Pages

Friday, February 26, 2016

ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം

ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്വിദ്യാഭ്യാസത്തിന് കഴിയണം


mangalam malayalam online newspaper ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉള്‍പ്പെട്ടതാണ് വിദ്യാഭ്യാസം. സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നവയാകണം ഉന്നത വിദ്യാഭ്യാസം. തക്ഷശിലയുടെ കാലം മുതല്‍ക്കെ ഇക്കാര്യത്തില്‍ ഇന്ത്യ മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നും രാജ്യന്തര നിലവാരത്തിലേക്ക് ഉയരാത്തത് ദുഃഖകരമാണ്. എല്ലാ വികസിത രാജ്യങ്ങളിലും വിദ്യാസമ്പന്നരായ യുവജനങ്ങളാണ് സമൂഹത്തെ നയിക്കുന്നത്. ഉന്നത വിദ്യാഭ്യസ മേഖലയുടെ ഗുണനിലവാരത്തകര്‍ച്ചയില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിന്റെ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കോട്ടയത്ത് എത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം സി.എം.എസില്‍ എത്തിയ രാഷ്ട്രപതി കോളജിന്റെ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോട്ടയത്തെ പരിപാടികള്‍ക്ക് ശേഷം ഗുരുവായൂരിലേക്ക് പോയ രാഷ്ട്രപി ക്ഷേത്ര ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങും.

Prof. John Kurakar

No comments: