Pages

Thursday, February 25, 2016

എല്ലാവർക്കും പിന്നാക്കമായാൽ മതി

എല്ലാവർക്കും 
പിന്നാക്കമായാൽ മതി

ഭാരതത്തിൽ  എല്ലാവർക്കും പിന്നോക്ക സംവരണംവേണം .പ്രക്ഷോഭം രൂക്ഷമാവുകയാണ് .തങ്ങൾ പിന്നാക്കക്കാരാണെന്ന് ഏതെങ്കിലുമൊരു സമുദായം സ്വയം പ്രഖ്യാപിക്കുന്നതല്ല, പിന്നാക്കാവസ്ഥ നിശ്ചയിക്കാനുള്ള മാനദണ്ഡമെന്ന് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് .എന്തും കയ്യൂക്കു കൊണ്ട് നെടാമെന്നുള്ള സ്ഥിതി മാറണം .പട്ടേൽസമുദായവും ജാട്ട്സമുദായവും സംവരണത്തിനു വേണ്ടി പ്രക്ഷോഭത്തിലാണ് .പട്ടേൽസമുദായം പിന്നാക്കസംവരണം ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ബാങ്കുനിക്ഷേപം പിൻവലിക്കുകയെന്നൊരു സമരരീതികൂടി സ്വീകരിച്ചിരുന്നു. പട്ടേൽസമുദായാംഗങ്ങൾ പണം മുഴുവൻ പിൻവലിച്ചാൽ സംസ്ഥാനത്തെ ബാങ്കിങ് മേഖല തകരുമെന്ന് സമരനേതാക്കൾ ഭീഷണി മുഴക്കി. തങ്ങൾ അതിസമ്പന്നരും ശക്തരുമാണ്എന്ന സൂചനയാണ്  ഇതിൽ നിന്ന് ലഭിക്കുന്നത് ..ഹരിയാണയിൽ ജാട്ട് സമുദായവും സാമ്പത്തികമായും സാമൂഹികമായും മേൽത്തട്ടിൽ ജീവിക്കുന്നവർ തന്നെയാണ് . സമുദായങ്ങളുടെ സ്വാധീനത്തിന് വഴങ്ങി അവർക്കുകൂടി സംവരണാനുകൂല്യംനൽകിയാൽ  മറ്റു സമുദായങ്ങൾ സംവരണത്തിനു വേണ്ടി ഇറങ്ങി തിരിക്കേണ്ടിവരും .പട്ടികജാതി, പട്ടികവർഗ സംവരണത്തിനു പുറമേ സാമ്പത്തിക പിന്നോക്കാവസ്ഥ കണക്കിലെടുത്തുള്ള സംവരണം മാത്രമാണ് വേണ്ടത് . പട്ടികജാതി, പട്ടികവർഗവിഭാഗങ്ങൾക്ക് പ്രത്യേകമായ പരിഗണന നൽകിയില്ലെങ്കിൽ ജീവിതത്തിന്റെ എല്ലാ തുറകളിൽനിന്നും അവർ തൂത്തെറിയപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള തിരിച്ചറിവിൽനിന്നാണ് സംവരണസങ്കല്പം രൂപംകൊള്ളുന്നത്. ഭാരതത്തിൽ  എല്ലജന വിഭാഗങ്ങൾക്കിടയിലും സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാണ് .ഇന്ത്യയിലെ  കാർഷികമേഖലയിലുണ്ടായ പ്രതിസന്ധിയും ഭൂവുടമസ്ഥതയിൽ വന്ന മാറ്റവും സാമ്പത്തിക തകർച്ചക്ക് കാരണമാണ് .കാലാവസ്ഥാമാറ്റം മൂലമുള്ള കൃഷിനാശത്തിന്റെ പ്രശ്നങ്ങൾ വേറെയും. ജനങ്ങളുടെ സാമ്പത്തിക ആരോഗ്യ പ്രശനങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയപഠനത്തിലൂടെയും സമവായത്തിലൂടെയും നടപടികൾ  ഉണ്ടാകണം ..സംവരണം ഒന്നിനും ഒരു ശാശ്വത പരിഹാരമല്ല .


പ്രൊഫ്‌..ജോൺ കുരാക്കാർ

No comments: