Pages

Sunday, February 14, 2016

ഒ.എന്‍.വി കുറുപ്പിന് അന്ത്യാഞ്ജലി

.എന്‍.വി കുറുപ്പിന് അന്ത്യാഞ്ജലി
ഇന്നലെ(13 -02 -2016 ) അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. വഴുതയ്ക്കാട്ടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം അവസാനമായി കാണാന്‍ നിരവധിപ്പേരാണ് ഒഴുകിയെത്തുന്നത്. രാവിലെ പത്ത് മണിയോടെ ഒ.എന്‍.വിയുടെ മൃതദേഹം വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ (15-02 -2016 )രാവിലെ തൈക്കാട് ശാന്തി കവാടത്തിലാണ് ഒ.എന്‍.വിയുടെ സംസ്‌കാരം.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 4.35ന് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒ.എന്‍.വി കുറുപ്പ് അന്തരിച്ചത്. ആറ് പതിറ്റാണ്ട് മലയാള സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ഒ.എന്‍.വിയുടെ വിയോഗവാര്‍ത്ത അപ്രതീക്ഷിതമായാണ് സാംസ്‌കാരിക കേരളം ശ്രവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ ഒ.എന്‍.വിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. ഒ.എന്‍.വിയുടെ നിര്യാണം മലയാള സാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികള്‍ വലിയ തോതില്‍ അംഗീകരിക്കപ്പെട്ടവയാണ്. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വിവിധ കക്ഷി നേതാക്കളും അനുശോചിച്ചു.മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയായിരുന്നു മോഡിയുടെ പ്രതികരണം.
മലയാള സാഹിത്യത്തിലെ തീരാനഷ്‌ടമാണ്‌ ഒ.എന്‍.വി കുറുപ്പിന്റെ മരണമെന്ന്‌ മോഡി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കലാസൃഷ്‌ടികള്‍ സാഹിത്യ ലോകത്ത്‌ പ്രശംസയാര്‍ജിച്ചവയാണ്‌. അദ്ദേഹത്തിന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നതായും മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
ചോറൂണിന്റെ രചയിതാവിന്‌ മരണമില്ലെന്നു മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി. വായിക്കുന്തോറും ഇഷ്‌ടം തോന്നുന്ന ഈ കവിത എത്ര തവണ വായിച്ചിട്ടുണ്ടെന്നു പറയാന്‍ കഴിയില്ല. ഒ.എന്‍.വിയൂടെ കാവ്യജീവിതത്തിലെ നാഴികക്കല്ലാണ്‌ ചോറൂണ്‌.
അദ്ദേഹം സിനിമാ ലോകത്തേക്കു പോയില്ലായിരുന്നെങ്കില്‍ ഒരുപാടു നല്ല കവിതകള്‍ മലയാള സാഹിത്യത്തിനു ലഭിക്കുമായിരുന്നു.84 വയസുവരെയുള്ള ജീവിതംകൊണ്ട്‌ 840 കൊല്ലം ജീവിച്ച ഒരാളെക്കാള്‍ കൂടുതല്‍ മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന വ്യക്‌തിത്വമാണ്‌ ഒ.എന്‍.വിയുടേതെന്നും അക്കിത്തം പറഞ്ഞു. തന്നേക്കാള്‍ ആറു വയസ്‌ ഇളയതാണ്‌ ഒ.എന്‍.വി. കോഴിക്കോട്‌ റേഡിയോ നിലയത്തില്‍ ജോലിചെയ്യുന്ന കാലത്തു തുടങ്ങിയ സൗഹൃദം അടുത്തനാള്‍വരെ തുടര്‍ന്നിരുന്നു.
ഒ.എന്‍.വിക്ക്‌ ജ്‌ഞാനപീഠ പുരസ്‌കാരവും തനിക്ക്‌ മൂര്‍ത്തിദേവീ പുരസ്‌കാരവും ഒരുവേദിയിലാണ്‌ സമ്മാനിച്ചത്‌. കഴിഞ്ഞ വര്‍ഷം തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന കവിസമ്മേളനത്തിലാണ്‌ അവസാനമായി ഒത്തുചേര്‍ന്നത്‌. 80- ആഘോഷത്തിന്‌ മനയിലെത്തിയ ഒ.എന്‍.വിയുമായി ഒരുമിച്ചിരുന്നു സദ്യയുണ്ട്‌ പിരിഞ്ഞതും അക്കിത്തം അനുസ്‌മരിച്ചു.
കേരള കാവ്യകലാ സാഹിതി യുടെ യോഗം  പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിൻറെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി . പ്രൊഫ്‌. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു . കൊട്ടാരക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന കുരാക്കാർ സംസ്ക്കാരിക വേദിയും പ്രീയ കവി ഒ.എന്‍.വി കുറുപ്പിൻറെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുക യുണ്ടായി .

Prof. John Kurakar

No comments: