ഗുരുവിനു കണ്ണീർ പ്രണാമം
കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിലെ ഏറ്റവും പ്രകാശപൂര്ണമായ വ്യക്തിത്വമായിരുന്നു ഒഎന്വി കുറുപ്പിന്റേത്.വാക്കിൽവിരിഞ്ഞ വസന്തത്തിന്റെ ഓർമയാണ് മലയാളികൾക്ക് ഒ.എൻ.വി. കുറുപ്പ്.ആറുപതിറ്റാണ്ടുകാലമായി കാവ്യ സദസ്സുകളിലും ക്ലാസ്മുറികളിലും പൊതുവേദികളിലും.നിറഞ്ഞു നിന്ന ഗുരുവാണ് ഓ.എൻ വി .മണ്ണിന്റെയും മനുഷ്യന്റെയും ഗന്ധമുള്ള കവിതകളുമായാണ് അദ്ദേഹം കാവ്യലോകത്തേക്ക് കടന്നു വരുന്നത് . വിദ്യാർഥിയായിരിക്കുമ്പോൾ അദ്ദേഹം പുരോഗമന എഴുത്തുകാരുടെ പക്ഷത്തു തന്നെ നിലയുറപ്പിച്ചു..വിദ്യാർഥിയായിരിക്കേ തുടങ്ങിയ കമ്യൂണിസ്റ്റ് പക്ഷപാതിത്വം മരണം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചു.കാവ്യസാഹിത്യത്തെ സർവജനപ്രീതമാക്കുകയും ഗാനസാഹിത്യത്തെ കാവ്യഗാംഭീര്യത്തിലേക്കുയർത്തുകയും മാതൃഭാഷയുടെ കാവൽഭടനായി നിലയുറപ്പിക്കുകയുംചെയ്ത ഒ.എൻ.വി. യെ മലയാളികൾ ഒരിക്കലും മറക്കില്ല .മലയാളികളുടെ രാഷ്ട്രീയ ബോധത്തിന് ചുവപ്പ് നിറം നല്കുന്നതില് നിര്ണ്ണായക പങ്കു വഹിച്ച നാടകമാണ്' നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'ഇതിൽ ഏറ്റവും സജീവമായ പങ്ക് ഒഎന്വിയുടെ ഗാനങ്ങള്ക്കുമുണ്ട് . ദുഃഖങ്ങളെ, പ്രകൃതിയുടെ ദുര്വിധിവിലാസങ്ങളെ, ഭൂമിയുടെ മഹാസങ്കടങ്ങളെ നെഞ്ചിന്റെ ഉലയിലൂതിക്കാച്ചി കവിതയുടെ മുത്തുകളാക്കി ഒഎന്വി നമുക്കു തന്നു.തുമ്പക്കുടത്തിന് തുഞ്ചത്ത് ഊഞ്ഞാലിട്ട് അതിലിരുത്തി നമ്മുടെ മനസ്സിനെ ആകാശപ്പൊന്നാലിലകള് തൊടാനുയര്ത്തി ആ ഗാനങ്ങള്.പാണ്ഡിത്യഗര്വോടെ സാഹിത്യബോധത്തോടു സംവദിക്കാന്ശ്രമിച്ച ഗാനകലയെ മനസ്സിനോടുള്ള ഏകാന്ത നിമന്ത്രണത്തിന്റെ ഭാവകലയാക്കിമാറ്റി. ഗൃഹാതുരത്വത്തിന്റെ മാന്തോപ്പൊരുക്കിവച്ച,് നമ്മെ കൊണ്ടുപോവാന് മലര്മഞ്ചലുമായി മധുരിക്കുന്ന ഓര്മകളെ അയച്ചത് ഒ എൻ വി യാണ് . കവി. അറിയാത്ത നേരുകള് അറിയിച്ചും കാണാത്ത കാഴ്ചകള് കാട്ടിയും കേള്ക്കാത്ത നാദങ്ങള് കേള്പ്പിച്ചും അനുഭവിക്കാത്ത ചൂടും തണുപ്പും അനുഭവിപ്പിച്ചും അനുവാചകന്റെ മനസ്സിന് അനുയാത്രയാവുന്നു കവിജീവിതം. അനവദ്യസുന്ദര ഭാവകാവ്യങ്ങളിലൂടെ, ഭാവാത്മക കാവ്യാഖ്യായികകളിലൂടെ മലയാണ്മയെ വിശ്വമഹാപ്രകൃതിയുടെ ചക്രവാളങ്ങളോളം വികസിപ്പിച്ച ഈ മഹാകവി ഏഴുപതിറ്റാണ്ടായി നമ്മുടെ ഭാഷയെ, മനസ്സിനെ, സംസ്കൃതിയെ നവീകരിച്ചുപോന്നു. മനസ്സിനെ സ്നേഹാര്ദ്രമാക്കി കാലത്തിന്റെ സംസ്കൃതി കൊളുത്തിയ ചൈതന്യദീപ്തിയായി തെളിഞ്ഞുനിൽക്കുന്നു .മലയാളത്തിൻറെ പ്രീയ കവിക്ക് ഒരിക്കലും മരണമില്ല . ഗുരുവിനു കണ്ണീർ പ്രണാമം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment