Pages

Sunday, March 6, 2016

INDIA BECOMING A HINDU SAUDI-

INDIA BECOMING A HINDU SAUDI-

TASLIMA NASREEN

ഇന്ത്യഹിന്ദുസൗദിആയി മാറുന്നതായി തസ്ലിമ നസ്റിന്

Taslima Nasrin said that India was on its way of becoming a 'Hindu Saudi'. Expressing shock over the cancellation of the famous Pakistani ghazal singer Ghulam Ali's concert in Mumbai, controversial writer Taslima Nasrin said that India was on its way to become a 'Hindu Saudi'

ഇന്ത്യ ‘ഹിന്ദു സൗദി’ ആയി മാറുന്നതായി വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്‌റിന്‍. പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കച്ചേരി ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് തസ്ലിമ നസ്‌റിന്റെ പുതിയ പരാമര്‍ശം. ഗുലാം അലി ജിഹാദി അല്ലെന്നും ഗായകന്‍ മാത്രമാണെന്നു തിരിച്ചറിയണമെന്നും തസ്ലിമ ട്വിറ്ററില്‍ കുറിച്ചു.ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നടത്താനിരുന്ന ഉസ്താദ് ഗുലാം അലി ഖാന്റെ കച്ചേരി റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തുന്ന പാകിസ്താനുമായി സാംസ്‌കാരികബന്ധം അനുവദിക്കാനാവില്ലെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുംബൈ ഷണ്‍മുഖാനന്ദ് ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ഇസ്ലാമിക വിരുദ്ധ പ്രചാരണം നടത്തുന്നെന്നാരോപിച്ച് മുസ്ലീം തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് 1994ല്‍ ബംഗ്ലാദേശില്‍നിന്ന് പുറത്താക്കപ്പെട്ട തസ്ലിമ 2004 മുതല്‍ ഇന്ത്യയില്‍ താമസമാരംഭിച്ചു. പിന്നീട് 2014ല്‍ ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.
Prof. John Kurakar



No comments: