Pages

Monday, March 14, 2016

REMEMBERING DEVARAJAN MASTER ON HIS 10TH DEATH ANNIVERSARY

REMEMBERING DEVARAJAN MASTER ON HIS 10TH DEATH ANNIVERSARY
ദേവരാഗങ്ങളുടെ ചക്രവർത്തി
യാത്രയായിട്ട് പത്ത് വർഷം

Kerala Kavya kala Sahithy paying  a tribute to the ONV-Devarajan duo to mark the 10th death anniversary of Devarajan Master . Devarajan master, was a Malayalam music composer. He is considered one of the best music composers for Malayalam movies.He has scored music for more than three hundred Malayalam films, many dramas, and twenty Tamil and four Kannada movies. Many of his compositions remain ever green classics in Malayalam. His music in the Tamil film Annai Velankanni has received many accolades. Devarajan received Kerala Government's Best Music Director award five times, among other honours.
Born at Paravur, Kollam district in Kerala, Devarajan performed his first classical concert at the age of 18. He was soon attracted to the Communist movement and decided to dedicate his creative energy to popular music. He joined the once famous drama troupe of Kerala, the Kerala People's Arts Club (KPAC). The work that brought him to the limelight was the drama song titled "Ponnarivaal ambiliyil kanneriyunnoole", written by his friend O. N. V. Kurup and composed and sung by himself. KPAC and its members had a distinctive leaning towards the communist ideology, and their dramas played a role in spreading the ideology among the Keralite masses. Through his compositions, Devarajan would cast an indelible imprint in the Malayali theatre arena, especially after the famous KPAC drama Ningalenne Communistaakki, written by Thoppil Bhasi in 1952.
The first movie for which he composed music was Kaalam Maarunnu (1955). He teamed up with poet-lyricist Vayalar Ramavarma in Chathurangam in 1959. His third movie – and the second with Vayalar – Bharya (1962) became a huge hit and made them a popular combination.[1] His music earned him pride of place among those who had strived to earn a dignified status for film songs. His collaborations with Vayalar produced the golden era of Malayalam film music. Devarajan is remembered by prominent singers in Malayalam like K. J. Yesudas and Jayachandran as their Godfather. In fact, it was the compositions by him that brought laurels to the main singers of that age. In 1973, he composed the hit song "Malayala Baashathan" in Prethangalude Thaazhvazha, directed by P. Venu. Devarajan was at one point regarded as the doyen of film music in South India. He was much feared and respected by all musicians and singers of that period, for his sound knowledge in classical music.[citation needed] It might be due to this dominance he had over others that he was widely known as arrogant. But he enjoyed a royal status till his death among the music circles.

Devarajan was the one who used the maximum number of raagas in Malayalam film music. His music embraced different styles with the Carnatic and Hindusthani melody lines meeting folk idioms and Western harmony. Despite being a strong atheist, he composed devotional songs like "Harivarasanam", "Guruvayoor Ambalanadayil", "Chethi Mandaram Thulasi", and "Nithyavishudhayam Kanyamariyame", which are considered classics in that genre. Also, he is particularly noted for his remarkable ability to blend the words of the lyrics with the mood of the situation in his film song compositions. Most of his hit songs were written by Vayalar Ramavarma and the combination of Vayalar-Devarajan-P Susheela-Yesudas was synonymous with beautiful songs. The Vayalar-Devarajan combine proved the most successful team till the death of Vayalar in the mid 1970s. Hundreds of songs contributed by the team are still part of Malayalis' nostalgia.[citation needed] Apart from Vayalar, he has also given tunes to lyrics by other eminent poets and songwriters like O. N. V. Kurup, P. Bhaskaran, and Sreekumaran Thampi.A complete work of Devarajan, Devageethikal, composed by himself, has released and the book is published by Authentic books.Devarajan died of a heart attack at his residence in Chennai on 15 March 2006 at the age of 81. He was cremated with state honours in Paravur, his hometown.Awards1969 – Best Music Director,1970 – Best Music Director – Thriveni,1972 – Best Music Director,1985 – Best Music Director1991 – Best Background Music – Yamanam,1999 – Kerala State Film Award for Lifetime Achievement – J. C. Daniel Lifetime Achievement Award from the Government of Kerala
ദേവരാജൻ മാസ്റ്റർ ഓർമയായിട്ട് ഒരു ദശാബ്ദം. എന്നാൽ അദ്ദേഹം ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കലെങ്കിലും മനസിലിങ്ങനെ തോന്നിയിട്ടില്ലേ. എവിടെയെങ്കിലുമൊന്ന് കുറിച്ചിട്ടില്ലേ. സിനിമാ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെയാകണമെന്നും നിർബന്ധം പിടിച്ച സംഗീതസംവിധായകനായിരുന്നു ദേവരാജൻ. അതുകൊണ്ടു തന്നെയാണ് ചലച്ചിത്ര ലോകം അടിമുടി മാറിയ ഇക്കാലത്തും ആ ഗീതങ്ങൾ കേൾക്കാൻ കാതുകള്‍ കൊതിക്കുന്നത്
കൊല്ലം ജില്ലയിലെ പറവൂരാണ് ദേവരാജൻ മാസ്റ്ററുടെ ജന്മദേശം. 1927 സെപ്റ്റംബർ27നാണ് മൃദംഗ വിദ്വാനായ കൊച്ചുഗോവിന്ദനാശാൻറേയും കൊച്ചുകുഞ്ഞിന്റെയും മകനായി ദേവരാജൻ മാസ്റ്റർ ജനിച്ചത്. അച്ഛന്റെ കീഴിൽ സംഗീതമഭ്യസിച്ചുകൊണ്ട് ആ പാത പിന്തുടർന്നു. പതിനെട്ടാം വയസിൽ അരങ്ങേറ്റം, തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിലൂടെ ആദ്യ സംഗീത കച്ചേരി കെപിഎഎസിയുടെ നാടകങ്ങൾക്ക് സംഗീതം പകർന്നുകൊണ്ട് മുഖ്യധാരയിലേ,ക്ക്പിന്നീട് വയലാറെന്ന "സഹോദരനൊപ്പം" ചേർന്ന് മലയാള സിനിമകൾക്ക് സംഗീതമിട്ടുകൊണ്ട് നമ്മുടെ ഹൃദയങ്ങളിലേക്കു... കൈലാസ് പിക്ചേഴ്സിന്റെ കാലം മാറുന്നു എന്ന സിനിമയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആദ്യ ചിത്രം. വയലാറിനൊപ്പം ഈണമിടുന്നത് 1959ലാണ്. ചതുരംഗം എന്ന ചിത്രത്തിലൂടെ. ആ സിനിമയിലെ ഗാനങ്ങളെല്ലാം എക്കാലത്തേയും മികച്ച ഹിറ്റുകളായി മാറി. കെപിഎസിയുടെ വിപ്ലവചൂടുള്ള വരികള്‍ക്കും, തീർത്തും കാൽപനികമായ സിനിമാഗാനങ്ങൾക്കും കാലം മറക്കാത്ത ഈണക്കൂട്ടുകളെ സൃഷ്ടിച്ച സംഗീതജ്ഞൻ, ശബരിമലയിൽ   പോകാതെ അയ്യപ്പന്റെഉറക്കുപാട്ടായ ഹരിവരാസനത്തിന് ഈണമിട്ട നിരീശ്വരവാദി അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ദേവരാജൻ മാസ്റ്ററിന്.... ദേവരാജൻ മാസ്റ്ററെ കുറിച്ച് പറയുമ്പോൾ വയലാറിനേയും, വയലാറിനെ കുറിച്ചെഴുതുമ്പോൾ ദേവരാജനെ കുറിച്ചും എഴുതാതിരിക്കാനാകില്ല. സംഗീത സംവിധായകനും രചയിതാവും തമ്മിലുള്ള ബന്ധത്തിനപ്പുറം ആത്മാവ് നൽകി സ്നേഹിച്ചവരാണവർ. തനിക്കു മുൻപേ കാലത്തിലേക്കു മറഞ്ഞ വയലാറിനെ കുറിച്ച് പറയുമ്പോഴെല്ലാം ദേവരാജൻ മാസ്റ്ററുടെ കണ്ണുനിറയുമായിരുന്നു. ഈ രണ്ട് പ്രതിഭകളുടെ ഒന്നുചേരലാണ് മലയാള ചലച്ചിത്രത്തിന് ദേവരാഗങ്ങളുടെ വസന്തം സമ്മാനിച്ചത്. മലയാള ചലച്ചിത്ര ലോകത്തെ സംഗീതത്തിന് അഭിമാനത്തിന്റെ, പ്രൗഡിയുടെ തിളക്കം പകർന്നത്. വയലാർ മാത്രമല്ല ഒഎൻവിയുടെയും ഭാസ്കരൻ മാസ്റ്ററിന്റെയും ശ്രീകുമാരൻ തമ്പിയുടെയും വരികൾ ദേവരാജൻ ഈണങ്ങളിലൂടെ കാലാതിവർത്തിയായി. വ്യക്തിത്വത്തിൽ വ്യതിചലിക്കാത്ത സംഗീതത്തിലെ അപാര ജ്ഞാനിയായ ദേവരാജൻ മാസ്റ്റർ മലയാള ചലച്ചിത്ര സംഗീതത്തെ അടക്കിവാഴുകയായിരുന്നു എന്നു പറയാം. സ്നേഹമൂറുന്ന ബഹുമാനവും പേടിയുമായിരുന്നു എല്ലാവർക്കും ദേവരാജൻ മാസ്റ്ററോട്....

ദേവരാഗങ്ങളുടെ രാജശില്‍പിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവുമഅധികം രാഗങ്ങള്‍ സംഗീത സംവിധായകനാണ് അദ്ദേഹം. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മടക്കം നിരവധി പുരസ്‌കാരങ്ങള്‍ മാസ്റ്ററെ തേടി എത്തിയിട്ടുണ്ട്. മലയാളം തമിഴ് കന്നട ഭാഷകളിലായി 1700 ല്‍ അധികം ഗാനങ്ങള്‍ മാസ്റ്ററുടേതായി പുറത്ത് വന്നിട്ടുണ്ട്. 2006 മാര്‍ച്ച് 15ന് മാസ്റ്റര്‍ വിട വിട പറയുമ്പോള്‍ മലയാള സംഗീത ലോകത്തിന് നഷ്ടപ്പെട്ടത് ഒരു മഹാരഥനെയായിരുന്നു. ഇന്നും കാലവും ജനപക്ഷവും കാത്തിരിക്കുകയാണ് ദേവരാജൻ മാസ്റ്ററെ പോലൊരു സംഗീതജ്ഞനെയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

Prof. John Kurakar

No comments: