KUNJU
KUNJU KATHAKAL-
PART-2
RELEASED
കുഞ്ഞൂഞ്ഞു കഥകൾ പ്രകാശനം ചെയ്തു.
തന്നോടു പറഞ്ഞിട്ടുള്ള കാര്യങ്ങൾ എത്ര കുത്തിനോവിച്ചാലും പുറത്തു പറയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു ചിലർപലപ്പോഴും കടന്നാക്രമിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചിലർ അതിരൂക്ഷമായി വിമർശിച്ചാലും സ്വകാര്യമായി അവർ എന്നോടു പറഞ്ഞിട്ടുള്ള കാര്യങ്ങൾ പുറത്തു പറയില്ലെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു.അതിൽ എനിക്ക് അഭിമാനമേ ഉള്ളൂ. തന്റെ എതിരാളികൾക്കു തന്നിലുള്ള വിശ്വാസത്തിന്റെ കാരണം അതാണെന്നു കരുതുന്നതായും മുഖ്യമന്ത്രി പറഞ്ഞു...

. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ നർമ മുഹൂർത്തങ്ങൾ സ്വരൂപിച്ച് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ രചിച്ച കുഞ്ഞൂഞ്ഞു കഥകളുടെ രണ്ടാം ഭാഗം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി. ബാബുപോളിനു കൃതി നൽകി നടൻ മധു പ്രകാശനം ചെയ്തു. ഉമ്മൻ ചാണ്ടി എന്ന കേരള രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവിന്റെ ജീവിതവുമായി പലയിടങ്ങളിൽ ബന്ധപ്പെട്ടവർ ചടങ്ങിൽ സന്നിഹിതരായിരുന്നു –
എല്ലാവരും പറഞ്ഞതു കർമനിരതനായ ഉമ്മൻ ചാണ്ടി തങ്ങളുമായി പങ്കുവച്ച മുഹൂർത്തങ്ങളായിരുന്നു. അതിൽ നർമം നിറഞ്ഞതും സാധാരണക്കാരുടെ കണ്ണീരിന്റെ നനവുള്ളതുമായ സംഭവങ്ങളുമുണ്ടായിരുന്നു. ഒപ്പം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷങ്ങളും. ജനകീയ നേതാക്കളുടെ പട്ടികയിൽ മുൻ നിരയിലാണ് ഉമ്മൻ ചാണ്ടിയെന്ന് അധ്യക്ഷത വഹിച്ച എം.പി. വീരേന്ദ്രകുമാർ പറഞ്ഞു.... സി. അച്യുതമേനോനു ശേഷം കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്നു ബാബുപോൾ പറഞ്ഞു. ... ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോഴും സഹായം ആവശ്യമായി വരുമ്പോഴും ആദ്യം ഓർക്കുന്ന മുഖം കുഞ്ഞൂഞ്ഞിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞൂഞ്ഞു കഥകൾ റഷ്യൻ പതിപ്പും പ്രകാശനം ചെയ്തു. എം.വി. ശ്രേയാംസ് കുമാർ, സണ്ണിക്കുട്ടി എബ്രഹാം, പി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
Prof. John Kurakar
No comments:
Post a Comment