പാടശേഖരങ്ങൾ നികത്തൽ ഉത്തരവ് പിൻവലിച്ചു
കോട്ടയം കുമരകത്തെ മെത്രാൻ കായലും എറണാകുളം കടമക്കുടിയിലെ പാടശേഖരവും നികത്താൻ അനുമതി നൽകുന്ന വിവാദ ഉത്തരവുകൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. മെത്രാൻ കായൽ നികത്തി 378 ഏക്കർ ഭൂമിയിൽ കുമരകം ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കും കടമക്കുടിയിൽ 47 ഏക്കറിൽ മെഡിസിറ്റി പദ്ധതിക്കും അനുമതി നൽകിയ ഉത്തരവുകളാണ് പിൻവലിച്ചത്. വിവാദ തീരുമാനത്തിനെതിരേ
ഉയർന്ന പ്രതിപക്ഷ പ്രതിഷേധങ്ങളും
ഹൈക്കോടതിയുടെ സ്റ്റേയും കണക്കിലെടുത്താണ്
മന്ത്രിസഭയുടെ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ വിവാദമായ രണ്ട് ഉത്തരവുകളും പിൻവലിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു. ഉത്തരവുകൾ റദ്ദാക്കിയ വിവരം ഹൈക്കോടതിയെ സർക്കാർ അറിയിക്കും. തെരഞ്ഞെടുപ്പിലേക്ക് പോവുന്ന സാഹചര്യത്തിൽ വിവാദമൊഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും തെറ്റുചെയ്തുവെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ലെന്നും മന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ അനുമതി കൊടുക്കാൻ കളക്ടറുടെ റിപ്പോർട്ട് ഉണ്ടെന്നുളള മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. കേന്ദ്ര നിയമം അനുസരിച്ച്്് തണ്ണീർ തടം നികത്തുന്നതടക്കമുളള കാര്യങ്ങൾക്ക്്് അനുമതി നൽകാൻ അതോറിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ സംസ്ഥാനത്ത്് ഇത്തരം അതോറിറ്റികൾ രൂപവൽക്കരിച്ചിട്ടില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി മറച്ച് വയ്ക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഉത്തരവ് പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മെത്രാൻ കായൽ, കടമക്കുടി വിഷയങ്ങളിൽ സർക്കാരിന് യാതൊന്നും മറച്ചുവയ്ക്കാനില്ല. ഒരിഞ്ച് ഭൂമിപോലും നികത്താൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ല. 2008ലെ നെൽവയൽ- നീർത്തട സംരക്ഷണനിയമം, പാരിസ്ഥിതികാനുമതി തുടങ്ങിയവ പാലിച്ചുകൊണ്ടുമാത്രമേ പദ്ധതികൾക്ക് അനുമതി നൽകുകയുള്ളൂവെന്നാണ് സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. നിലവിലെ നിയമങ്ങളിൽ സർക്കാർ ഒരു ഇളവും ആർക്കും നൽകിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും ഏതെങ്കിലും വിധത്തിൽ വിമർശനം ഉൾക്കൊള്ളാതെ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സർക്കാരിനെ ചോദ്യം ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യവസായവകുപ്പിന് കീഴിലാണ് പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്. വിവിധ വകുപ്പുകളുടെ ക്രോഡീകരണമായതിനാൽ മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.
വ്യക്തമായ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ഈ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടിവന്നത്. പദ്ധതി കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായാണ് ഭേദഗതി വരുത്തിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് മന്ത്രിസഭയിൽ വിവാദ വിഷയം അവതരിപ്പിച്ചതെന്ന് ആരോപണവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. മന്ത്രിസഭ അനുമതി നൽകിയതിന്റെ ഉത്തരവാദിത്തം തനിക്കാണ്. ഇതിൽനിന്ന് താനൊഴിഞ്ഞുമാറാനില്ല. ഇതിന്റെ പേരിൽ ചില വ്യക്തികളെ കടന്നാക്രമിക്കാനുള്ള ശ്രമം ശരിയല്ല. കൂടുതൽ നിക്ഷേപവും വികസനസാധ്യതകളും കണക്കിലെടുത്ത് എടുത്ത തീരുമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെക്കിൻഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി 34 സബ്സിഡിയറി കമ്പനികളുടെ പേരിൽ കുമരകം വില്ലേജിൽ 420 ഏക്കറോളം നെൽവയൽ മെത്രാൻ കായലിൽ നേരത്തേ വാങ്ങിയിരുന്നു. സർവേ നമ്പർ 362നും 403നും ഇടയിലുള്ള 378 ഏക്കർ നിലമാണ് 2007-08 കാലത്ത് കമ്പനി വാങ്ങിക്കൂട്ടിയത്. മെഡിക്കൽ ടൂറിസത്തിനെന്ന പേരിൽ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായാണ് കടമക്കുടിയിൽ നെൽപ്പാടം നികത്താൻ അനുമതി നൽകിയത്. എന്നാൽ, അഞ്ച് വകുപ്പുകളുടെ എതിർപ്പ് മറികടന്നാണ് വിവാദ ഉത്തരവിറക്കിയതെന്നും ഔട്ട് ഓഫ് അജണ്ടയായി വിഷയം മന്ത്രിസഭ പരിഗണിച്ചത് അസാധാരണനടപടിയിലൂടെയാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.

Prof. John Kurakar
No comments:
Post a Comment