കൊടുംചൂട്: നാലുവര്ഷത്തിനിടെ ജീവന് നഷ്ടമായത് നാലായിരത്തിലേറെ പേര്ക്ക്
കഴിഞ്ഞ നാലുവര്ഷത്തിനിടെ കൊടുംചൂടില്‍ 4204 പേര്ക്ക് ജീവന് നഷ്ടമായതായി മന്ത്രി വൈ.എസ്. ചൗധരി ലോക്സഭയെ അറിയിച്ചു. ഈ വര്ഷം മാര്ച്ച് വരെ 87 പേരാണ് മരിച്ചത്. ഇവരില്‍ 56 പേര് തെലുങ്കാനയില്‍നിന്നും 19 പേര് ഒഡീഷയില്നിന്നുമാണ്. ആന്ധ്രാപ്രദേശില്‍ എട്ടുപേരും മഹാരാഷ്ട്ര, തമിഴ്നാട്, കര്ണാടക, കേരളം എന്നിവിടങ്ങളില്‍ ഓരാളും വീതമാണ് കൊടും ചൂടിനെത്തുടര്ന്ന് മരിച്ചത്.
2013ല്‍ കടുത്ത ചൂടില്‍ രാജ്യത്ത് 1433 പേര് മരിച്ചു. ഇതില്‍ 1,393 പേര് അവിഭക്ത ആന്ധ്രാപ്രദേശില്നിന്നുള്ളവരാണ്. 2014ല്‍ മരണമടഞ്ഞവരുടെ സംഖ്യ 549 ആയി കുറഞ്ഞെങ്കിലും 2015ല്‍ 2135 ആയി ഉയര്ന്നു. ഇതില്‍ 1422പേര് ആന്ധ്രാപ്രദേശില്നിന്നുളളവരും 584പേര് തെലുങ്കാനയില്നിന്നുള്ളവരുമാണ്...
ഈ വര്ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്താകമാനം സാധാരണയെക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ താപനില ഒരു ഡിഗ്രി സെല്ഷ്യസ് കൂടാനും സാധ്യതയുണ്ട്
Prof. John Kurakar
No comments:
Post a Comment