SASTHAMKOTTA
LAKE IS DYING
LAKE IS DYING
ശാസ്താംകോട്ട ശുദ്ധജലതടാകം മരണശയ്യയില്
Indiscriminate sand mining, unscientific construction and
over-extraction of water have led to the depletion and environmental
degradation of the Sasthamkotta freshwater lake, impacting on the biodiversity
and groundwater availability in the region.A study conducted by the National
Centre for Earth Science Studies (NCESS) and the Cochin University of Science
and Technology (Cusat) has found that instream and floodplain sand-mining over
the last three to four decades had severely damaged the underground aquifers
feeding the lake, affecting groundwater replenishment.
Spread over an area of 3.75 sq km, the Sasthamkotta lake is the
major drinking water source for about 7,00,000 people in Kollam city and seven
adjacent panchayats.The report says the unscientific construction of an
embankment on the southern side had isolated the lake system, cutting off the
flood pulse of monsoon waters from the Kallada river which also acted as a
biological corridor for aquatic animals to feed and breed.The study, which
analysed borehole cores retrieved from the floodplain areas of the Kallada
river, revealed highly varied climate and sea level conditions that existed
during the evolution of the lake, the largest freshwater body in Kerala and a
Ramsar site since 2002.കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്‌താംകോട്ട കായല്‍ അധികൃതരുടെ കൊടിയ അനാസ്‌ഥമൂലം അനുദിനം നശിക്കുന്നു. വേനല്‍ കടുത്തതോടെ തടാകം വറ്റിവരളാന്‍ തുടങ്ങി. തടാകസംരക്ഷണത്തിനായി
സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കുകയും അതിന്റെ നടത്തിപ്പിനായി ഒരുകോടി രൂപ വകയിരുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. പദ്ധതിയില്‍ ഉള്‍പ്പെട്ട പലതും ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. കൊല്ലം നഗരത്തിന്റേയും കുന്നത്തൂര്‍ താലൂക്കിന്റേയും പ്രധാന കടിവെള്ള സ്രോതസാണിത്. തണ്ണീര്‍തടാകങ്ങളുടെ റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നര ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന
ശാസ്‌താംകോട്ട കായലിന്റെ ഏകദേശം പകുതിയോളം വറ്റിവരണ്ടു. പരിസ്‌ഥിതി സംരക്ഷണസമിതികളും നാട്ടുകാരും നിരന്തരം നടത്തിയ സമരപ്രക്ഷോഭങ്ങളുടെ ഫലമായി തടാകസംരക്ഷണത്തിനായി സ്‌റ്റ്യാറ്റ്യൂട്ടറി അഥോറിറ്റിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാരിന്റെ കാലാവധി കഴിയാറായിട്ടും അഥോറിറ്റി രൂപീകരിക്കാനുള്ള പ്രാരംഭനടപടിപോലും ആരംഭിച്ചില്ല. ശാസ്‌താംകോട്ട തടാകത്തില്‍ നിന്നുള്ള ജലചൂഷണം കുറയ്‌ക്കാനായി കടപുഴയില്‍ കല്ലടയാറ്റിലും ചാമ്പക്കടവില്‍
പള്ളിക്കലാറിലും തടയണകള്‍ നിര്‍മിച്ച് ആ പ്രദേശങ്ങളിലേക്കു കുടിവെള്ളമെത്തിക്കാന്‍ പദ്ധതിയില്‍ നിര്‍ദേശമുണ്ടായിരുന്നു. അതും നടപ്പായില്ല.
തടാകത്തിലേക്കുള്ള മണ്ണൊലിപ്പു തടയാനായി തടാകത്തിനു ചുറ്റും കയര്‍ ഭൂവസ്‌ത്രം സ്‌ഥാപിച്ചുള്ള ജൈവവേലി പരീക്ഷണാടിസ്‌ഥാനത്തില്‍ അമ്പലക്കടവില്‍ സ്‌ഥാപിച്ചെങ്കിലും അത് എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടില്ല. വെള്ളം ക്രമാതീതമായി ഊറ്റുന്ന തടാകതീരത്തെ അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടുത്തിടെ നടപടിയുണ്ടായതു മാത്രമാണ് ആശ്വാസം. ശാസ്‌താംകോട്ട തടാകത്തിലെ ജലനിരപ്പു താഴ്‌ന്നതില്‍ അടുത്തിടെ മന്ത്രി പി.ജെ. ജോസഫ് ആശങ്കപ്പെട്ടിരുന്നു. ചവറ തേവലക്കര തെക്കുംഭാഗം സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്‌ഘാടനം ചെയ്യവേയാണു മന്ത്രി ശാസ്‌താംകോട്ട തടാകത്തിന്റെ ദുരവസ്‌ഥയെക്കുറിച്ച് ആശങ്കപ്പെട്ടത്. ജലനിരപ്പു താഴ്‌ന്നതുമൂലം തടാകത്തില്‍ നിന്നും അമിതമായി വെള്ളമെടുക്കാതിരിക്കാന്‍ കല്ലടയാറില്‍ കടപുഴയില്‍ ചെക്ക്‌ഡാം നിര്‍മിയ്‌ക്കാന്‍ പതിനാലര കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായും മന്ത്രി അന്ന് അറിയിച്ചിരുന്നു. എന്നാല്‍ തടാകത്തിന്റെ സംരക്ഷണത്തിനായി നാളിതുവരെ യാതൊന്നും ചെയ്‌തില്ല. തടാകസംരക്ഷണത്തിനായി മുഖ്യമന്ത്രി പലവട്ടം നല്‍കിയ ഉറപ്പും കാറ്റില്‍പറന്നു. നാട്ടുകാരും പ്രകൃതിസ്‌നേഹികളും മറ്റും സമരവുമായി രംഗത്തു വരുമ്പോഴൊക്കെ ബന്ധപ്പെട്ട മന്ത്രിമാരും ജില്ലാ ഭരണകൂടവും വാഗ്‌ദാനവുമായി രംഗത്തുവരികയാണു പതിവ്. എന്നാല്‍ തടാകസംരക്ഷണത്തിനു ക്രിയാത്മകമായ യാതൊന്നും ചെയ്യുന്നില്ല. വേനല്‍ക്കാലത്തുമാത്രം തടാകത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മറ്റും ഓര്‍ക്കുന്നവര്‍ വേനല്‍ കഴിയുമ്പോള്‍ എല്ലാം മറക്കുകയാണു പതിവ്.

Prof. John Kurakar
No comments:
Post a Comment