കോടതിയെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിൻറെ തകർച്ചക്കു കാരണമാകും
ഹൈകോടതി വിധിയെ മേൽ കോടതിയിൽ ചോദ്യം ചെയ്യുന്നതിൽ തെറ്റില്ല . പക്ഷെ കോടതിയെ വെല്ലുവിളിക്കുന്നത് ഒരിക്കലും ശരിയല്ല .ഹരിത ട്രൈബ്യൂണലിന്റെ വിധി പ്രകാരം അഞ്ചുകോടി രൂപ നഷ്ടപരിഹാരം അടയ്ക്കില്ലെന്ന് ആര്ട്ട് ഓഫ് ലിവിങ് സ്ഥാപകന് വ്യക്തമാക്കിയിരിക്കുന്നു . ലോകസാംസ്കാരികോത്സവം രാഷ്ട്രീയ വത്ക്കരിക്കരുതെന്നും ശ്രീ ശ്രീ രവിശങ്കര് പറഞ്ഞു.ലോകസാംസ്കാരികോത്സവത്തിന് യമുനാ തീരത്ത് കൂറ്റന് വേദി പണിതത് പരിസ്ഥിതിയെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകര്ക്ക് ഹരിത ട്രൈബ്യൂണല് പിഴ ചുമത്തിയത്. അഞ്ചുകോടി രൂപ പിഴയടക്കണമെന്നായിരുന്നു നിര്ദേശം. എന്നാല് പിഴയടക്കില്ലെന്ന മറുപടിയുമായി ശ്രീ ശ്രീ രവിശങ്കര് വാര്ത്തകളില് നിറയുകയായിരുന്നു. ഭാരതത്തിൽ നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് .ജനാധിപത്യത്തിൽ പലർക്കും പല നിയമം പറ്റുമോ ?ലോകസാംസ്കാരികോത്സവം യമുനയുടെ എക്കല്‍ പ്രദേശങ്ങള്‍ക്ക് ഗുരുതരമായ നാശം വരുത്തിയതായി ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു .ശ്രീ ശ്രീ രവിശങ്കറിന്റെ ആര്ട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ലോകമൊട്ടാകെ ആത്മീയപ്രകാശം പരത്തുന്ന സംഘടനയാണ്. ജീവിതത്തിന്റെ സങ്കീര്ണതകളേയും വിഹ്വലതകളേയും അകറ്റുന്ന വിവിധോപാദികള് ലളിതമായി മനുഷ്യനു പകര്ന്നു നല്കുകയാണു ജീവനകലാ പ്രസ്ഥാനം ചെയ്ുയന്നത്. പടര്ന്നു പന്തലിച്ച സംഘടനയ്ക്കിപ്പോള് ലക്ഷോപലക്ഷം അനുയായികള്‍ രാജ്യത്തിനകത്തും പുറത്തുമായിട്ടുണ്ട്.ഋഷിവര്യന്മാര് കാട്ടിത്തന്ന യോഗമുറകള്ക്കു നവവ്യാഖ്യാനം നല്കി ശ്രീ ശ്രീ രവിശങ്കര് അതിനെ ജനകീയമായ ഒരു ജീവിതശൈലിയാക്കി മാറ്റുകയായിരുന്നു.സമ്പൂര്‍ണ ജീവിതനവീകരണത്തിന്റെ ലളിതോപാധിയായി ജനഹൃദയങ്ങളില്‍ ഇടംനേടിയ ജീവനകല രാജ്യതലസ്ഥാനത്ത് യമുനാനദിയുടെ തീരത്ത് വിവാദത്തിലാകാൻ പാടില്ലായിരുന്നു .. ഏകദേശം 26 കോടിരൂപ ചെലവിലാണു ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടി ആസൂത്രണം ചെയ്തത്. ഡല്ഹിയുടെ ഹൃദയത്തിലൂടെ ഒഴുകുന്ന യമുനാനദിയുടെ തീരത്ത് പരിപാടിക്കായി അനധികൃത നിര്‍മാണങ്ങള്‍ നടത്തിയതാണു വിവാദമായത്. യമുനയുടെ തീരത്തെ കുറ്റിക്കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച് അതിന്റെ ജൈവസംസ്കൃതിക്കു കോട്ടം വരുത്തിയെന്നാണു ദേശീയ ഹരിത ട്രിബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുകോടി രൂപയാണ് ജീവനകലാ പ്രസ്ഥാനത്തിനു പിഴയായി കോടതി വിധിച്ചത്. ഡല്ഹി വികസന അഥോറിട്ടി, മലിനീകര നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്കും കോടതി പിഴശിക്ഷ വിധിച്ചു. ഇവരൊന്നും തങ്ങളുടെ ധര്മം നിര്‍വഹിച്ചില്ലെന്നാണ് കോടതി വിമര്ശിച്ചത്. പരിപാടി നടക്കുന്ന സ്ഥലം ജൈവവൈവിധ്യമുള്ള പാര്ക്കാക്കി മാറ്റണമെന്നും കോടതി സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളുടെ സ്വഭാവിക ജൈവപ്രകൃതി തച്ചുതകര്ക്കുന്ന ഇത്തരം പരിപാടികള്‍ക്ക് മേലില്‍ അനുമതി നല്കരുതെന്നും ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തു.. ഇത്രവലിയ പ്രകൃതിനാശം അവിടെ നടന്നത് ആത്മീയപ്രഭചൊരിയുന്ന ഒരു സംഘടനയ്ക്ക് യോജിച്ചതാണോ ?. പ്രകൃതിയെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ എങ്ങനെ മനുഷ്യനെ സ്നേഹിക്കും . പരിസ്ഥിതിയെ നശിപ്പിച്ചിട്ടു പരിസ്ഥിതി സെമിനാർ നടത്തിയിട്ട് കാര്യമില്ല .രാഷ്ട്രീയ സ്വാധീനം പരിസ്ഥിതിയെ നശീപ്പിക്കാൻ ആരും ഉപയോഗിക്കരുത് .നമ്മുടെ നിയമവ്യവസ്ഥകള്‍ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് .പലപ്പോഴും നമ്മുടെ ആചാര്യമാർ നിയമവ്യവസ്ഥയോടു ക്രിയാത്മകമായല്ല പ്രതികരിക്കുന്നത് ... ജയിലില്പോകകേണ്ടിവന്നാലും പണം അടയ്ക്കില്ലെന്ന ധിക്കാരപൂര്ണപമായ പ്രതികരണമാണ് ജീവനകലയുടെ ആചാര്യനിൽ നിന്ന് ഉണ്ടായതായി പത്രതാളുകളിൽ വായിച്ചത് . കോടതി വിധി മൂലമാകാം രാഷ്ട്രപതിപ്രണബ്കുമാര്മുഖര്ജിലോകസാംസ്കാരികോത്സവത്തിൽ നിന്ന് പിന്മാറിയത് .വിദേശരാജ്യങ്ങളില്നിപന്ന് എത്തേണ്ടിയിരുന്ന നിരവധി വിശിഷ്ടവ്യക്തികളും രാഷ്ട്രത്തലവന്മാരും പിന്മാറിയതും കോടതി വിധിയായിരിക്കാം. ആധ്യാത്മിക
ആചാര്യമാർ മത സ്പർദ്ധ വളർത്താനും അവകാശവാദം ഉന്നയിക്കാനും ശ്രമിക്കരുത് .കോടതിവിധികൾ
ആചാര്യമാർ ബഹുമാനിക്കുകയും അംഗികരിക്കുകയും വേണം .പ്രകൃതിയെ സ്നേഹിക്കുകയും പരിസ്ഥിതിക്ക്
ദോഷം വരുത്തുന്ന പ്രവർത്തികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും വേണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment