Pages

Thursday, March 10, 2016

യമുനാ തീരത്തെ വിശ്വസാംസ്കാരിക മേള

യമുനാ തീരത്തെ 
വിശ്വസാംസ്കാരിക മേള
യമുനാ തീരത്ത് നടക്കുന്ന വിശ്വ സാംസ്കാരിക മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പരിപാടി സംഘടിപ്പിക്കുന്നതിനെച്ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോദി പങ്കെടുത്തേക്കില്ലെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യമുനാ തീരത്തെ വിശ്വ സാംസ്കാരിക മേളയ്ക്ക് ചുമത്തിയിരുന്ന പിഴ ആർട്ട് ഓഫ് ലിവിങ് സംഘടാകർ അടച്ചില്ല. പിഴ ഇന്നു നാലുമണിക്കു മുൻപ് അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. വൈകുന്നേരത്തിനകം പണമടച്ചില്ലെങ്കിൽ പാരിസ്ഥിതികാനുമതി റദ്ദാക്കുമെന്നും ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
വിശ്വ സാംസ്കാരിക മേളയിലെ വിശിഷ്ടാതിഥിയായിരുന്ന സിംബാബ്‌വെ പ്രസിഡന്റ് റോബർട്ട് മുഗാബെ ചടങ്ങിൽ പിന്മാറി. ഡൽഹിയിലെത്തിയിരുന്ന അദ്ദേഹം തിരികെ സിംബാബ്‌വെയിലേക്ക് പോകുമെന്ന് അറിയിച്ചു. പ്രോട്ടോക്കോളിന്റെയും സുരക്ഷാ കാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ആതിഥേയ രാജ്യത്തിന്റെ അടക്കംനിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വാർത്താക്കുറിപ്പിൽ അവർ അറിയിച്ചു. മേളയിൽ പങ്കെടുക്കില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി നേരത്തെ അറിയിച്ചിരുന്നു.
നിയമപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) അഞ്ചുലക്ഷം രൂപയും ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡിപിസിസി) ഒരു ലക്ഷം രൂപയും പിഴ നൽകണമെന്ന് എൻജിടി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പിഴയടക്കില്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വ്യക്തമാക്കിയിരുന്നു.... ഇതിനു പിന്നാലെയാണ് പിഴയായി ചുമത്തിയ തുക ഉടൻ തന്നെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രൈബ്യൂണലിന്റെ കർശന നിർദേശം വന്നിരിക്കുന്നത്. യമുനയുടെ ആവാസവ്യവസ്ഥ തന്നെ തകർക്കുന്നതാണ് പരിപാടിയെന്ന് ആരോപണമുയർന്നിരുന്നു. 35 ലക്ഷത്തോളം ആളുകളെയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.

യമുനതീരത്ത് വിശ്വസാംസ്കാരിക മേള നിശ്ചയിച്ച പോലെ നടക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ . അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. പരിപാടിയെ രാഷ്ട്രീയവല്‍ക്കരിക്കരുത്. യമുന തീരത്ത് വിശ്വസാംസ്കാരിക മേള നടത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയില്ലെന്നും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളകള്‍ നടക്കുന്നത് നദീതീരത്താണെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
യമുനാ തീരത്തെ വിശ്വ സാംസ്കാരിക മേളയ്ക്ക് ചുമത്തിയിരുന്ന പിഴ ആർട്ട് ഓഫ് ലിവിങ് സംഘടാകർ അടച്ചില്ല. പിഴ അടയ്ക്കാനുള്ള സമയം വെള്ളിയാഴ്ച വരെ നീട്ടി നൽകിയിട്ടുണ്ട്. അല്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ഹരിത ട്രൈബ്യൂണൽ അറിയിച്ചു

Prof. John Kurakar

No comments: