Pages

Sunday, February 14, 2016

TRIBUTE PAID TO PROF. P. SASIDHARAN NAIR

കൊട്ടാരക്കര സെൻറ് .ഗ്രീഗോറിയോസ് കോളേജ് കോമേഴ്സ് വിഭാഗം റിട്ട് .പ്രൊഫസർ കുന്നക്കര പൗർണമിയിൽ പി.ശശിധരൻ നായർ 2016 ഫെബ്രുവരി  13  നു നിര്യാതനായി , 63 വയസ്സായിരുന്നു .അയിരൂർ വലിയ തോട്ടത്തിൽ കുടുംബംഗമാണ് .റിട്ട.അദ്ധ്യാപിക വൽസലകുമാരിയാണ് ഭാര്യ .നീന ,നിതിൻ എന്നിവർ മക്കളാണ് .ശവസംസ്ക്കാരം ഫെബ്രുവരി  16 നു തിങ്കളാഴ്ച്  11 മണിക്ക്  വീട്ടുവളപ്പിൽ നടത്തി .ജീവിതത്തിന്റെ  വിവിധ തുറകളിൽ  പ്രവര്ത്തിക്കുന്ന  നൂറുകണക്കിനു  ആളുകൾ അന്ത്യോപചാര മർപ്പിക്കാൻ  പരേതന്റെ  ഭവനത്തിൽ  എത്തിയിരുന്നു .സീനിയർ കോളേജ്  അദ്ധ്യാപകരുടെ  സംഘടനയായ  ആർട്ട്‌ (A .R .T ) ഭാരവാഹികൾ  ഭവനത്തിൽ എത്തി മൃതദേഹത്തിൽ പുഷ്പചക്രം ആർപ്പിച്ചു . അദ്ധ്യാപകർ . വ്യാപാരികൾ , രാഷ്ട്രീയ പ്രവർത്തകർ  തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു .ART ( Association of Retired Teachers )ൻറെ യോഗം ശശിധരൻ നായരുടെ ദേഹ വിയോഗത്തിൽ അനുശോചനം രേഖപെടുത്തി .

Prof. John Kurakar




No comments: