ജസ്‌റ്റിസ് ദത്തു ദേശീയ മനുഷ്യാവകാശ
കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത ചെയര്‍ പേഴ്‌സനായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് എല്‍.എല്‍ ദത്തുവിനെ നിയമിച്ചു. അഞ്ച് വര്‍ഷമാണ് കാലാവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ എന്നിവടങ്ങിയ സമിതിയുടേതാണ് തീരുമാനം. കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തിനെത്തിയില്ല. ദത്തുവിന്റെ നിയമനതീരുമാനം രാഷ്‌ട്രപതി അംഗീകരിച്ചാല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
മുന്‍ ചീഫ് ജസ്‌റ്റീസും മലയാളിയുമായ ജസ്‌റ്റീസ് കെ.ജി. ബാലകൃഷ്‌ണന്‍ ഒഴിഞ്ഞതിനെതുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃസ്‌ഥാനം എട്ട് മാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ജസ്‌റ്റീസ് ദത്തു സുപ്രീം കോടതി ചീഫ് ജസ്‌റ്റീസ് സ്‌ഥാനത്തുനിന്നു വിരമിച്ചത്.
Prof. John Kurakar
No comments:
Post a Comment