ജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷിയാകാനുള്ള ശ്രമം ഉപേക്ഷിക്കാൻ പൊതു പ്രഭാഷണത്തിൽ പിതാവ് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണം സഭയ്ക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു. "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല. ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന ഒരു ഹൃദയമാണ് എല്ലാവർക്കും വേണ്ടത്."
സെന്റ്.പീറ്റേർസ് സ്ക്വയറിൽ പിതാവിന്റെ പ്രഭാഷണം ശ്രവിക്കാനെത്തിയ വിശ്വാസസമൂഹത്തോട് വീണ്ടും അദ്ദേഹം പറഞ്ഞു. "തിന്മ ഉപേക്ഷിക്കാനും നന്മ പ്രവർത്തിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ത്യാഗത്തിന്റെ മുഖംമൂടിയണിഞ്ഞ് തിന്മയെ മറച്ചു വെയ്ക്കുന്നവർ ദൈവജനമല്ല."
"ആടിന്റെയും കാളയുടെയും രക്തത്തിൽ പ്രസാദിക്കുന്ന ദൈവമല്ല നമുക്കുള്ളത്. സഹോദരരെ ബലികഴിച്ചുണ്ടാക്കുന്ന കാഴ്ച്ചദ്രവ്യം അദ്ദേഹം സ്വീകരിക്കുകയില്ല." ജോലി ചെയ്യുന്നവരെ അടിമപ്പണി ചെയ്യിച്ചും ചൂഷണം ചെയ്തും നേടുന്ന രക്തക്കറ പുരണ്ട സമ്പത്തിന്റെ അംശം സഭയ്ക്ക് നൽകിസഭയുടെഅഭ്യൂദയകാംക്ഷികളാകുന്നവർക്കെതിരെയാണ് പിതാവ് സംസാരിച്ചത്. ദൈവം പാപികളോട് ക്ഷമിക്കുന്നു; ചെയ്തു പോയ പാപത്തിൽ പശ്ചാത്തപിക്കുന്ന, ജീവിതഗതിയിൽ മാറ്റം വരുത്തുന്ന പാപികൾക്കാണ് ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നത് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. കരുണയുടെ വർഷവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി പിതാവ് പൊതുപ്രഭാഷണത്തിൽ സംസാരിച്ചു. ഒരു കുടുംബനാഥനെ പോലെ ദൈവം നമ്മുടെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തർക്കും നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. തെറ്റു ചെയ്യുമ്പോൾ അന്തഃപ്രേരണയിലൂടെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.
'സ്നേഹസ്വരൂപനായ, എന്നാൽ കർശന നിയമങ്ങളുള്ള പിതാവാണ് നമ്മുടെ ദൈവം' എന്ന് ഏശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. അവിശ്വസ്തരും നീതിരഹിതരുമായ തന്റെ ജനത്തെ ദൈവം ശകാരിക്കുന്നു. അവരെ നേർവഴിയിലേക്ക് നയിക്കാൻ അദ്ദേഹം സഹായിക്കുന്നു." മക്കൾ വഴി തെറ്റി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്ക് നയിക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്വന്തം അധികാരം അടിച്ചേൽപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. കർശനമായി, എന്നാൽ സ്നേഹത്തോടെ, മക്കളെ നന്മയിലേക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് മാതാപിതാക്കൾക്കുള്ളത്.
പാപം മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്നു. പക്ഷേ, ദൈവത്തിന്റെ കരുണയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. പശ്ചാത്താപത്തോടെയുള്ള നമ്മുടെ മനപരിവർത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്. മനുഷ്യന്റെ മോചനം ആചാര- അനുഷ്ഠാന ബലികളിലൂടെയല്ല, പ്രത്യുത, നന്മ നിറഞ്ഞ പ്രവർത്തികളിലൂടെയാണ് സംഭവിക്കുന്നത്., പിതാവ് പറഞ്ഞു. "അനുഷ്ഠാനങ്ങളാണ് നമ്മുടെ മോചനമാർഗ്ഗം എന്ന പ്രതീതി നിലനിൽക്കുമ്പോൾ, ദൈവത്തിന്റെ കരുണയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ദൈവത്തിന്റെ കരുണയാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു. ഏറ്റവും വലിയ പാപിയും ദൈവത്തിന്റെ ജനമാണ്. ദൈവം എത് പാപിയേയും തന്റെയടുത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. ദൈവജനമായി വളരുവാൻ നമ്മുടെ പശ്ചാത്താപം മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളു. പശ്ചാത്താപം വഴി എത് പാപവും മാഞ്ഞു പോലെ നിർമ്മലമായി തീരുന്നു: ഇതാണ് ദൈവസ്നേഹത്തിന്റെ അത്ഭുതം" അദ്ദേഹം പറഞ്ഞു.

Prof. John Kurakar
No comments:
Post a Comment