Pages

Wednesday, February 17, 2016

ആരോഗ്യം കവരുന്ന lമൊബൈലുകൾ

ആരോഗ്യം കവരുന്ന
lമൊബൈലുകൾ
mobile-happyതുടർച്ചയായ മൊബൈൽ ഫോൺ ഉപയോഗം നിങ്ങൾക്കു സന്തോഷം തരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ലാതെ മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കുകയും നിങ്ങളുടെ മനസ്സ് എപ്പോഴും മൊബൈലിനായി പരതുകയും ചെയ്താൽ അതു പ്രാരംഭ സൂചനയാണ്. ഒരു വിഷയത്തിനായി കംപ്യൂട്ടറോ സ്മാർട് ഫോണുകളോ നോക്കുന്നവർ ആവശ്യമില്ലാത്ത 10 കാര്യങ്ങൾ കൂടി നോക്കിയിട്ടായിരിക്കും അവ താഴെ വയ്ക്കുന്നത്....
തുടർച്ചയായ മൊബൈൽഫോൺ ഉപയോഗം നിരാശയിലേക്കു നയിക്കുമെന്നാണു പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ലഹരി വസ്തുക്കളില്ലാതെ പിടിച്ചു നിൽക്കാൻ കഴിയാത്തവരെ പോലെ തന്നെയാണു ഫോണില്ലാതെ അഞ്ചു മിനിറ്റ് പോലും ഇരിക്കാൻ കഴിയാത്തവരും. മനുഷ്യർ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണെന്നു ചെറിയ ക്ലാസുകളിൽ നമ്മൾ പഠിക്കാറുണ്ട്. എന്നാൽ, മാറുന്ന ലോകത്തിൽ സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപെടാനറിയാത്ത ഒരു തലമുറയാണു വളർന്നു വരുന്നത്. ഇ–മെയിൽ, ചാറ്റ്, മെസേജ്, വിഡിയോ ചാറ്റ് എന്നിവ വഴി മാത്രം ആശയവിനിമയം നടത്തുന്നവർ ഒരാളെ നേരിൽ കാണുമ്പോൾ എങ്ങനെ സംസാരിക്കണമെന്നറിയാതെ കുഴങ്ങും. സാമൂഹിക സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ ഇവർക്ക് ആശയക്കുഴപ്പമുണ്ടാകും. ആശയവിനിമയ ശേഷി കൈവരിക്കാൻ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം തടസ്സമാകുന്നതാണു കാരണം

ഗെയിം കളിക്കുക, മെയിൽ നോക്കുക, വെബ്സൈറ്റുകൾ സന്ദർശിക്കുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയവയിൽ ആനന്ദം കണ്ടെത്തുന്നവർ തങ്ങൾക്കു ചുറ്റും മറ്റൊരു ലോകമുണ്ടെന്നതു മറക്കുന്നു. മൊബൈലിന്റെ അമിത ഉപയോഗം സൗഹൃദങ്ങൾ മറ്റൊരു ലോകത്തേക്കു പറിച്ചു നടുകയാണ്. വീട്ടിൽ വിളിച്ചിരുത്തി മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തിനെ നിങ്ങൾ ഇഷ്ടപ്പെടുമോ. ഞാൻ നിന്റെ മുന്നിലുണ്ടെന്നു വാട്സാപ്പ് മെസേജ് അയച്ചു സുഹൃത്തിനെ ഓർമപ്പെടുത്തേണ്ട ഗതികേടു പരസ്യത്തിൽ മാത്രമല്ല ജീവിതത്തിലും ഇപ്പോൾ അനുഭവപ്പെടും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കൂട്ടുകാരൊത്തു സംസാരിക്കാനും ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനുമുള്ള സമയമാണു മൊബൈൽ സ്ക്രീനിന്റെ നാലു കോണുകളിൽ ഒതുക്കി കളയുന്നത്.

Prof. John Kurakar

No comments: