CARELESS DESTIST YANKS OFF
FIVE
TEETH, IGNORES BAD ONE
TEETH, IGNORES BAD ONE
ഒരു പല്ല് എടുക്കാൻ സർക്കാർ ആശുപത്രിയിൽപോയ
കുട്ടപ്പന് നഷ്ടമായത് 5 പല്ലുകൾ.
A coconut tree climber in his fifties had the horror of his
life when a dentist at a government hospital pulled out five of his good teeth
at one go. He said he protested soon after the first tooth was removed but the
dentist ignored him.Kuttappan (54) from Mukkada had gone to the Government
Dental College at Kottayam to get a molar removed as it was lacerating the gum.
The careless dentist, however, left it intact even as he took out the healthy
teeth. The patient and his wife suspect that the dentist mistook him for
another patient. The dentist gestured that the prescription says five teeth
have to be removed, Kuttappan said. He could not speak well as his mouth was
numb from local anesthesia, he said.
He raised a ruckus as soon as he was allowed to get up from
the chair. His wife also came to his his help. They said they had heard the
hospital staff calling out for another patient named Kuttappan. The hospital
authorities later admitted that it was a case of mistaken identity, Kuttappan
said. He had complained to the principal of the dental college.
ഒരു അണപ്പല്ല് മാത്രം എടുത്തുകളയാൻ കോട്ടയം ഗവ. ഡന്റൽ കോളജിൽ എത്തിയ ആളുടെ എതിർപ്പ് അവഗണിച്ച് അഞ്ചു പല്ലുകൾ എടുത്തതായി ആരോപണം. എടുക്കേണ്ട പല്ല് നീക്കം ചെയ്തുമില്ല! പല്ല് നഷ്ടപ്പെട്ട തെങ്ങുകയറ്റ തൊഴിലാളി മുക്കട ഒറ്റത്തെങ്ങിൽ കുട്ടപ്പൻ (54) കോളജ് പ്രിൻസിപ്പലിനു പരാതി നൽകി..
ആളുമാറിപ്പോയതാണു നിർഭാഗ്യകരമായ സംഭവത്തിന് ഇടയാക്കിയതെന്നു സംശയിക്കുന്നു.മോണയിൽ തട്ടി മുറിവുണ്ടാക്കുന്ന അണപ്പല്ല് നീക്കം ചെയ്യാനാണു കുട്ടപ്പൻ എത്തിയത്. ആദ്യത്തെ പല്ല് നീക്കം ചെയ്തപ്പോൾത്തന്നെ കുട്ടപ്പൻ പ്രതിഷേധിച്ചു. എന്നാൽ, അഞ്ച് പല്ലുകൾ നീക്കം ചെയ്യാനാണു എഴുതിയിരിക്കുന്നതെന്നു ഡോക്ടർ ആംഗ്യം കാട്ടിയെന്നു കുട്ടപ്പൻ പറയുന്നു. മരവിപ്പിക്കാനുള്ള കുത്തിവയ്പ് എടുത്തിരുന്നതിനാൽ വ്യക്തമായി സംസാരിക്കാൻ കഴിയാതിരുന്ന കുട്ടപ്പന്റെ പ്രതിഷേധം ഫലം ചെയ്തുമില്ല.... പല്ലുകൾ നീക്കം ചെയ്തശേഷം കുട്ടപ്പൻ ശബ്ദമുയർത്തി. ഇതേസമയം പുറത്തുനിന്ന ഭാര്യ രാജമ്മയും ഓടിയെത്തി. മറ്റൊരു കുട്ടപ്പന്റെ പേര് വിളിച്ചെന്നും ഈ രോഗിയുടെ കുറിപ്പടി അനുസരിച്ചാവാം പല്ലുകൾ നീക്കിയതെന്നും കുട്ടപ്പൻ പറയുന്നു. ആളുമാറിപ്പോയെന്ന് അധികൃതർ പിന്നീടു കുറ്റസമ്മതം നടത്തിയെന്നും കുട്ടപ്പൻ പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment