കലാഭവൻ മണി
കപടതയില്ലാത്ത കലാകാരൻ
കപടതയില്ലാത്ത കലാകാരൻ കലാകാരനാണ് കലാഭവന്‍
മണി. മണ്ണിന്റെ മണമുള്ള കലാകാരനാണ്
അദ്ദേഹം
.അഭിനയമികവിലൂടെയും
മണി
മഹത്തായ
സ്ഥാനമാണ്
ജനഹൃദയങ്ങളില്‍
നേടിയത്.
അദ്ദേഹത്തിന്റെ
ആകസ്മിക
വിയോഗം
ചലച്ചിത്ര
ആസ്വാദകരിലും
കലാസ്നേഹികളിലും
അപരിഹാര്യമായ
നഷ്ടമാണ് സൃഷ്ടിച്ചത്. ഹ്രസ്വമായ
കാലയളവിലേ
മണിയുടെ
പ്രതിഭയെ
ലോകം
ആസ്വദിച്ചിട്ടുള്ളൂ.
ചലച്ചിത്രങ്ങളിലായാലും
മണ്ണിന്റെ
മണമുള്ള
നാടന്‍പാട്ടിന്റെ
അവതരണവേദികളിലായാലും
അനുകരണകലയിലായാലും
മണി
വേറിട്ടുനിന്നു.
താന്‍
പിന്നിട്ട
വഴിയെക്കുറിച്ചും
അധ്വാനത്തിന്റെ
ഔന്നത്യത്തെക്കുറിച്ചും
വിയര്‍പ്പിന്റെ
വിലയെക്കുറിച്ചും
തനിക്കുള്ള
ബോധ്യം
തുറന്നുപറയാന്‍
എന്നും
അദ്ദേഹം
സന്നദ്ധനായി.
പച്ചമനുഷ്യന്റെ
ജീവിതവും
അതിന്റെ
സങ്കീര്‍ണതകളും
വിഹ്വലതകളും
ആയിരുന്നു
എന്നും
മണിയുടെ
പ്രമേയം.
താന്‍
ഉയര്‍ത്തിപ്പിടിക്കുന്ന
മുദ്രാവാക്യം
അടിച്ചമര്‍ത്തപ്പെടുന്നവന്റെ
മോചനത്തിന്റേതാണെന്നും
തന്റെ
രാഷ്ട്രീയം
എല്ലാ
ചൂഷണങ്ങള്‍ക്കും
അറുതിവരുത്താനുള്ളതാണെന്നും
വിളിച്ചുപറയാന്‍
ഒരിക്കലും
മണി
മടിച്ചുനിന്നില്ല.
കലാഭവൻ ഓര്‍മയ്ക്കുമുന്നില്‍
" WINDOW OF KNOWLEDGE " ൻറെ പ്രണാമം
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment