ഒരു സ്ത്രീ ഒരു വ്യവസായവുമായി ഇന്നത്തെ സ്ഥിതിയിൽ എങ്ങനെ മുന്നോട്ടു പോകും .കേരളത്തിൽ ഒരു കമ്പനി തുടങ്ങിയ ഒരു സ്ത്രീയുടെ കഥയും ചരിത്രവും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കയാണ് . സംരംഭക എന്ന നിലയിൽ ഇറങ്ങിപ്പുറപ്പെട്ട സ്ത്രീക്ക് അതിന്റെ മുന്നോട്ടുള്ള യാത്രയിൽ പ്രലോഭനങ്ങളും പ്രതീക്ഷകളും നൽകി പലരും ചതിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ അതിനുത്തരവാദികളായവർക്കെതിരെ
രാഷ്ട്രീയ ഭേദമെന്യ ആക്രമണം നടത്തുന്ന കാഴ്ചയാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്..ഭരണപക്ഷവും പ്രതിപക്ഷവും അതിൽ പ്രതികളാണ് . തന്റെ മാനത്തിന് ഭംഗംവരുത്തി എന്നുതന്നെ പറഞ്ഞാണ് അവർ ആഞ്ഞടിക്കുന്നത്..പലതും സാധാരണ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .നമ്മുടെ രാഷ്ട്രീയം ജീർണതയിലെക്കാണ് നീങ്ങുന്നത് .നേരെ ചൊവ്വേ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഇനി രാഷ്ദ്രീയത്തിലെക്കു വരുമെന്ന് തോന്നുന്നില്ല .നമ്മുടെ കുട്ടികൾ ഇത്തരം രാഷ്ട്രീയ നേതൃത്വങ്ങളെ മാതൃകയാക്കുമോ എന്ന ഭയം ഇന്നിവിടെയുണ്ട്. ശരിയേത് തെറ്റ് ഏത് ജനത്തിന് തിരിച്ചറിയാൻ കഴിയുന്നില്ല .രാഷ്ട്രീയത്തിലെ സദാചാരരീതി അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്.ഭരണത്തിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം .കള്ളം പല പ്രാവശ്യം പറഞ്ഞാൽ സത്യമാകുമോ ? ഉച്ചത്തിൽ പലരുപറഞ്ഞാൽ സത്യമാകുമോ " ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരാം " ഇങ്ങനെ സംഭവിക്കുമോ ? ഇന്നത്തെ സാഹചര്യത്തിൽ ഒരു സ്ത്രീ ബിസിനസു മായി എങ്ങനെ മുന്നോട്ടു പോകും .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment