കുതിരയുടെ കാല് മുറി ച്ചു മാറ്റേണ്ട; അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയം.
ബിജെപി എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം കാല് തല്ലിയൊടിച്ച ശക്തിമാൻ എന്ന കുതിര സുഖം പ്രാപിക്കുന്നു. 10 ഡോക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയെത്തുടർന്നാണ് ശക്തിമാന്റെ സ്ഥിതിയിൽ പുരോഗതിയുണ്ടായത്. പൊലീസ് കേന്ദ്രത്തിൽ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാൻ വൻ സംഘം തന്നെയുണ്ട്...
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉൾപ്പെടെ നിരവധി സന്ദർശകരാണ് ശക്തിമാനെ കാണാൻ എത്തിയത്. ക്യാമറ ശല്യം ശക്തിമാനെ ബുദ്ധിമുട്ടിച്ചതിനാൽ ഇനി സന്ദർശകരെ അനുവദിക്കില്ലെന്ന് ശുശ്രൂഷകർ അറിയിച്ചു. കാല് മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ലെന്നുംശസ്ത്രക്രിയവിജയമായിരുന്നെന്നും പൊലീസ് ഓഫിസർ സദാനന്ദ് ദത്തേ അറിയിച്ചു.... പത്തുവർഷങ്ങൾക്കു മുൻപ് സമ്മാനമായാണ് കുതിരയെ പൊലീസിനു ലഭിച്ചത്. ഇപ്പോൾ 13 വയസ്സുണ്ട്. മൂന്നു വയസ്സുമുതൽ പൊലീസിന്റെ ഔപചാരിക പരേഡുകളിൽ ശക്തിമാൻ ഭാഗമായിരുന്നു.
മുസൂറി എംഎൽഎ ഗണേഷ് ജോഷിയും സംഘവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രക്ഷോഭം നിയന്ത്രിക്കാനെത്തിയ അശ്വാരൂഢ സേനയിലെ കുതിരയുടെ കാൽ തല്ലിയൊടിച്ചത്. അതേസമയം, താൻ കുതിരയെ മർദിച്ചെന്ന വാർത്ത ഗണേഷ് ജോഷി നിഷേധിച്ചു. കുതിര തങ്ങളുടെ പ്രവർത്തകന്റെമേൽ കയറിയെന്നും അയാളിപ്പോൾ ആശുപത്രിയിലാണെന്നും ജോഷി പറഞ്ഞു. പൊലീസ് കുതിരയെ കൊണ്ടുവരരുതായിരുന്നു. പൊലീസാണ് കാരണക്കാർ, ജോഷി പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment