Pages

Saturday, February 6, 2016

അഭയാര്ത്ഥി പ്രവാഹത്തില് ജോര്ദാന് വീര്പ്പുമുട്ടുന്നുവെന്ന് അബ്ദുല്ല രാജാവ്

അഭയാര്ത്ഥി പ്രവാഹത്തില് ജോര്ദാന് വീര്പ്പുമുട്ടുന്നുവെന്ന് അബ്ദുല്ല രാജാവ്

സിറിയയില്നിന്ന് ആയിരക്കണക്കിന് അഭയാര്ത്ഥികള് രാജ്യത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് ജോര്ദാന് തിളച്ചുമറിയുകയാണെന്ന് അബ്ദുല്ല രാജാവ്. അഭയാര്ത്ഥി പ്രവാഹം കാരണം ജോര്ദാന്റെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാനസൗകര്യ മേഖലകള് കടുത്ത സമ്മര്ദ്ദത്തിലാണ്. അണക്കെട്ട് ഏത് സമയവും പൊട്ടാവുന്ന സ്ഥിതിയാണുള്ളതെന്ന് ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില് അദ്ദേഹം പറഞ്ഞു.അഭയാര്ത്ഥികള് ജോര്ദാനില് തുടരണമെങ്കില് അന്താരാഷ്ട്രസമൂഹത്തില്നിന്ന് കൂടുതല് സഹായങ്ങള് രാജ്യത്തിന് ആവശ്യമാണ്. പതിറ്റാണ്ടുകളായി യുദ്ധത്തില്നിന്ന് രക്ഷപ്പെട്ട് അതിര്ത്തി കടന്നെത്തുന്ന ഫലസ്തീനികളെയും ഇറാഖികളെയും ജോര്ദാന് സ്വീകരിച്ചിട്ടുണ്ട്. ജോര്ദാന് ജനസംഖ്യയുടെ 20 ശതമാനവും ഇപ്പോള് സിറിയന് അഭയാര്ത്ഥികളാണ്. ഇനിയും അഭയാര്ത്ഥികളെ സ്വീകരിക്കാന് സാധിക്കില്ലെന്ന് പറയാന് ഞങ്ങള് നിര്ബന്ധിതരായിരിക്കുന്നു. രാജ്യത്തെ സ്കൂളുകളും ആസ്പത്രികളും തൊഴില് മേഖലയുമെല്ലാം സമ്മര്ദ്ദത്തിലാണ്.


ജോര്ദാനിലെ സിറിയന് അഭയാര്ത്ഥികളില് ഒരു ശതമാനത്തിനു മാത്രമാണ് വര്ക്ക് പെര്മിറ്റുള്ളത്. തൊഴില് കമ്പോളം അവര്ക്ക് തുറന്നുകൊടുത്താല് സ്വന്തം ജനതക്ക് അവസരങ്ങള് നഷ്ടപ്പെടുമെന്ന് അബ്ദുല്ല രാജാവ് ഭയക്കുന്നു. ജോര്ദാനില് നിലവില് 10 ലക്ഷത്തിലേറെ സിറിയന് അഭയാര്ത്ഥികളുണ്ട്. രാജ്യത്തിന്റെ ബജറ്റില് 25 ശതമാനം അഭയാര്ത്ഥികളെ സഹായിക്കാനാണ് വിനിയോഗിക്കുന്നത്. പ്രതിസന്ധി ചര്ച്ച ചെയ്യാന് നാളെ ലണ്ടനില് ഐക്യരാഷ്ട്രസഭ മുന്കൈയെടുത്ത് വിളിച്ചുകൂട്ടുന്ന സമ്മേളനത്തില് സഹായ ദാതാക്കളായ രാജ്യങ്ങള് പങ്കെടുക്കും.

Prof. John Kurakar

No comments: