Pages

Friday, April 15, 2016

കേരളം മുങ്ങിമരണങ്ങളുടെ സംസ്ഥാനമായി മാറി കഴിഞ്ഞു

കേരളം മുങ്ങിമരണങ്ങളുടെ സംസ്ഥാനമായി മാറി കഴിഞ്ഞു

കേരളത്തില്‍ ഒരുവര്‍ഷം ജലത്തില്‍ വീണുണ്ടാകുന്ന അകാല മരണങ്ങള്‍ രണ്ടായിരത്തിലധികം വരുമെന്നാണു കണക്കുകൾ  സൂചിപ്പിക്കുന്നത് .മുങ്ങി മരണത്തിൽ  ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിനാണ് .പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ ആഘോഷത്തിനായി കൂട്ടുകാരുമൊത്ത് ,വീട്ടുകാരറിയാതെ  പോകുന്ന പ്രൊഫഷണൽ വിദ്ധ്യാർതികൽ ഉൾപെടെ നൂറുകണക്കിന് കുട്ടികളാണ് മുങ്ങിമരി ക്കുന്നത്. .വിദ്യാലയങ്ങള്‍ അടച്ചതോടെ ഒഴിവുകാലം ആടിത്തിമര്‍ത്തുല്ലസിക്കുകയാണു കുട്ടികള്‍. അവരുടെ ആഘോഷങ്ങളെ തല്ലിക്കെടുത്താന്‍ മരണം വില്ലനായി കടന്നുവരുന്നു. മുങ്ങിമരണങ്ങളാണ്‌ ഇതിലേറെ..കേരളത്തിലെ പുഴകളുടെ ആഴവും ചുഴികളും  സമീപവാസികൾക്ക് മാത്രമേ അറിയാൻ കഴിയൂ .
പല പുഴയുടെ രീതികൾ അജ്‌ഞാതമാണ്‌. മണല്‍വാരിയുണ്ടാകുന്ന കുഴികളും അടിത്തട്ടിലെ പാറക്കെട്ടുകളും പാറക്കല്ലുകളും കുത്തൊഴുക്കും ചുഴികളുമാണ്‌ മിക്ക അപകടങ്ങളും വരുത്തിവയ്‌ക്കുന്നത്‌.സാഹസികതയാണ് പല അപകടങ്ങളും  വിളിച്ചു വരുത്തുന്നത് .കൗമാരത്തിന്റെയും യൗവനത്തിന്റെ കൂടപ്പിറപ്പാണ്‌ സാഹസികത..മദ്യപിച്ചും മറ്റു ലഹരികളും ഉപയോഗിച്ച്‌ സാഹസികതയ്‌ക്ക്‌ മുതിരുന്ന ചെറുപ്പക്കാരും  കേരളത്തിൽ കുറവല്ല .നീന്തൽ അറിയാൻ പാടില്ലാത്തവർ ഒരിക്കലും പുഴയിൽ ഇറങ്ങരുത് .നമ്മുടെ പാഠ്യപദ്ധതിയില്‍ നീന്തല്‍ പഠനം നിര്‍ബന്ധമാക്കണം .നമ്മുടെ പുഴകളിലും കടലിലും ഒളിഞ്ഞിരിക്കുന്ന  ദുരന്തസാധ്യതകളെപ്പറ്റിയും യാഥാര്‍ഥ്യബോധത്തോടെയുള്ള ഉള്‍ക്കാഴ്‌ച വിദ്യാര്‍ഥികള്‍ക്കു ചെറുപ്പത്തിലേ പകര്‍ന്നുനൽകണം .
പ്രൊഫ്‌. ജോൺ  കുരാക്കാർ

No comments: