കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു; സൂര്യതാപമേറ്റ് പശു ചത്തു
കനത്ത സൂര്യതാപത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നാശനഷ്ടം. കനത്ത ചൂടില്‍ ഹെല്‍മറ്റ് ഉരുകിയൊലിച്ച് ബൈക്ക് യാത്രക്കാരന് പൊള്ളലേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി പി.എ. റഷീദ് (55) നാണ് പൊള്ളലേറ്റത്. കോലഞ്ചേരിയില്‍ സൂര്യതാപമേറ്റ് ഒരു പശുവും ചത്തുവീണിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഐലന്റില്വച്ചായിരുന്നു റഷീദിന് സൂര്യാതപമേറ്റത്. ആക്രിക്കച്ചവടം നടത്തുന്ന റഷീദ് സ്കൂട്ടറില്‍ യാത്ര ചെയ്വയേയാണ് രണ്ട് കൈകളിലും നെറ്റിയിലും കനത്ത ചൂടേല്ക്കുന്നതായി അനുഭവപ്പെടുകയായിരുന്നു. ഹെല്‍മറ്റ് ഊരിയപ്പോള്‍ അത് ഉരുകിയൊലിച്ച നിലയിലായിരുന്നു.
തലയ്ക്ക് സാമാന്യം നല്ല രീതിയില്‍ പൊള്ളലേറ്റ ഇയാളെ സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെല്‍മറ്റിന്റെ മുകള്ഭാഗം കരിഞ്ഞും ഉള്ളിലെ സ്പോഞ്ചും മറ്റും ഉരുകി തലയില്‍ പറ്റിയിരിക്കുന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരുമ്പടപ്പ് പൈ റോഡില്‍ ഒരു കയറ്റിറക്ക് തൊഴിലാളിക്കും സൂര്യാതപമേറ്റു.
കറകപ്പിള്ളി കരിപ്പാലില്‍ അന്നക്കുട്ടി കുര്യാച്ചന് എന്നയാളുടെ പശുവാണ് സൂര്യതാപമേറ്റ് ചത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യ്ക്ക് വീട്ടുകാര്‍ ഓടിച്ചെല്ലുമ്പോള്‍ വായിലൂടെ നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു പശു. സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തിയതോടെ മരുന്നു നല്‍കിയെങ്കിലും അധികം കഴിയും മുമ്പു തന്നെ ചത്തു.
Prof. John Kurakar
No comments:
Post a Comment