ഇത്തിരി വെള്ളത്തിനായുള്ള തവളകളുടെ കരച്ചിൽ മനുഷ്യൻ കേൾക്കാതെ പോകരുത് ?

കുടിവെള്ളമല്ലാതെ ഒരു ജീവിക്കും
ജീവിതമില്ല . ബാണാസുരസാഗറിലെ .തവളകളുടെ കരച്ചിൽ നാം കേൾക്കണം
.ആ തവളകൾ ഇന്നു
നേരിടുന്ന അവസ്ഥ ഇതേ സ്ഥിതി
തുടർന്നാൽ മനുഷ്യൻറെ
ഗതിയും ഇതു തന്നെയായിരിക്കും
എന്ന് നാം
മറക്കരുത്.നമ്മുടെ 80 ശതമാനം ഗ്രാമങ്ങളും
ഭൂഗർഭജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. 50 ശതമാനം കൃഷിയും ആശ്രയിക്കുന്നത്
ഭൂഗർഭജലത്തെയാണ് . മഹാരാഷ്ട്രയിലേക്ക് നോക്കുക. കുടിവെള്ളം തീവണ്ടിയിൽ
എത്തിക്കുകയാണ് ഗ്രാമങ്ങളിലേക്ക്. ജലമോഷണം പതിവായിരിക്കുന്നു. ജലക്കൊള്ള
തടയാൻ 144 പ്രഖ്യാപിക്കുന്നു. ജലയുദ്ധത്തിലേക്ക് ഇൗ നാടിന്
നടന്നുനീങ്ങാൻ അധികദൂരമില്ലെന്നതിന്റെ അടയാളമാണ് മഹാരാഷ്ട്രയിൽ നാം
കണ്ടുകൊണ്ടിരിക്കുന്നത്.
മൂന്നുമീറ്റർ ഭൂഗർഭജലം താഴ്ന്നുകഴിഞ്ഞ കേരളത്തിന്
അതിനെ എങ്ങനെ അതിജീവിക്കാനാകും എന്ന്
ഇപ്പോൾ ആലോചിച്ചില്ലെങ്കിൽ, പിന്നെ അതിന് സമയം
നമുക്കു നമുക്കു കിട്ടിയില്ലെന്നുവരും. ഇക്കൊല്ലം
മാർച്ച് ഒന്നുമുതൽ ഏപ്രിൽ 20 വരെ
വേനൽമഴയിൽ 53 ശതമാനമാണ് കുറവുണ്ടായത്. വലിയ
മുന്നറിയിപ്പാണിത്. 1921-നു ശേഷമുള്ള
ഏറ്റവും വലിയ വേനലാണ് കേരളം
നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്
വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുണ്ട്..കേരളം ഒരു തുള്ളി
വെള്ളവും ഇനി പാഴാക്കിക്കൂടാ.വിദ്യുച്ഛക്തി തോന്നിയപോലെ ഉപയോഗിക്കാൻ പാടില്ലാ .ഇത്തിരി വെള്ളം
പറവകൾക്ക് വേണ്ടി തുറന്ന ഇടങ്ങളിൽ
കരുതിവെക്കുക.ജീവികൾ ഇല്ലാതായാൽ അതിനു പിന്നാലെ ശക്തനെന്നു
അഭിമാനിക്കുന്ന മനുഷ്യനും ഇല്ലാതാകുമെന്ന സത്യം
തിരിച്ചറിയുക .
പ്രൊഫ്. ജോൺ കുരാക്കാർ
..
No comments:
Post a Comment