JAT
AGITATION: DEATH TOLL 19
ജാട്ട്പ്രക്ഷോഭം
Violence continued unabated in Haryana on Monday with
stone-pelting mobs attacking security personnel trying to clear a road blockade
triggering a clash in which three civilians were killed raising the death toll
to 19 in the nine-day old stir.Besides the clash in Sonipat which also left
nine people injured, fresh incidents of arson and violence erupted in several
districts including Rohtak, Kaithal and Hissar.As protesters continued to block
some roads including the arterial Delhi-Ambala Highway, the Centre directed
security forces to use force to clear blockades.
Earlier on Sunday, the government decided to table a
bill for granting OBC status to Jats in Haryana Assembly. The decision was
taken at a high-level meeting between Home Minister Rajnath Singh, Jat
leaders, National security Advisor, Army Chief and Delhi Police Commissioner.
After the meeting, BJP leader Anil Jain, who is
in charge of party affairs in Haryana, said the Jat community will get
reservation in jobs and a bill will be brought in the next session of the
Haryana assembly in this regard.Jain also added that said a committee headed by a senior Union
minister will be set up to look into demands of Jats.Earlier, the Jat reservation crisis entered the national
capital with the Delhi-Bahadurgarh road, next to Nangloi metro
station, being blocked by protesters.The Union government has also asked Haryana to ensure that
there is no disruption in water supply to the national capital.
പ്രക്ഷോഭം മറ്റു സംസ്ഥാനങ്ങളിലേക്ക്
പടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ
അപകടത്തിലാകുമെന്ന മുതിര്‍ന്ന ബിജെപി–
ആര്‍എസ്എസ് നേതാക്കളുടെ
മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രശ്നപരിഹാരം.
ഹരിയാനയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന
റിപ്പോര്‍ട്ടും കേന്ദ്രത്തിന്റെ അടിയന്തര
ഇടപെടലിനു കാരണമായി.ജാട്ട് സമുദായത്തെ
പ്രത്യേക പിന്നോക്കവിഭാഗമായി പരിഗണിക്കാന്‍ തീരുമാനമായതായി ഹരിയാന മന്ത്രി ഒ
പി ധന്‍കറാണ്
അറിയിച്ചത്. ജാട്ട് സമുദായത്തെ പിന്നോക്കവിഭാഗത്തില്‍
ഉള്‍പ്പെടുത്താനാകുമോയെന്നും കേന്ദ്രസര്‍ക്കാര്‍
തസ്തികകളില്‍ സംവരണം അനുവദിക്കണമോയെന്നും കേന്ദ്രമന്ത്രി
വെങ്കയ്യനായിഡു അധ്യക്ഷനായ ഉന്നതാധികാരസമിതി തീരുമാനിക്കും.
എന്നാല്‍, നിസ്സാര ഉറപ്പുകളുടെ പേരില്‍
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് ജാട്ട് സമുദായസംഘടനകളുടെയും ഖാപ്
പഞ്ചായത്തുകളുടെയും നേതാക്കള്‍ അറിയിച്ചു. പ്രക്ഷോഭം
തുടര്‍ന്നാല്‍ കടുത്ത നടപടികള്‍
കൈക്കൊള്ളേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങും പ്രതിരോധമന്ത്രി മനോഹര്‍ പരീകറും മുന്നറിയിപ്പുനല്‍കി.
ഝജ്ജര്‍ ജില്ലയിലുണ്ടായ വെടിവയ്പില്‍
പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലുപേരാണ് ഞായറാഴ്ച മരിച്ചത്.
സംഘര്‍ഷത്തില്‍ 150 പേര്‍ക്ക് പരിക്കേറ്റതായി
ഡിജിപി യശ്പാല്‍സിങ് അറിയിച്ചു.
റോത്തക്ക്, ഝജ്ജര്‍, ഖേതല്‍ ജില്ലകളിലുള്ളവരാണ്
വെടിവയ്പില്‍ മരിച്ചത്.ഡല്‍ഹിയിലേക്ക്
ശുദ്ധജലം എത്തിക്കുന്ന മൂനക് കനാലിലെ പൈപ്പുകള്‍
അക്രമികള്‍ തകര്‍ത്തതിനാല്‍ തലസ്ഥാനത്ത്
ജലക്ഷാമം രൂക്ഷമായി. തുടര്‍ന്ന്
ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച മുതല്‍
അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍
മാറ്റിവച്ചതായും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്നത്
തടയാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട്
ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച വൈകിട്ട്
സുപ്രീംകോടതിയില്‍ ഹര്‍ജി
സമര്‍പ്പിച്ചു.
പ്രക്ഷോഭത്തെ തുടര്‍ന്ന് 737 ട്രെയിന്‍
റദ്ദാക്കിയതായും 1000 ട്രെയിന്‍ വഴിതിരിച്ചുവിട്ടതായും റെയില്‍വേ അറിയിച്ചു.
ഏഴു റെയില്‍വേ
സ്റ്റേഷന്‍ അക്രമികള്‍ പൂര്‍ണമായും
തീവച്ചു നശിപ്പിച്ചു. യാത്രാസൌകര്യം ദുഷ്കരമായതോടെ ചണ്ഡീഗഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയര്‍ന്നു. 3000– 4000 രൂപയില്‍നിന്ന് 20,000–60,000 രൂപയായാണ്
വിമാനനിരക്ക് ഉയര്‍ന്നത്. പ്രക്ഷോഭത്തെ
തുടര്‍ന്ന് ഇതുവരെ 2000 കോടി
രൂപയുടെ നഷ്ടമുണ്ടായതായി വ്യവസായി സംഘടനകളുടെ ഫെഡറേഷനായ
അസോച്ചം അറിയിച്ചു.ഹരിയാണയിലെ ജാട്ട്
പ്രക്ഷോഭത്തെ തുടര്‍ന്ന ഗാതാഗത
മാര്‍ഗങ്ങളെല്ലാം അടഞ്ഞപ്പോള്‍
കലാപ ബാധിത പ്രദേശങ്ങളില്‍
നിന്ന് മറ്റിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റ്നിരക്ക് കുതിച്ചുയര്‍ന്നു. .
Prof. John Kurakar
No comments:
Post a Comment