Pages

Monday, April 25, 2016

ദളിത് ശാക്തീകരണത്തിലൂടെ മാത്രമേ തുല്യനീതി ലഭിക്കൂ

ദളിത് ശാക്തീകരണത്തിലൂടെ
 മാത്രമേ തുല്യനീതി ലഭിക്കൂ

ശാക്തീകരണത്തിലൂടെ  മാത്രമേ ദളിതർക്ക്  ലോകത്ത് തുല്യ നീതി ലഭിക്കയുള്ളൂ .ഇന്ത്യയിൽ ഒരുവർഷം 2,300 ദളിത് സ്ത്രീകൾ ബലാത്സംഗത്തിനിരയാവുന്നുണ്ടെന്നാണ് കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷണൽ ക്രൈം റെക്കോഡ്സ്ബ്യൂറോയുടെ കണക്ക്ദളിത് പീഡനക്കേസുകളാവട്ടെ വിചാരണ പൂർത്തിയാവാതെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ നീതി കാത്തുകിടക്കുകയും ചെയ്യുന്നു. പശ്ചാത്തലത്തിലാണ് പട്ടികജാതി-വർഗ(അതിക്രമം തടയൽ) നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിജ്ഞാപനം പ്രസക്തമാകുന്നത്. ഇതനുസരിച്ച് ഇത്തരം കേസുകളിൽ അതിക്രമം നടന്ന് 60 ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി  കുറ്റപത്രം സമർപ്പിച്ചിരിക്കണം. പീഡനത്തിനിരയാവുന്ന പട്ടിക-ജാതി വർഗ സ്ത്രീകൾക്ക് 8.25 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും പുതിയ ഭേദഗതിയിൽ നിർദേശമുണ്ട് ഇത് സ്വാഗതാർഹമാണ് . പക്ഷേ, ഇതു കൊണ്ടുമാത്രം രാജ്യത്തെ ദളിത് പീഡനങ്ങൾ അവസാനിക്കുമെന്ന്  തോന്നുന്നില്ല .
ഭരണഘടനാ ശില്പിയായ ഡോ. ബി. ആർ. അംബേദ്കറിന്റെ 125-ാം ജന്മവാർഷികാഘോഷത്തിന്റെ സമാപനപരിപാടികൾ നടക്കുന്നതിനു തൊട്ടുമുമ്പാണ് കേന്ദ്രം ദളിതർക്കുനേരേയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നതെന്നത് ശ്രദ്ധേയമാണ്. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടർന്ന് രാജ്യമെങ്ങും ദളിത് വിഷയങ്ങളും അംബേദ്കറുടെ ആശയങ്ങളും ചർച്ച ചെയ്യപ്പെടുകയും ബി.ജെ.പി. സർക്കാറിന് ദളിത്വിരുദ്ധർ എന്ന ആരോപണം നേരിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം അംബേദ്കർ ജന്മവാർഷികം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ അഞ്ചിലൊന്നും ദളിതരാണ്. രാജ്യത്തെ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ മൊത്തം ജനസംഖ്യ 20.14 കോടിവരും. അതിൽ 37 ശതമാനമാളുകളും ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ അംബേദ്കർ ദർശനങ്ങളുടെ പിന്തുടർച്ചാവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കാൻ അവർക്കാർക്കും കഴിയുന്നില്ല .   സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടിനു ശേഷവും രാജ്യത്തെ ദളിതർക്ക് നീതി ലഭിക്കുന്നില്ല എന്നതാണ് സത്യം .ദളിതർക്കെതിരായ അതിക്രമങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനയുണ്ടായെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ തന്നെ കഴിഞ്ഞവർഷം പുറത്തുവിട്ട കണക്കുകൾ ...
വ്യക്തമാക്കുന്നു. പട്ടിക ജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരമെടുത്ത കേസുകളിൽ 85 ശതമാനവും വിചാരണ പൂർത്തിയാവാതെ കിടക്കുകയാണ്. അന്വേഷണവും വിചാരണയും പൂർത്തിയായ 25 ശതമാനം കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. കേരളത്തിൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പട്ടികജാതി-വർഗ വിഭാഗക്കാർക്കെതിരേ നടന്നത്4,483 അതിക്രമസംഭവങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് 4,391 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും 25 കേസുകളിൽ മാത്രമാണു കുറ്റക്കാർ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മറുവശത്ത് ഗോത്രാചാര പ്രകാരം വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ  കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ചുമത്തി വയനാട് ജില്ലയിൽ മാത്രം 20 ആദിവാസി  യുവാക്കളെയാണ് ജയിലിലടച്ചത്. ഒരു വശത്ത് കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ മറുവശത്ത് ആദിവാസിതന്നെ  ശിക്ഷിക്കപ്പെടുന്നുദളിതർക്ക് ഉയർന്ന വിദ്യാഭ്യാസവും  തൊഴിലും ലഭിക്കാനുള്ള അവസരം ഒരുക്കി അവരെ  ശാക്തീകരിക്കുകയാണ് വേണ്ടത് അവരിൽ ആത്മ വിശ്വാസവും ആത്മാഭിമാനവും വളർത്തണം .അംഗീകാരമാണ് അവർക്ക് വേണ്ടത് .


പ്രൊഫ്‌. ജോൺ കുരക്കാർ

No comments: