Pages

Tuesday, March 1, 2016

നാൽപ്പതിയെട്ടാമത് സംസ്ഥാന ചലചിത്ര പുരസ്കാരം

നാൽപ്പതിയെട്ടാമത് 
സംസ്ഥാന ചലചിത്ര പുരസ്കാരം

പാർവതി

ദുൽക്കർ
പത്തേമാരി’യിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കാൾ വളരെ വ്യത്യസ്തമാണ് ‘ചാർലി’യിലെ ദുൽക്കർ സൽമാന്റെ പ്രകടനം എന്നതിനാലാണ് മികച്ച നടനുള്ള അവാർഡ് ദുൽക്കറിനു നൽകിയതെന്നു ജൂറി ചെയർമാനും പ്രശസ്ത സംവിധായകനുമായ മോഹൻ. പത്തേമാരി’യിലെ പോലുള്ള ഒരുപാട് കഥാപാത്രങ്ങളെ മമ്മൂട്ടി മുൻപും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ജൂറിയിലുണ്ടായ പൊതു അഭിപ്രായമെന്ന് അദ്ദേഹം അറിയിച്ചു.മികച്ച നടനുള്ള അവാർഡിനു പരിഗണിച്ചത് ദുൽക്കറിനെയും ജയസൂര്യയെയും മാത്രമാണ്.ഇതിൽ ഒരാൾക്ക് മികച്ച നടനുള്ള അവാർഡും രണ്ടാമനു പ്രത്യേക ജൂറി അവാർഡും നൽകി. ഇവരുടെ പ്രകടനത്തിന് ഒപ്പം എത്താവുന്ന മികവ് കാണാത്തതിനാലാണ് മമ്മൂട്ടിയെയും പ്രിഥ്വിരാജിനെയും അവാർഡിനു പരിഗണിക്കാതിരുന്നതെന്നും മോഹന് പറഞ്ഞു.കഥാപാത്രം ആവശ്യപ്പെടുന്ന പ്രത്യേക സ്റ്റൈലിലുള്ള ചലനങ്ങളും മറ്റുമാണ് ‘ചാർലി’യിൽ ദുൽക്കർ കാഴ്ച്ച വച്ചത്.വളരെ ബുദ്ധിമുട്ടേറിയ റോൾ ഭംഗിയായി ചെയ്തു....

മികച്ച നടിക്കുള്ള അവാർഡിനു പാർവതിക്കൊപ്പം ‘നീന’യിലെ നായികയെയും പരിഗണിച്ചുവെങ്കിലും പാർവതിയുടേതായിരുന്നു മികച്ച പ്രകടനം.ജൂറിക്കു മുന്നിലെത്തിയ ഏറ്റവും മികച്ച സിനിമയെന്ന പരിഗണനയിലാണ് ‘ഒഴിവു ദിവസത്തെ കളി’ മികച്ച സിനിമയായി തിരഞ്ഞെടുത്തത്.അവാർഡിനെത്തിയ പടങ്ങളുടെ എണ്ണം കൂടുതലായിരുന്നുവെങ്കിലും നിലവാരമുള്ളവ കുറവായിരുന്നു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി.അതിനു സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.സിനിമ നിർമിക്കുന്നതും സംവിധാനം ചെയ്യുന്നതും മന്ത്രിയല്ലല്ലോ.നിലവാരം മെച്ചപ്പെടണമെങ്കിൽ സിനിമാക്കാർ തന്നെ വിചാരിക്കണമെന്നുംമോഹൻ പറഞ്ഞു..സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായി 79 സിനിമകളാണ് ഇത്തവണ ജൂറി കണ്ടത്. മലയാള സിനിമയുടെ ഗതിയെ കുറിച്ച വ്യക്തമായ അഭിപ്രായങ്ങളും ജൂറി രേഖപ്പെടുത്തുകയുണ്ടായി. സിനിമയിലെ താരസമ്പ്രദായവും മൂലധനാധിപത്യവും മികച്ച പ്രമേയങ്ങളിലേക്കുള്ള യാത്രയെ മിക്കവാറും അസാധ്യമാക്കിയിട്ടുണ്ടെന്നും ഇന്നും ഒരു പുരുഷ നിർമിത ആവിഷ്ക്കാരമായി മാറ്റമില്ലാതെ തുടരുകയാണെന്നും ജൂറി വിലയിരുത്തുന്നു.
2015 ൽ 79 സിനിമകളാണ് ഈ ജൂറിക്ക് മുമ്പാകെ എത്തിയത്. സർഗാത്മകമായ ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മുടെ സിനിമ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഈ സിനിമകൾ ബോധ്യപ്പെടുത്തുന്നുണ്ട്. സിനിമ ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചത് ഇതിന് പുതിയ പരിഹാര സാധ്യതകൾ ഒരുക്കുന്നുണ്ട്. സിനിമയെ നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകം സാങ്കേതികം മാത്രമല്ല, സാമ്പത്തികവും സാമൂഹികവും സൗന്ദര്യശാസ്ത്രപരവുമായ ഘടകങ്ങളും പ്രധാനമാണ്. ലോകത്തെങ്ങും പുതിയ സിനിമകൾ ഉണ്ടാകുമ്പോൾ ആ മാറ്റത്തോട് നമ്മുടെ സിനിമ പുറം തിരിഞ്ഞു നിൽക്കുകയാണ്..

                                Prof. John Kurakar

No comments: