തെരഞ്ഞെടുപ്പിൽ ഭാരതത്തിന്
മാതൃകയാകാൻ കേരളത്തിനു കഴിയണം
ഒരു തെരഞ്ഞ്ടുപ്പുകൂടി കേരളത്തിൻറെ
പദിവാതിക്കൽ എത്തിയിരിക്കുകയാണ് .പ്രകൃതി സ്നേഹികളും പരിസ്ഥിതി
പ്രവർത്തകരും ആശങ്കപെടുന്ന സമയമാണ് .തെരഞ്ഞ്ടുപ്പുകാലം. മലിനീകരണ
ത്തിൻറെ കാലമാണ് .ഫ്ലെക്സ് ബോർഡ്
സംസ്‌ക്കാരം ഭാരതത്തെ
പ്രേത്യകിച്ചു കേരളത്തെ കുറേകാലമായി ബാധിച്ചിരിക്കുകയാണ്
.ശബ്ദ മലിനീകരണവും ഒരു വലിയ
പ്രശ്നം തന്നെയാണ് .പ്ലാസ്റ്റിക് മാലിന്യ
കൂമ്പാരങ്ങൾ നിറഞ്ഞ ഒരു രാജ്യം
നമ്മുടെ നാടിനെ പോലെ വേറെ
ഒന്നുണ്ടോ ? കേരളത്തിൻറെ സമീപ രാജ്യമായ ശ്രിലങ്കയിൽ
ആരെങ്കിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ ? നമ്മുടെ നാട്ടിൽ കടലിലും
കടൽക്കരയിലും ബസ്
സ്റ്റാൻഡിലും റെയിൽവേ
സ്റ്റെഷനിലും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു കിടക്കുന്നു
..ഫ്ലെക്സ് ബോർഡുകൾ വേണ്ടായെന്നു സ്ഥാനാർഥികൾ
തീരുമാനിക്കണം .രാത്രിയിൽ ഒരു കാരണവശാലും
ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല .. സാക്ഷരതയിലും വിദ്യഭ്യാസത്തിലും
,സാമുഹിക പ്രതിബദ്ധതയിലും മുൻ പന്തിയിൽ
നിൽക്കുന്ന കേരളം ഭാരതത്തിനു മാതൃകയാകണം
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment