എല്ലാ ജീവജാലങ്ങൾക്കും
അവകാശപ്പെട്ടതാണ് ഈ പ്രകൃതി
ഭൂമിയിലുള്ള എല്ലാ
ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി.
പക്ഷെ പ്രകൃതിയിൽ അവസാനം വന്ന
മനുഷ്യൻ കൈയ്യൂക്കുകൊണ്ടും സാങ്കേതിക വിദ്യയുടെ പിൻബലം
കൊണ്ടും മറ്റ് ജീവജാലങ്ങളെ ഇല്ലാതാക്കാൻ
തുടങ്ങിയിട്ട് വർഷങ്ങളെരറെയായി .ഈ ഭൂമുഖത്തു
നിന്ന് ഒരു ജീവിയും
ഇല്ലാതാകാൻ പാടില്ല .ലോകത്ത് കടുവകളുടെ
എണ്ണം കൂടിയിരിക്കുന്നുവെന്ന് വേൾഡ് വൈൽഡ്‌ലൈഫ്
ഫണ്ട് പുറത്തുവിട്ട വിവരം പ്രകൃതി
സ്നേഹികൾക്ക് സന്തോഷം പകരുന്നതാണ്.പ്രകൃതിയുടെ പ്രൗഢസൃഷ്ടികളിൽ ഒന്നായ ഈ ജീവിവർഗം
അപ്രത്യക്ഷമാകുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ലോകത്തെ കാടുകളിൽ 3,890 കടുവകൾ
ശേഷിക്കുന്നുവെന്ന സന്തോഷവാർത്ത വരുന്നത്. 2010-ൽ 3200 എണ്ണമുണ്ടായിരുന്ന സ്ഥാനത്താണിത്.
എണ്ണവ്യത്യാസം നേരിയതെങ്കിലും ഈ പുരോഗതി
നേട്ടം തന്നെയാണ്.ഇതിൽ ഇന്ത്യയ്ക്കു.സന്തോഷിക്കാം. 3,890 കടുവകളിൽ 2,226 എണ്ണവും പാർക്കുന്നത് ഇന്ത്യൻവനങ്ങളിലാണ്.
1972-ൽ ഇന്ത്യ തുടങ്ങിയ ‘പ്രോജക്ട്
ടൈഗർ’ പദ്ധതിയുടെ കൂടി വിജയമാണിത്.നമ്മുടെ പറമ്പിക്കുളം, പെരിയാർ
കടുവസങ്കേതങ്ങൾ ലോക പ്രസിദ്ധങ്ങളാണ്
..
ചില സ്വാർത്ഥ
മോഹികൾ വന്യമൃഗങ്ങളെ നിരന്തരം വേട്ടയാടുന്നു .തോലിനും
എല്ലിനും പല്ലിനുമായാണ് ഈ വേട്ട.
ഇക്കൊല്ലം മാർച്ച് 31 വരെയുള്ള കാലത്ത്
25 കടുവകൾ നമ്മുടെ വനങ്ങളിൽ കൊല്ലപ്പെട്ടു.
മനുഷ്യൻ വനം കയ്യേറിയാൽ
വന്യ മൃഗങ്ങൾ ജനവാസ
കേന്ദ്രത്തിലേക്ക് ഇറങ്ങും .കടുവകളും മനുഷ്യരും
തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ അവരെ വനാതിർത്തിക്ക് അപ്പുറം
പുനരധിവസിപ്പിക്കുന്ന വിജയകരമായ മാതൃക മധ്യപ്രദേശിലെ
കൻഹ ടൈഗർ റിസർവിൽ
നടപ്പാക്കിയിട്ടുണ്ട്. അത് മറ്റിടങ്ങളിലും
പാഠമാകണം. മനുഷ്യന് മാത്രമല്ല, ഭൂമുഖത്തെ
എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി.
ഒരു ജീവിവർഗത്തെയും ഭൂമിയിൽ
നിന്ന് ഇല്ലാതാകാൻ പാടില്ല
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment