരണം പൊടി പടലങ്ങള്‍ വീടുകള്‍ക്കുള്ളില്‍ വരെ പറന്നെത്തുന്നു. പരിചയ സമ്പന്നരായ ഡ്രൈവർമാർ വേണം ടിപ്പറുകൾ  കൈകാര്യം ചെയ്യാൻ . അമിതവേഗത പാടില്ല .യാത്രക്കാരുടെയും ,ചെറു വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം .അധികാരികളുടെ നിതാന്ത ജാഗ്രത അനിവാര്യം .
പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: