കേരളം സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം ഇരുപത്തിയഞ്ചു വയസ്സിന്റെ നിറവിൽ
നിരക്ഷരത നാടിൻറെ
ശാപ മാണ് .അജ്ഞതയിലും
അന്ധവിശ്വാസത്തിലും ആണ്ടു കിടക്കുന്ന
ഒരു
ജനതയെ സാമൂഹികവും
വിദ്യാഭ്യാസപരവും സാമ്പത്തികവും സാംസ്‌കാരികവുമായ തുല്യത
നേടിയെടുക്കാൻ സജ്‌ജരാക്കിയവരെ
കേരളം ഓർമ്മിക്കുന്ന ഒരു ദിനമാണ് ഏപ്രിൽ 18 .സമ്പൂർണ
സാക്ഷരതാ പ്രഖ്യാപനത്തിന് ഇന്ന് ഇരുപത്തിയഞ്ചു വയസ്സിന്റെ
നിറവ്; ലോക സാക്ഷരതാനിരക്കിൽ
ഇന്ത്യ പിന്നിലായിട്ടുപോലും സാക്ഷരതയുടെ ലോകത്തേക്കു വേഗം ഓടിയെത്താൻ കേരളത്തിനു
സാധിച്ചതിന്റെ സന്തോഷപൂർണിമ..സമ്പൂർണ സാക്ഷരത നേടിയ
ആദ്യ സംസ്‌ഥാനമായി
കേരളം പ്രഖ്യാപിക്കപ്പെട്ടത് 1991 ഏപ്രിൽ 18ന് ആയിരുന്നു.
സാക്ഷരതാ പ്രസ്‌ഥാനത്തിന്റെ ചൈതന്യമാർന്ന
മുഖമായ മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷയാണ് കോഴിക്കോട്
മാനാഞ്ചിറ മൈതാനിയിൽ അന്ന് അക്ഷരദീപം
കൊളുത്തിയത്. എത്രയോ പേരുടെകൂട്ടായ പരിശ്രമത്തിലൂടെ
യാഥാർഥ്യമായ സാക്ഷരതായജ്‌ഞത്തിന്റെ തെളിച്ചം അന്നു
കേരളം ചാരിതാർഥ്യത്തോടെ പ്രകാശിപ്പിച്ചു.മഹത്തായ ഒരു ജനകീയപ്രസ്ഥാനത്തിന്റെ
വിജയമായിരുന്നു അത്; ക്രിയാത്മകമായ സാമൂഹികബോധത്തിന്റെ
പ്രതിഫലനവും .എല്ലാവർക്കും അക്ഷരജ്ഞാനം നൽകാനുള്ള ആ യത്നത്തിൽ
അർപ്പണബോധത്തോടെ പങ്കാളികളായവരെയും അക്ഷരങ്ങളുടെ നവലോകത്തേക്ക് അന്നു കടന്നുവന്നവരെയുമെല്ലാം ഇരുപത്തിയഞ്ചു
വർഷങ്ങൾക്കിപ്പുറത്തുനിന്ന് നമുക്കൊരിക്കൽകൂടി അഭിവാദ്യം ചെയ്യാം..കേരളത്തിലെ
സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൽ കേരള
സർവ കലാശാലയിലെ വയോജനവിദ്യാഭ്യാസ വ്യാപന കേന്ദ്രം വഹിച്ച
പങ്കു അതുല്യമാണ്. ഡോക്ടർ
ശിവദാസൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു
കൂട്ടം കോളേജ് അദ്ധ്യാപകർ കേരളത്തിലുടനീളം
കോളേജ്കളുടെ നേതൃത്വത്തിൽ ഗ്രാമാന്തരങ്ങളിൽ
ജനബോധന കേന്ദ്രങ്ങൾ സ്ഥാപിച്ച് നിരക്ഷരരെ സാക്ഷരതയിലേക്ക് നയിച്ചു .യു .ജി
.സി യുടെ സഹായത്തോടെയാണ്
സാക്ഷരത യഞ്ജം പൂർത്തിയാക്കിയത് .മികച്ച
സാക്ഷരത പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കര കോളേജിനും പ്രോഗ്രാം
ഓഫീസർ പ്രൊഫ്. ജോൺ കുരാക്കാർക്കും
ഷീൽഡും കാഷ്
അവാർഡും തുടർച്ചയായി
1991 വരെ ലഭിച്ചു .സാക്ഷരതാ രംഗത്ത്
കാൻഫെഡു് (KANFED) ചെയ്ത പ്രവർത്തനം ആർക്കും മറക്കാനാവില്ല . പി.എൻ
പണിക്കർ സാർ
എന്നും സ്മരിക്കപെടും .ഡോക്ടർ ശിവദാസൻ പിള്ള
, പി .എൻ
പണിക്കർ , ഡോ .എൻ
.ഡി ജോഷി , കൊട്ടാരക്കര കോളേജ് പ്രിൻസിപ്പൽ പ്രൊഫ്.
വി വർഗ്ഗീസ്
,അഡ്വക്കേറ്റ് ആർ ജയപ്രകാശ്
, ആർ . രാജേന്ദ്രൻ , ഉമ്മന്നൂർ രാജശേഖരൻ , രാമകൃഷ്ണൻ
ആറ്റുവാശ്ശേരി , ഡസ്മണ്ട് ഫെർണാണ്ടസ് . ഫാദർ അലക്സ്
പറങ്കിമാംമൂട്ടിൽ , നീലേശ്വരം സദാശിവൻ , കുഞ്ഞച്ചൻ
പരുത്തിയറ , മാതാഗുരുപ്രീയ
,ബാബു ചെറുശ്ശേരിൽ ,ജോർജ് മാങ്ങോട്ടു തുടങ്ങിയവർ കൊട്ടാരക്കരയിലെ സാക്ഷരതാ
പ്രവർത്തനങ്ങൾക്ക് സഹായിച്ചവരാണ് . 150 ജനബോധന കേന്ദ്രങ്ങളിലൂടെ
4000 ത്തിലധികം നിരക്ഷരരെ സാക്ഷരതയിലേക്ക്
നയിക്കാൻ കൊട്ടാരക്കര കോളേജിനു കഴിഞ്ഞിട്ടുണ്ട് .സമ്പൂർണ
സാക്ഷര സംസ്‌ഥാനമെന്ന വൻനേട്ടത്തിന്റെ
അഭിമാനകരമായ തുടർച്ച കഴിഞ്ഞ ജൂണിൽ
കേരളം ആഹ്ലാദത്തോടെ അനുഭവിച്ചറിയുകയുണ്ടായി.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ലക്ഷക്കണക്കിനുപേർക്കു നാലാം
ക്ലാസ് തുല്യതാ സർട്ടിഫിക്കറ്റ് നൽകാനുള്ള
പദ്ധതിപ്രകാരം, സംസ്‌ഥാന സാക്ഷരതാ
മിഷന്റെ പരീക്ഷ എഴുതിയവരിൽ 2,02,862 പേർ
വിജയമണിഞ്ഞ് കേരളം സമ്പൂർണ പ്രാഥമിക
വിദ്യാഭ്യാസം (നാലാംതരം തുല്യത) നേടിയ
ജനസംഖ്യയുടെ 90% പേരും പ്രാഥമിക വിദ്യാഭ്യാസം
നേടുമ്പോഴാണ് ആ പ്രദേശം
സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയതായി
പ്രഖ്യാപിക്കുക. സാക്ഷരതാ രംഗത്തും തുടർവിദ്യാഭ്യാസരംഗത്തും
ഉണ്ടായ നേട്ടങ്ങൾ പൗരബോധത്തിന്റെയും സാമൂഹികശുചിത്വത്തിന്റെയുമൊക്കെ
മേഖലകളിൽ ചലനം
ഉണ്ടാക്കിയിട്ടുണ്ടോ ?സമ്പൂർണ സാക്ഷരത കേരളത്തിനു നൽകിയ
ഏറ്റവും മികച്ച ആ അടിത്തറയാണന്ന
ബോധം എല്ലാവർക്കും ഉണ്ടാകണം
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment