മലയാളത്തെ ഒഴിവാക്കാൻ ശ്രമിക്കുന്ന പി.എസ്.സി. യുടെ നിലപാടിൽ വ്യാപക പ്രതിഷേധം

ബിരുദം അടിസ്ഥാന യോഗ്യതയായ
ഉയര്ന്ന തസ്തികകള്ക്കുള്ള നിയമനപരീക്ഷകളില് മലയാള ഭാഷാപരിചയവും വിലയിരുത്തണമെന്നത്
ഭാഷാദരവിനുവേണ്ടി നടന്ന സമരങ്ങളിലെ പ്രധാന
മുദ്രാവാക്യമായിരുന്നു. ഇത് അംഗീകരിച്ചാണ്
2013-ല് ആദ്യമായി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
പരീക്ഷയ്ക്ക് പി.എസ്.സി. മലയാളത്തില്നിന്നുള്ള
ചോദ്യങ്ങള് ഉള്പ്പെടുത്തിയത്. എന്നാലിത് അതിവേഗം അട്ടിമറിക്കപ്പെട്ടു.
2015- ലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില് മലയാളത്തെ ഒഴിവാക്കി.
അന്ന് പ്രതിഷേധം ഉയര്ന്നപ്പോള് തീരുമാനം
പുനഃപരിശോധിക്കുമെന്ന് പി.എസ്.സി. ഉറപ്പുനല്കിയിരുന്നു.
ഈ വാഗ്ദാനമാണ് ഇപ്പോള്
ലംഘിക്കപ്പെട്ടത്. മലയാളം ഉള്പ്പെടുത്തുന്നതിനോട് തനിക്കും
ഭൂരിപക്ഷം അംഗങ്ങള്ക്കും വിയോജിപ്പില്ലെന്നാണ് പി.എസ്.സി. ചെയര്മാന്
പ്രതിഷേധിച്ചവരോട് പറഞ്ഞത്. മലയാളം, ചോദ്യപ്പേപ്പറില്
നിന്ന് സ്വയം ഇറങ്ങി ഓടിയതാണോ
എന്ന് വിസ്മയിക്കേണ്ട സാഹചര്യമാണിപ്പോള്. മാതൃഭാഷ നിരന്തരം ശിക്ഷിപ്പെടുന്നു.
പക്ഷേ, ആരും കാരണക്കാരല്ലെന്ന വിചിത്ര
സാഹചര്യം! എല്ലാവര്ക്കും യോജിപ്പാണെങ്കില് മലയാളം ഉള്പ്പെടുത്തണോ എന്ന്
പഠിക്കാന് എന്തിനാണ് പി.എസ്.സി. ഉപസമിതിയെ
നിയോഗിച്ചത് രണ്ടാഴ്ചമുമ്പ് നിയോഗിച്ച സമിതിയാകട്ടെ മെല്ലെപ്പോവുന്നു.
റിപ്പോര്ട്ട് വൈകുന്നതിനാല് എന്തായാലും അടുത്ത പരീക്ഷയ്ക്ക്
മലയാളമില്ലെന്ന് ചെയര്മാനും ചെയര്മാനും പറയുന്നു.
ഇതില്നിന്ന് ജനം എന്ത്
മനസ്സിലാക്കണം? .
..... മലയാളം പഠിപ്പിക്കുന്ന,
മലയാളികളായ വിദ്യാര്ഥികള് പഠിക്കുന്ന സര്വകലാശാലകളിലേക്ക് നിയമിക്കപ്പെടുന്ന
ജീവനക്കാര്ക്ക് മലയാളം അറിഞ്ഞിരിക്കണമെന്ന് നിര്ബന്ധിക്കുന്നത്
അപരാധമാണോ? ജനങ്ങള്ക്കും നാടിനുംവേണ്ടിയുള്ള നിര്ണായക തീരുമാനങ്ങള് എടുക്കേണ്ട
ഉദ്യോഗസ്ഥര്ക്ക് മലയാളത്തിലുള്ള പ്രാവീണ്യം ഉറപ്പാക്കാതെ ഭരണഭാഷ
മലയാളമാക്കുമെന്ന് നൂറ്റൊന്ന് ആവര്ത്തിക്കുന്ന ഭരണാധികാരികള്
ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ
ആശങ്ക മുതലെടുത്താണ് മലയാളത്തിനെതിരെയുള്ള ഈ ഗൂഢാലോചന.
ഭാഷാ ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കാനോ,
അവരുടെ അവസരങ്ങള് നഷ്ടപ്പെടുത്താനോ ആരും
ആവശ്യപ്പെടുന്നില്ല. മലയാള ചോദ്യങ്ങള്ക്ക് തത്തുല്യമായി
കന്നഡയിലും തമിഴിലും പത്തുചോദ്യങ്ങള് ഭാഷാന്യൂനപക്ഷ
ഉദ്യോഗാര്ഥികള്ക്കായി പി.എസ്.സി. ഉള്പ്പെടുത്തുക
പതിവായിരുന്നു ഒരു പരീക്ഷയില്
പി.എസ്.സി.
കന്നഡ ചോദ്യങ്ങള് ഒഴിവാക്കിയത് പ്രതിഷേധത്തിനും
അക്രമത്തിനും ഇടയാക്കി. ഭാഷാ ന്യൂനപക്ഷങ്ങളെ
കണക്കിലെടുക്കുന്നതില് പി.എസ്.സി. കാട്ടിയ
ഈ വീഴ്ച മറച്ചുവെക്കാനാണ്
ഇപ്പോഴുള്ള ശ്രമം. തമിഴ്, കന്നഡ
ചോദ്യങ്ങള് ഉള്പ്പെടുത്താന് കഴിയുന്നില്ലെങ്കില് അത് പി.എസ്.സി.യുടെ വീഴ്ചമാത്രമാണ്. അല്ലാതെ,
മാതൃഭാഷയെ ദ്രോഹിക്കാനുള്ള ഒഴികഴിവല്ല. സിവില് സര്വീസസ് പരീക്ഷപോലും
മലയാളത്തില് എഴുതാമെന്നിരിക്കെ, അപഹാസ്യമായ ന്യായങ്ങള്
പറഞ്ഞ് മലയാളത്തെ ഒഴിവാക്കുന്ന കേരളത്തിലെ പി.എസ്.സി.യെ
ഏത് ദുശാഠ്യമാണ് ഭരിക്കുന്നത്?
ഈ കമ്മിഷന് പ്രവര്ത്തിക്കുന്നത്
കേരളത്തിനുവേണ്ടിയല്ലേ? അങ്ങനെയെങ്കില് മലയാളത്തോട് കൂറും ആദരവും പുലര്ത്തുന്നതിന്
എന്തിനു മടിക്കണം?
Prof. John Kurakar
No comments:
Post a Comment