നാലു മാസം, 41 രാജ്യങ്ങള്‍; മൂന്നംഗ കുടുംബത്തിന്റെ അടിപൊളി യാത്ര

കാഴ്ചകള്‍ കണ്ടും കാടും
മലയും കയറിയും ടെന്റ് കെട്ടി
താമസിച്ചും വഴിവക്കില്‍ പാചകം ചെയ്തും 'ജോളി'യായുള്ള യാത്രയുടെ ചിത്രങ്ങള്‍
പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ബാര്‍ബു തന്റെ
ഡി.എസ്.എല്‍.ആര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. യൂറോപ്പിലെ
ഒട്ടുമിക്ക രാഷ്ട്രങ്ങളും കടന്നുപോയ യാത്ര റോഡിലൂടെ
മാത്രമായിരുന്നില്ല. യാത്രകള്‍ കടല്‍ക്കരയിലും
ഉള്‍ക്കടല്‍ തീരങ്ങളിലും
വഴിമുട്ടിയപ്പോഴൊക്കെ ബാര്‍ബുവും കുടുംബവും
സൈഡ് കാറിനൊപ്പം ജലയാനങ്ങള്‍
കയറി.യൂറോപ്പിന്റെ വടക്കേയറ്റമായ
നോര്‍ത്ത് കേപ്പും
മഞ്ഞുമൂടിയ സമതലങ്ങളും പുല്‍മേടുകളും
ഇവര്‍ കടന്നുപോയി. അയര്‍ലാന്റില്‍ നിന്ന്
കപ്പല്‍ മാര്‍ഗം സെല്‍റ്റിക് കടല്‍ കടന്ന്
ഫ്രാന്‍സിലെത്തിയ സംഘം പിന്നീട്
സ്‌പെയിനില്‍ നിന്ന്
ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന്
ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുമെത്തി. തിരികെ
സ്‌പെയിനിലെത്തിയ ഇവര്‍
മധ്യധരണ്യാഴീ തീരത്തുകൂടി ഇറ്റലിയിലും ആഡ്രിയാറ്റിക് കടല്‍ത്തീരത്തുകൂടി ഗ്രീസിലും
പ്രവേശിച്ചു. ബള്‍ഗേറിയയിലൂടെ
കരിങ്കടല്‍ തീരത്തു ചെന്നാണ് യാത്ര
അവസാനിച്ചത്.
ഉറല്‍ കമ്പനിയുടെ സൈഡ്
കാറാണ് ബാര്‍ബു യാത്രക്കായി
ഉപയോഗിച്ചത്. രണ്ടാം ലോക മഹായുദ്ധ
കാലത്ത് നാസികളും സോവിയറ്റ് യൂണിയനും
ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയിലാണ് ഉറല്‍
സൈഡ്കാര്‍ ഇന്നും നിര്‍മിക്കുന്നത്.
12000 ഡോളര്‍ (എട്ട് ലക്ഷം രൂപയിലധികം)
ആണ് ഉറല്‍ സൈഡ്
കാറുകളുടെ തുടക്ക വില. യു.എസ്.എ,
ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ,
ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും
പ്രസിദ്ധമായ ഉറലിന് ഇന്ത്യയില്‍ ഉല്‍പാദനമോ വിതരണക്കാരോ ഇല്ല.
Prof. John Kurakar
No comments:
Post a Comment