കേരളം സാമൂഹികവിരുദ്ധ ശക്തികളുടെ വിളനിലമായി
സാമൂഹികവിരുദ്ധ ശക്തികളുടെ വിളനിലമായി സാക്ഷരകേരളവും മാറികൊണ്ടിരിക്കുന്നു . കേരളം സരിതയ്ക്കു പിന്നാലെ അതിവേഗം പായുമ്പോൾ തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു കൊലപാതകങ്ങൾ ഇതിൽ രണ്ടെണ്ണം സംഭവിച്ചതു പട്ടാപ്പകൽ. ഒരെണ്ണം നാട്ടുകാർ നോക്കിനിൽക്കെ. സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞു വിരട്ടിയ സമരക്കാർ കോവളത്ത് ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തി. ഇന്നലെ കാരയ്ക്കാമണ്ഡപം സ്വദേശിയായ ബഷീറിന്റെ കൊലപാതകം കൂടിയായതോടെ തലസ്ഥാനത്ത് പൊലീസിന്റെ മൂക്കിനു താഴെപ്പോലും എന്തുമാകാമെന്ന സ്ഥിതിയായി..
ഇരുപത്തിമൂന്നുകാരിയായ നഴ്സ് സൂര്യ എസ്. നായരെ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനു സമീപത്തെ ഇടവഴിയിൽ വച്ചു രാവിലെ 10നു കാമുകൻ ഷിജു വെട്ടിക്കൊലപ്പെടുത്തി. തൽക്ഷണം മരണം. ആയുധം സമീപത്ത് ഉപേക്ഷിച്ചു പ്രതി കടന്നു കളഞ്ഞു ..നെടുമങ്ങാട് കുളവിക്കോണത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയവർക്കു നേരെ രാത്രി ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ ഇരുപത്തിയേഴുകാരൻ ആർ. വിനോദ് കുത്തേറ്റു മരിച്ചു. പ്രതികൾ രക്ഷപ്പെട്ടു..പുതിയ കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ മൃതദേഹം പുതിയതുറപുല്ലുവിള റോഡിൽ പള്ളത്തിനു സമീപം കണ്ടെത്തി.... കൊലപ്പെടുത്തിയ ശേഷം മൃതദേഹം പള്ളത്തു കൊണ്ടിട്ടതാണെന്നു പൊലീസ് നിഗമനം.
എന്തിന്റെ പേരിലായാലും ഒരു യുവാവിനെ നിഷ്‌കരുണും നടുറോഡില്‍ കൊല്ലാക്കൊല ചെയ്‌തത് നിന്ദ്യവും നീചവുമാണ്. നീതിന്യായവ്യവസ്‌ഥയെപ്പോലും വെല്ലുവിളിക്കാന്‍ പോരുന്ന ഒരു യുവസംഘം കേരളത്തിൽ വളർന്നു വരുന്നു . അധികാരികൾക്ക് ഒന്നിനും സമയമില്ല എല്ലാം സരിതാമയം .കേരളത്തിൽ ഇത്തരത്തിൽ ഗുണ്ടകള്‍ കരുത്താര്‍ജിക്കുന്നത് നിയമസംവിധാനത്തെ തന്നെ തകിടം മറിക്കും .അടിപിടിയും കൂലിത്തല്ലും ലഹരിമരുന്നുകള്‍ കടത്തും കേരളത്തിൽ വ്യാപകമാണ്. മനുഷ്യ മനസുകളിൽ നിന്ന് സഹിഷ്‌ണുതയും സാഹോദര്യവും സൗഹൃദവും പൊയ്‌പ്പോയി .സാമൂഹ്യ ചിന്തകർ ഉറങ്ങുകയാണോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment