അഡ്വക്കേറ്റ് ജോർജ് തോമസ് കുന്നിൽ
സുഹൃത്ത് ലോകത്തിനു മറക്കാനാവാത്ത വ്യക്തി

ഗ്രന്ഥകാരൻ കടന്നുപോയ വഴികളും, തന്റെ പാരമ്പര്യവും
, ജീവിതത്തിൽ കണ്ടുമുട്ടിയ സുഹൃത്തുക്കളുമായുള്ള ഗാഡമായ സൗഹൃദവും , തനിക്ക്
ജീവിതത്തിൽ വഴികാട്ടിയ ഗുരുനാഥന്മാരും , തൻറെ
കര്മ്മ-സേവന മേഖലകളും ഈ ആത്മ
കഥയിലൂടെ അനാവരണം ചെയ്യുന്നുണ്ട് ..പ്രകൃതി
മനോഹരമായ, വയലും കാവും കുളവും
നിറഞ്ഞ ഓണാട്ടു കരയിൽ അറിയപെടുന്ന കർഷക പ്രമാണിയായ കെ .വി തോമസിൻറെ പുത്രനായി 1931 -ൽ
ജനിച്ചു .മാതാവ് അന്നാമ്മയായിരുന്നു .ബാല്യകാലവും
വിദ്യാഭ്യാസവും ജോർജ്
തോമസിൻറെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു
.കുറിയന്നൂർ സെൻറ് തോമസ് ഇംഗ്ലീഷ്
മീഡിയം സ്കൂളും അവിടുത്തെ അധ്യാപകരും
മാനേജർ തിരുമേനിയും അദ്ദേഹത്തിൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
. കൊല്ലം എസ് .എൻ കോളേജിലാണ്
ഇന്റർ മീഡിയേറ്റിന് പഠിച്ചത്
.ചിന്നക്കടയിലെ പ്രഭാത് ബുക്ക് ഹൗസിലെ
നിത്യേനയുള്ള സന്ദർശനവും റഷ്യൻ
പുസ്തകങ്ങളുടെ തുടർച്ചയായുള്ള വായനയുമാണ് അദ്ദേഹത്തെ
സോഷ്യലിസത്തോടും കമ്മ്യുണിസത്തോടും അടുപ്പിച്ചത് . ബി.എ
ക്ക് ചിറ്റൂർ കോളേജിൽ
പഠിക്കുമ്പോൾ വിദ്യാർഥി ഫെഡറെഷൻ രൂപികരിക്കുകയും
അതിൻറെ പ്രസിഡന്റ് ആവുകയും ചെയ്തു
.
1957 ലാണ് ജോർജ്
തോമസിൻറെ ഔദ്യോഗീക ജീവിതം ആരംഭിക്കുന്നത്
.സഹരണ ഡിപ്പാർട്ടുമെന്റിൽ ഇൻസ്പെക്ടർ ആയി ജോലിയിൽ
പ്രവേശിച്ചു .1964-66 കാലയളവിൽ സർവീസിൽ നിന്ന്
അവധിയെടുത്ത് തിരുവനതപുരത്ത്
ലോ -കോളേജിൽ നിയമം
പഠിച്ചു . 1073-ൽ
അസി :ര്ജിസ്റ്റാർ ആയി പ്രോമോഷ്ൻ
.ലഭിച്ചു .1982 -85 കാലയളവിൽ deputy Registrar ആയി
പ്രവർത്തിച്ചു .1986-ൽ
ജോയിന്റ് രജിസ്റ്ററർ ആയി .ഔ
ദ്യോഗീക ജീവിതത്തിൽ .ആത്മാർത്തതയും അർപ്പണ ബോധവുമുള്ള ഒരു കർമ്മയോഗിയായിരുന്നു
അദ്ദേഹം.കൊല്ലം ജില്ലാ കലക്ടർ
ആയിരുന്ന ശ്രി
ആനന്ദ ബോസിന്റെ ആദരവു പല
പ്രാവശ്യം അദ്ദേഹത്തിനു
ലഭിച്ചിട്ടുണ്ട് .1986 നവംബർ 30 ന് സർവീസിൽ നിന്നും വിരമിച്ചു
.
ഔദ്യോഗീക രംഗത്ത് നിന്ന്
റിട്ടയർ ചെയ്തിട്ടും അദ്ദേഹം സാമൂഹ്യ സേവനമേഖലകളിൽ
സജീവ മായി പ്രവർത്തിക്കുന്നു
.ജോർജ് തോമസ് കൊല്ലത്ത് അഡ്വക്കേറ്റ്
ആയി എൻറോൾ ചെയ്തു
.പിന്നീട് മാവേലിക്കര കോടതിലേക്ക് മാറി
. സഹകരണ ട്രൈബൂണൽ ,ലേബർ ട്രൈബൂണൽ
, ഉപഭോക്തൃ തർക്ക പരിഹാര കോടതി
എന്നീ മേഖലകളിലാണ് സേവനം ചെയ്യുന്നത് .അദ്ദേഹം തൻറെ ഗുരു നാഥൻ മാരെ
ആദരപൂർവം ആത്മകഥയിൽ
ഓർക്കുന്നു .ആദ്യഗുരുവായ കൊച്ചുകുഞ്ഞു പണിക്കർ ,ആന്റണി അച്ചൻ
,പ്രൊഫ്.ഷേക്സ്പിയർ വേലായുധൻ നായർ
,പ്രൊഫ്. ഡേവിസ് മാസ്റ്റർ ,പ്രൊഫ്.
പി.എ വർഗ്ഗീസ് എന്നിവർ
സ്മരണകളിൽ നിറഞ്ഞു നിൽക്കുന്നു . വിപുലമായ സുഹൃത്ത്
സമ്പത്തിന്റെ ഉടമയാണ് അഡ്വക്കേറ്റ്
ജോര്ജ് തോമസ് .മലയാളത്തിൻറെ പ്രീയകവിയായ ഒ
.എൻ .വി യുമായുള്ള ഹൃദയബന്ധം എത്രമാത്രമാണ് എന്ന് ഈ
പുസ്തകത്തിൽ ചേർത്തിരിക്കുന്ന കത്തുകൾ വ്യക്തമാക്കുന്നു .1949-51 കാലഘട്ടത്തിലാണ് ഒ
.എന.വി യുമായി
അടുക്കുന്നത് .ക്രമേണ ആത്മാർത്ത സുഹൃത്തുക്കളായി മാറി ..1955 ലാണ് വയലാർ രാമവർമയുമായി
പരിചയപെടുന്നത് 1958-62 കാലയളവിൽ കൂടുതൽ
അടുക്കാൻ അവസരം ലഭിച്ചു .മഹാനായ
തകഴിയുമായി അടുപ്പത്തിലാകാനും
അദ്ദേഹത്തിനു കഴിഞ്ഞു .ഡോ . പുതുശ്ശേരി
രാമചന്ദ്രൻ ,, നോവലിസ്റ്റ് ജി .വിവേകാനന്ദൻ
,ചീഫ് എഞ്ചിനിയർ ജോസഫ് അലക്സ്
,ഡോ .എം .ജെ
ജോര്ജ് ,ശ്രി ,പി.എം
ചാക്കോ ,ശ്രി കണ്ണാടി ശ്രീധരൻ
പിള്ള ,ശ്രിനീലവന മുരളി ,ശ്രി
സി .ജി വാസുദേവൻ
പിള്ള ,ശ്രിപി. ടി തോമസ് ,ശ്രി ടി.എം നൈനാൻ
, ശ്രി എസ് , യശോദരൻ ,ശ്രി
കെ.എസ രവീദ്രൻ നായർ ,ശ്രി
ശങ്കു പിള്ള ചേട്ടൻ ,ശ്രി
ടി .കെ വർഗ്ഗീസ്
വൈദ്യൻ എസ് .എൽ പുരം സദാനന്ദൻ
,മലയാറ്റൂർ രാമകൃഷ്ണൻ , എസ.കെ
നായർ ,പി. ആർ വർമ്മ
, ജസ്റ്റിസ് കൃഷ്ണൻ നായർ ,ജസ്റ്റിസ്
ലക്ഷ്മി ക്കുട്ടി ,എസ.
രാമചന്ദ്രൻ പിള്ള തുടങ്ങിയർ അദ്ദേഹത്തിൻറെ ആത്മ
സുഹൃത്തുക്കളാണ് . അദ്ദേഹ ത്തിൻറെ സഹയാത്രികരായിരുന്ന സുഗതൻ
സാർ ,ടി .വി
തോമസ് ,വി.കെ
വേലായുധൻ , ചന്ദ്രസേനൻ ,എസ് .ഗോവിന്ദ കുറിപ്പ്
, സി ,അച്യുതാന്ദൻ ,സി,കെ
ചന്ദ്രപ്പൻ തുടങ്ങിയവരുമായുള്ള
അടുപ്പം കാത്തുസൂക്ഷിക്കാൻ അദ്ദേഹം
മറന്നില്ല .നിരന്തരം കത്തുകളിലൂടെയുള്ള ബന്ധം
ഊഷമള മായിരുന്നു .കൃഷി
ഡയറക്ടർ ശ്രി
ഹേലിയുമായുള്ള സ്നേഹ
ബന്ധം അനസ്യൂതം തുടരുന്നു .
സാമൂഹ്യ സേവനം ജീവിതത്തിൽ
ഉടനീളം അനുഷ്ടിക്കുന്ന വ്യക്തിയാണ് അഡ്വക്കേറ്റ് ജോര്ജ് തോമസ് .കറ്റാനം
ഡെവലപ്പ്മെൻറ് സൊസൈറ്റി ,പീപ്പിൾസ് യുണിയൻ
ഫോർ സിവിൽ
ലിബെർറ്റീസ് , ഫാർമേര്സ് ക്ലബ് ," കല
" "ഫൈൻ ആർട്സ് സൊസൈറ്റി ,ഓണാട്ടുകരകാർഷിക
വികസന സമിതി ,, കാരുണ്യ സേവന സഹായ
സമിതി തുടങ്ങിയ നിരവധി
സംഘടനകളിൽ പ്രവർത്തിച്ച് സാമൂഹ്യ
സേവനം നടത്തിവരുന്നു .വാർദ്ധക്യകാലത്തും അദ്ദേഹം സജീവമായി സേവനരംഗത്താണ്
. സ്വന്തം താത്പര്യം നോക്കാതെ സമൂഹത്തിനു
വേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ
സാമൂഹ്യ പ്രവർത്തകർ .യേശു
ക്രിസ്തുവിൽ നിന്നാണ് തനിക്കു മനുഷ്യസ്നേഹവും
കരുണയും ലഭിച്ചതെന്നു അദ്ദേഹം ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്
.. സേവന മേഖല കളിൽ ഇനിയും
മുന്നേറാൻ ഗ്രന്ഥകാരന് ദൈവം കരുത്ത് നൽകട്ടെ
.
ആശംസകളോടെ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment