Pages

Saturday, April 23, 2016

കാലഘട്ടത്തിനു ചേരുന്ന പോലീസ്‌ സംസ്‌കാരം ഉണ്ടാകണം

കാലഘട്ടത്തിനു ചേരുന്ന പോലീസ്‌ 
സംസ്കാരം ഉണ്ടാകണം
ടാര്‍ റോഡില്‍ കിടത്തി പോലീസ്‌ ട്രെയിനികളെ ശിക്ഷിച്ചെന്ന വാര്‍ത്ത പരിഷ്‌കൃത കേരളത്തിന്‌ നാണക്കേടാണ്. മുടിമുറിച്ചതില്‍ അപാകത ചൂണ്ടിക്കാട്ടിയാണു പൊരിവെയിലിലെ പൊള്ളുന്ന ടാര്‍ റോഡില്‍ ട്രെയിനികളെ കിടത്തി ഉരുട്ടിയത്‌. കണ്ണൂര്‍ മാങ്ങാട്ടു പറമ്പ്‌ കെ.എ.പി. നാലാം ബറ്റാലിയനിലാണ്‌ ഈ കാട്ടാളത്തം അരങ്ങേറിയത്‌. സംഭവത്തില്‍ 12 പേര്‍ക്ക്‌ സൂര്യാഘാതവും പൊള്ളലുമുണ്ടായി. അന്തരീക്ഷ താപനിലയില്‍  മനുഷ്യർ  പൊള്ളി നില്‍ക്കുമ്പോഴാണ്‌ സമാനതകളില്ലാത്ത ക്രൂരത പോലീസ്‌ അവരുടെതന്നെ ഇളമുറയോടെ കാണിച്ചിരിക്കുന്നത്‌. ഇതു മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നു വ്യക്‌തമാണ്‌.
പരിഷ്‌കൃതമായ ഒരു സമൂഹത്തില്‍നിന്നു പോലീസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെയാണ്‌ ഈ വിധം ക്രൂരമായി പീഡനത്തിനിരയാക്കിയത്‌. പോലീസുകാരനാകാന്‍ വേണ്ട മിനിമം യോഗ്യതയേക്കാളും എത്രയോ ഉന്നതവിദ്യാഭ്യാസം നേടിയവരാണ്‌ ഈ ജോലിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്‌.ഇത്തരം പ്രാകൃത പരിശീലനം കൊണ്ട് എന്തു പ്രയോജനം ?സമൂഹത്തിലേക്കിറങ്ങി നൂറുകൂട്ടം പ്രശ്‌നങ്ങളെയാണ്‌ അവര്‍ക്കു നേരിടാനും പരിഹരിക്കാനുമുള്ളത്‌. അതിനവരെ പ്രാപ്‌തരാക്കുന്ന പരിശീലനമാണ്‌ വേണ്ടത്‌. മോഷ്‌ടാവിനെയും കൊലയാളിയേയും അക്രമിയേയും പിടികൂടുന്നു എന്നതിനപ്പുറം പോലീസിന്‌ വലിയ ഉത്തരവാദിത്വമാണ്‌ മാറിയ കാലം നല്‍കിയിരിക്കുന്നത്‌. ഇന്നത്തെ സമൂഹത്തിൻറെ  ഒരു ഘടകമായി പോലീസ് മാറി കഴിഞ്ഞു ..എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റവും പുരോഗതിയും ഉണ്ടായിട്ടും പോലീസ്‌ ശൈലിയില്‍ കാര്യമായ മാറ്റങ്ങളില്ല എന്നതാണു  സത്യം .വിദേശങ്ങളില്‍ പോലീസിന്‌ ജനസേവകരുടെ വേഷമാണ്‌. എന്നാല്‍, നമ്മുടെ നാട്ടില്‍ പോലീസിന് ചീത്ത പേര് ഉണ്ടാക്കുന്നവർ ധാരാളം അവരുടെ കൂട്ടത്തിലുണ്ട് . ശാരീരിക ക്ഷമതയ്‌ക്കൊപ്പം അവരില്‍ കാലത്തിനു ചേരുന്ന തരത്തിലുള്ള സംസ്‌കാരം വളര്‍ത്താന്‍ ഉതകുന്ന നവീന പരിശീലനപദ്ധതികളാണവശ്യം


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: