BURKINO FASO ATTACK
ബുര്ക്കിന ഫാസോയില്‍ ഭീകരാക്രമണം; 23 മരണം
Attackers raided a luxury
hotel in Burkina Faso overnight, shooting some and taking others hostage in a
siege that lasted hours and ended with 28 people dead.An al Qaeda-linked
terrorist group claimed responsibility for the assault at Splendid Hotel -- a
popular meeting place for Western diplomats in the capital, Ouagadougou.The
attack began Friday night and dragged on under the cover of darkness. Security
forces circled the perimeter to assess the situation before they stormed in
hours later.
"Everyone was
panicked and was lying down on the floor. There was blood everywhere, they were
shooting at people at point blank," said Yannick Sawadogo, who survived
the siege.Security forces entered the hotel early Saturday and freed 126
hostages, half of whom were hospitalized, according to Burkina Faso's foreign
minister, Alpha Barry.Attack
demonstrates al Qaeda revival in Africa
President Roch Marc
Christian Kabore told the nation 28 people were killed and 54 others wounded.
The injured included two Burkinabe police officers, one soldier and one service
member from France.It was unclear whether the death toll included the three
attackers that Kabore said were killed.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന
ഫാസോയില്‍ ഹോട്ടലിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഹോട്ടലിലുണ്ടായിരുന്ന
നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ഇവരില്‍
126 പേരെ സൈന്യം മോചിപ്പിച്ചു. ഇനിയും
ആരെങ്കിലും ഹോട്ടലിനകത്ത് അവശേഷിക്കുന്നുണ്ടോയെന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ
ഉയരാനിടയുണ്ട്.മണിക്കൂറുകള്‍ നീണ്ട എറ്റുമുട്ടലിനൊടുവില്‍ നാല്
ഭീകരരെ സൈന്യം വധിച്ചതായും ഹോട്ടലിന്റെ
നിയന്ത്രണം തിരിച്ചുപിടിച്ചതായും പ്രസിഡന്റ് റോഷ് മാര്‍ക് ക്രിസ്റ്റ്യന്‍
കാബോറെ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം
അല്‍ ഖായ്ദ ബന്ധമുള്ള
അല്‍ ഖായ്ദ ഇന്‍
ഇസ്ളാമിക് മഗ്രിബ് (എക്യുഐഎം) എന്ന
സംഘടന ഏറ്റെടുത്തു. ആക്രമണം തുടരവെ ഓണ്‍ലൈന്‍ വഴിയാണ് ഇവര്‍
ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. തലസ്ഥാനമായ ഓഗദൂഗിലുള്ള സ്പ്ളെന്‍ഡിഡ് ഹോട്ടലിനുനേരെയാണ് ആക്രമണമുണ്ടായത്.
ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും വിദേശികളുമൊക്കെയാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. സമീപത്തെ
മറ്റൊരു ഹോട്ടലാല യിബിയിലും ഭീകരര്‍
അതിക്രമിച്ച് കയറി. കാര്‍ബോംബ്
സ്ഫോടനം നടത്തിയശേഷമാണ് അക്രമികള്‍ ഹോട്ടലിനകത്തേക്ക് ഇരച്ചുകയറിയത്.
ആക്രമികളില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നെന്ന് ആഭ്യന്തരമന്ത്രി
സൈമണ്‍ കാംപോറെ പറഞ്ഞു. ഭീകരര്‍ക്കെതിരായ നീക്കത്തില്‍ മാലിയില്‍നിന്നെത്തിയ ഫ്രഞ്ച് സൈന്യവും ബുര്‍ക്കിന ഫാസോ സൈന്യത്തെ
സഹായിച്ചു. നവംബറില്‍ മാലി തലസ്ഥാനമായ
ബമാകോയില്‍ നടന്ന ആക്രമണത്തിനുപിന്നിലും എക്യുഐഎം
ആയിരുന്നു. ബമാകോയിലെ ഒരു ഹോട്ടലില്‍
നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Prof. John Kurakar
No comments:
Post a Comment