കൊട്ടാരക്കര മീൻപിടിപ്പാറ
മികച്ച ടൂറിസം സാദ്ധ്യതയുള്ള പ്രകൃതി രമണീയമായ സ്ഥലം
കൊല്ലം ജില്ലയിൽ അധികം
അറിയപെടാതെ കിടക്കുന്ന ,മികച്ച ടൂറിസം സാധ്യതയുള്ള മനോഹരമായ ഒരു
സ്ഥലമാണ് കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ
.സെൻറ് ഗ്രീഗോറിയോസ് കോളേജ് ന്
സമീപമാണ് ഈ വിനോദ
സഞ്ചാരകേന്ദ്രം .കൊല്ലം ജില്ലയിലെ കോളേജ്
വിദ്ധ്യാർത്തികളുടെ ഇഷ്ട
വിനോദകേന്ദ്രമാണ് മീൻ
പിടിപ്പാറ .കിഴക്കെതെരുവ് അറപ്പുര ഭാഗം , ഐപ്പള്ളൂർ എന്നീ പ്രദേശങ്ങളിലൂടെ
ഒഴുകിയെത്തുന്ന നീരുറവകൾ മീൻ പിടിപ്പാറയിൽ
എത്തുന്നതോടെ ജലപ്രവാഗമായി മാറുന്നു കിലോമീറ്ററോളം ദൂരം
പാറക്കെട്ടുകൽക്കിടയിലൂടെയും ഔഷധ ചെടികൾക്കിടയിലൂടെയും
ഒഴുകി, മീൻ പിടിപ്പാറയിൽ
എത്തുന്ന ജലം ഔഷധ
ഗുണമുള്ളതായി തീരുന്നു .സ്ഥല വാസികൾ
കുടിക്കുന്നതിന് ഈ ജലം
ഉപയോഗിക്കുന്നു .
മീൻ പിടിപ്പാറ മനോഹരമായ ഒരു കാഴ്ച തന്നെയാണ് കുട്ടികൾക്ക് ഇവിടെ നീന്താനും വെള്ളത്തിലൂടെ മണിക്കൂറുകൾ തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട് .കുളിമയുള്ള വെള്ളത്തിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന കുട്ടികൾ ധാരളമാണ് .ടൂറിസം വകുപ്പ് ഏറ്റടുത്തു ആധൂനിക സൗകര്യങ്ങൾ ഒരുക്കിയാൽ മികച്ച സാദ്ധ്യത കളുള്ള ഒരു പ്രകൃതി മനോഹര ,അനുഗ്രഹ ഭൂമിയാണ് മീൻ പിടിപ്പാറ .പാറക്കൂട്ടങ്ങൾ പിന്നിട്ടു മുകളിലെത്തുമ്പോൾ മൈലാടും പാറയാണ് ..അവിടെ എത്തിയാൽ കടപ്പുറത്ത് നിൽക്കുന്ന പ്രതീതിയാണ് . നല്ല കാറ്റാണ് , ക്ഷീണമെല്ലാം അതോടെ അകലും. പാറക്കൂട്ടങ്ങൾക്കു വിവിധ മരങ്ങൾ സമൃദ്ധമായി വളരുന്നു. പുൽത്തൈലത്തിന്റെ നറുമണം തൂകുന്ന ഇഞ്ചപ്പുല്ല് മേടുകളോളം വളർന്നുനിൽക്കുന്നു. സമീപം കൂറ്റൻ ഏഴിലംപാല. അതിന്റെ ചുവട്ടിൽ ഇഞ്ചപ്പുല്ലിന്റെ നാമ്പുകൾ പൊട്ടിച്ചു മണപ്പിച്ച് അൽപനേരം ഇരിക്കാം. ഭൂമിയും ആകാശവും തൊട്ടുതൊട്ടു നിൽക്കുന്ന മൈലാടും പാറ . മീൻ പിടിപ്പുപാറ തടാകത്തിൽ നിന്നും കാട്ടുമരങ്ങളും റബ്ബർ മരങ്ങളും ഇടതൂർന്നു വളരുന്ന കുത്തനെയുള്ള കയറ്റം 100 മീറ്ററോളം പിന്നിട്ടാൽ മൈലാടും പ്പാറയിൽഎത്താം പാറമുകളിൽ നിന്നാൽ കൊട്ടാരക്കര പട്ടണവും സമീപ പ്രദേശങ്ങളും നന്നായി കാണാം. മീൻ പിടിപ്പാറ യിലെ ജൈവ സമ്പത്തിനെ കുറിച്ച് പലരും ഗവേഷണം നടത്തിയിട്ടുണ്ട് .പല തരത്തിലുള്ള പക്ഷികളുടെയും സസ്യങ്ങളുടെയും ഒരു സങ്കേതം തന്നെയാണ് മീൻ പിടിപ്പാറ .പെരുമ്പാമ്പും മുള്ളൻപന്നിയും പതിവായി കടന്നുപോകുന്ന പാത അവിടെ ഉണ്ടായിരുന്നതായി പറയുന്നു .പാറലോബികൾ ഈ മനോഹര ഭൂമിയുടെ സൗന്ദര്യത്തെ കവർന്നെടുത്തിട്ടുണ്ട് ..കേരള കാവ്യ കലാ സാഹിതി ,മീൻ പിടിപ്പാറ വിനോദ സഞ്ചാര വികസന സമിതി എന്നീ സംഘടനകൾ മീൻ പിടിപ്പാറയുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നു .ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളുണ്ടെങ്കിലും അതു ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളൊന്നുംഇവിടെ ഉണ്ടായിട്ടില്ല. ഈ പാറകളെ ബന്ധിപ്പിച്ചു സാഹസിക ടൂറിസം – ഇക്കോ ടൂറിസംതുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ചാൽ വിനോദസഞ്ചാരികൾ ഇങ്ങോട്ടേക്ക് ഒഴുകും. ഇപ്പോൾ തന്നെ നൂറുകണക്കിനു സഞ്ചാരികൾ വരുന്നുണ്ട്. ഇവിടം ഔഷധസസ്യങ്ങളുടെ കലവറയാണ്., പാറകളെ ബന്ധിപ്പിച്ച് റോപ് വേ നിർമ്മിച്ചാൽ വരുമാനം പലമടങ്ങായി വർദ്ധിക്കും .കൊട്ടാരക്കര പട്ടണത്തിൻറെ സമീപത്തുള്ള കേന്ദ്രമായതിനാൽ വളർച്ച അതിവേഗത്തിലായിരിക്കും .മീൻ പിടിപ്പാറയുടെ ടൂറിസം സാധ്യതകൾ വിനിയോഗിക്കാനും അവിടെ വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും ഡിടിപിസി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് . പാറകളിൽ കൈവരികൾ സ്ഥാപിക്കുക, ടൂറിസം ഇൻഫർമേഷൻ – ഫെസിലിറ്റേഷൻ സെന്ററുകൾ തുറക്കുക, പേ ആൻഡ് യൂസ് ടോയ്‌ലെറ്റുകൾ നിർമിക്കുക, റസ്റ്ററന്റ്,നീന്തൽ കുളം , പാർക്കിങ്ങ് സൗകര്യങ്ങൾ തുടങ്ങിയവക്കായി 40 ലക്ഷം അനുവദിച്ചു കഴിഞ്ഞു .മീൻ പിടിപ്പാറവരെയുള്ള റോഡ് നിർമ്മാണം പൂർത്തിയായി കഴിഞ്ഞു . മീൻ പിടിപ്പുപാറയിൽ ടൂറിസം വികസന സമിതിയുടെ ഓഫീസ് തുറക്കാനും പരിപാടിയുണ്ട് . കൊട്ടാരക്കരയുടെ പുരോഗതിയുടെ ആക്കംകൂട്ടാൻ മീൻ പിടിപ്പാറ ടൂറിസം പദ്ധതിക്ക് കഴിയും. 2014 ൽ ആരംഭിച്ച മീനപിടിപ്പാറ വികസന സമിതിയുടെ ഔപചാരിക ഉദ്ഘാടനം 2016 ജനുവരി 26 നു നടത്തും .പ്രസിഡന്റ് പ്രൊഫ് .ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് കൊട്ടാരക്കര എം ,എൽ .എ അഡ്വക്കേറ്റ് ഐഷാ പോറ്റി ഉദ്ഘാടനം നിർവഹിക്കും .
Prof. John Kurakar
No comments:
Post a Comment