ASSEMBLY
ELECTIONS IN KERALA ON MAY16, 2016
കേരളത്തിൽ തിരഞ്ഞെടുപ്പ് മേയ് 16ന്,
The elections to Kerala Assembly will take
place on May 16. The counting of votes will be held on May 19. Along with
Kerala, Chief Election Commission Nasim Zaidi announced polling dates
in three more states _ Tamil Nadu, Assam, West Bengal _ and one union
territory, Puducherry at a press conference... The election notification
will be issued on April 22. The last date for submitting nominations will be on
April 29 and the scrutiny of the same will be on April 30. Mobile squads will
have GPS-fitted vehicles and be accompanied by central forces to ensure that
they quickly attend to complaints.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി. കേരളത്തില് മെയ് 16നാണ് വോട്ടെടുപ്പ്. വിജ്ഞാപനം ഏപ്രില് 22ന്. നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്29 നായിരിക്കും. പത്രികയിലെ സൂക്ഷ്മപരിശോധ ഏപ്രില് 30ന്, പത്രിക പിന്വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിന്. പോളിംഗ് 16നും വോട്ടെണ്ണല് മെയ് 19നും നടക്കും. അഞ്ചു സംസ്ഥാനങ്ങളിലും മെയ് 19നാണ് വോട്ടെണ്ണല്.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി. കേരളത്തില് മെയ് 16നാണ് വോട്ടെടുപ്പ്. വിജ്ഞാപനം ഏപ്രില് 22ന്. നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്29 നായിരിക്കും. പത്രികയിലെ സൂക്ഷ്മപരിശോധ ഏപ്രില് 30ന്, പത്രിക പിന്വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിന്. പോളിംഗ് 16നും വോട്ടെണ്ണല് മെയ് 19നും നടക്കും. അഞ്ചു സംസ്ഥാനങ്ങളിലും മെയ് 19നാണ് വോട്ടെണ്ണല്.
പ്രഖ്യാപനം വന്ന നിലയില്
ഇന്നു മുതല് മാതൃകാ പെരുമാറ്റച്ചട്ടം
നിലവില് വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്
അറിയിച്ചു. കേരളം, തമിഴ്നാട്, അസം,
പുതുച്ചേരി, പശ്ചിമ ബംഗാള് എന്നീ
സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ ആകെ
824 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അസമില് 1.98 കോടി പേരും കേരളത്തില്
2.56 കോടിയും തമിഴ്നാട്ടില് 5.8 കോടിയും പശ്ചിമ ബംഗാളില്
6.55 കോടിയും പുതുച്ചേരിയില് 9.5ലക്ഷം പേരും വോട്ട്
രേഖപ്പെടുത്തും.പോളിംഗ് സ്റ്റേഷനുകള്: അസമില്
25660 , കേരളം 21,498, തമിഴ്നാട് 65,000നു മുകളില്,
ബംഗാള്77,000നു മുകളില്,
പുതുച്ചേരി 413 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം.
കേരളം: മെയ് 16ന്
ഒരു ഘട്ടമായി തെരഞ്ഞെടുപ്പ്.
വിജ്ഞാപനം 22 ഏപ്രില്. നോമിനേഷന് അവസാന
തീയതി ഏപ്രില് 29 , സൂക്ഷമപരിശോധ ഏപ്രില് 30ന്, പത്രിക
പിന്വലിക്കാനുള്ള അവസാന തീയതി മെയ്
രണ്ടിന്. പോളിംഗ് 16ന് . വോട്ടെണ്ണല്
മെയ് 19ന്.വോട്ടു
ചെയ്യാന് ഫോട്ടോ പതിച്ച തിരിച്ചറിയല്
കാര്ഡ് നിര്ബന്ധമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.. വോട്ടര്പട്ടികയില്
പേരുണ്ടാകണം. ഫോട്ടോ പതിച്ച വോട്ടേഴ്സ്
സ്ലിപ്പ് ഏര്പ്പെടുത്തും. കമ്മിഷന് തന്നെ വിതരണം
ചെയ്യും. കേന്ദ്രസംഘം നിരീക്ഷിക്കും. ഭിന്നശേഷിയുള്ളവര്ക്ക് വോട്ട് ചെയ്യാന് പ്രത്യേക
സൗകര്യം പോളിംഗ് ബൂത്തുകളില് ഏര്പ്പെടുത്തും.
കേന്ദ്ര സേനയെയെ നിശ്ചയിക്കുന്നതും വിന്യസിക്കുന്നതും
തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും. ഓരോ ജില്ലകളിലും
അഞ്ചു നിരീക്ഷകര് വീതമുണ്ടായിരിക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള് ഉപയോഗിച്ചായിരിക്കും
പൂര്ണ്ണമായും വോട്ടെടുപ്പ്. നോട്ടയ്ക്കും ചിഹ്നം. യന്ത്രത്തില് ഏറ്റവും
അടിയിലായിരിക്കും നോട്ടയുടെ സ്ഥാനം. സ്ഥാനാര്ത്ഥികളുടെ
ചിത്രവും വോട്ടിംഗ് മെഷീനില് ഉള്പ്പെടുത്തും.കേന്ദ്ര പോലീസും നിരീക്ഷണ
വാഹനങ്ങളും കമ്മീഷന് നല്കും. വാഹനങ്ങളില്
ജി.പി.എസ്
സംവിധാനം ഏര്പ്പെടുത്തും.ഇന്നു മുതല് എല്ലാ
സര്ക്കാര് സംവിധാനങ്ങളും ഉദ്യോഗസ്ഥരും കമ്മിഷന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷന് അറിയിച്ചൂ.കേരളത്തിലെ ചില മണ്ഡലങ്ങളിലെ
ചില ബൂത്തുകളില് വോട്ട്
ചെയ്ത ശേഷം ആര്ക്കാണ് വോട്ട്
രേഖപ്പെടുത്തിയത് എന്നു വ്യക്തമാക്കുന്ന സ്ലിപ്
ലഭിക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കുന്നുണ്ടെന്നും
കമ്മിഷന് അറിയിച്ചു.
Prof. John Kurakar
No comments:
Post a Comment