Pages

Sunday, March 13, 2016

കേരളത്തിനു സ്വന്തമായി ഒരു പാനിയം വേണം

കേരളത്തിനു സ്വന്തമായി
ഒരു പാനിയം വേണം
മലയാളിക്ക്  എന്തെങ്കിലുമൊക്കെസ്വന്തമായിട്ട് വേണം .കലകളിൽ കഥകളിയും മോഹിനിയാട്ടവും  കൂത്ത് കൂടിയാട്ടം  തുള്ളൽ ഇവയൊക്കെ സ്വന്തം തന്നെയാണ് .അതുപോലെ   വിശ്വ നിലവാരമുള്ള  ഒരു പാനിയം സ്വന്തമായി വേണം .ഇറക്കുമതിചെയ്യപ്പെട്ട പല വര്ണ്ത്തിലുള്ള കുപ്പിവെള്ളങ്ങളാണ് ഇന്ന് മലയാളിക്ക് ഇഷ്ടം . ഉള്ളടക്കം എന്താണെന്നുപോലും നമുക്കറിയാത്ത ഈ ഇറക്കുമതി വെള്ളങ്ങള്‍ ആവോളം കുടിച്ച് സ്വന്തം ജീവിതം വറ്റിക്കുന്ന ഒരു ജനതയായി നാം മാറിക്കഴിഞ്ഞു. നമ്മുടെ മണ്ണിനെയും ജനതയെയും ഊറ്റിക്കുടിക്കുന്ന ഇത്തരം കൃത്രിമപാനീയങ്ങള്‍ വന്‍ പരസ്യങ്ങളുടെ അകമ്പടിയോടെ കൊള്ളയടിക്കുന്നത് ജനതയുടെ ആരോഗ്യവും സമ്പദ്വ്യവസ്ഥയും തന്നെയാണെന്ന ബോധ്യമുണ്ടായിട്ടും പകരമൊന്ന് മുന്നോട്ടുവെക്കാന്‍ ഇനിയും നമുക്കായിട്ടില്ല. കേരം തിങ്ങുന്ന കേരള നാട്ടിൽ നിന്ന് നാളികേരം ഇല്ലാതാകുന്നതിനു മുൻപ് ചിന്തിക്കണം ?നീര ഇവിടെ ഒരു മഹാസാധ്യതയാണ് തുറന്നിടുന്നത്.നമ്മുടെ സ്വന്തം ദാഹശമനിയായി നീരയെ തിരഞ്ഞെടുത്താല്‍ അത് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ഒറ്റയടിക്ക് പുതുക്കിപ്പണിയുക മാത്രമല്ല ചെയ്യുക, തെങ്ങിനെ പൊന്നിനേക്കാള്‍ വിലപിടിപ്പുള്ള ഒരു വൃക്ഷമാക്കി മാറ്റുകയും ചെയ്യും. തെങ്ങ് വളരെ ആധായമുള്ള  ഒരു കൃഷിയാക്കി നമുക്ക് മാറ്റാനും കഴിയും .ഇന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന കളര്കു്പ്പിവെള്ളങ്ങള്പോലെ "നീര " എല്ലായിടത്തും ലഭ്യമാകണം . നീര എന്നത് നമുക്ക് വിശ്വസിച്ച് കുടിക്കാവുന്ന ഒരു ദാഹശമനിയാണെന്ന ബോധ്യം സാധാരണ ജനങ്ങളിൽ ഉണ്ടാക്കാൻ അധികാരികൾക്ക് കഴിയണം. എങ്കില്‍ മാത്രമേ കളര്കുാപ്പിവെള്ളങ്ങള്ക്ക്  അത് പകരമാകൂ.മലയാളിയുടെ സമ്പത്ത് വ്യവസ്ഥയെ നാളെ നേരയാക്കാൻ "നീര "ക്ക് കഴിയും .

പ്രൊഫ്‌.ജോൺ കുരാക്കാർ




No comments: