മനോഹരമായ ജഡായു പാറയും മീൻപിടിപ്പാറയും
|
മീൻ പിടിപ്പാറ ഒരു ദൃശ്യം |
കേരള കാവ്യ
കലാ സാഹിതി അതീവ
മനോഹരമായ ജഡായു പാറ യിലേക്കും
മീൻപിടി പ്പാറയിലെക്കും ഒരു
യാത്ര സംഘടിപ്പിക്കുന്നു . 25 പ്രകൃതി
സ്നേഹികളെയാണ് സംഘത്തിൽ
ഉൾ പെടുത്തുന്നത് .കൊട്ടാരക്കരയിൽ
നിന്നാണ് യാത്ര
തിരിക്കുന്നത് .കൊട്ടാരക്കരയില്‍ നിന്നും 21 കിലോമീറ്റര്‍. എം
.സി റോഡ് വഴി
ചടയമംഗലം.. ജഡായു മംഗലം എന്ന
പേര് ലോപിച്ചാണ് ചടയമംഗലം
ആയത്..സമുദ്രനിരപ്പില്‍ നിന്നും ആയിരം അടിയോളം
ഉയരത്തിലാണ് ജഡായു പാറ.ഒന്നര
കിലോമീറ്ററിലധികം കയറിയാലേ മുകളിലെത്തൂ..കരിമ്പാറയുടെ
മുകളില്‍ എത്തിയാൽ ചിറകറ്റു വീണു
കിടക്കുന്ന ജഡായുവിനെ കാണാം . ജഡായുവിന്റെ ശില്പത്തിന്റെ പണി മിക്കവാറും
പൂർത്തിയായി കഴിഞ്ഞു .ഭീമാകാരമായ ആ
പ്രതിമയ്ക്കുള്ളില്‍ 6 ഡി തീയേറ്റര്‍,
ഡിജിറ്റല്‍ മ്യൂസിയം തുടങ്ങിയ വിസ്മയങ്ങളാണ്
തയ്യാറാവുന്നത്. അകത്തു കൂടി മുകളില്‍
എത്തി ജഡായുവിന്റെ കണ്ണിലൂടെ താഴ്വാരം കാണുവാനുള്ള
ടെലിസ്കോപ്പുകളും പദ്ധതിയിലുണ്ട്..
|
ജടായു പാറ ഒരു സമീപക്കാഴ്ച |
ജഡായു പാറയില്‍ നിന്നുള്ള
ദൃശ്യം അതീവ മനോഹരമാണ്.. നോക്കെത്താ
ദൂരത്തോളം ഭൂമി പച്ചപ്പോടെ പരന്നു
കിടക്കുന്നകാഴ്ച മനോഹരമാണ്
.. വെയിലിന്റെ കാഠിന്യത്തെ തോല്പിച്ച് സദാസമയവും ചീറിയടിക്കുന്ന
തണുത്ത കാറ്റ് ..പാറയില്‍ ശ്രീരാമ
ക്ഷേത്രവുമുണ്ട്.. തൊട്ടടുത്ത് ശ്രീരാമപാദുകം എന്നടയാളപ്പെടുത്തിയ ഇടത്തില്‍ വലിയ ഒരു
കാല്‍പ്പാദത്തിന്റെ ആകൃതിയില്‍
പാറയില്‍ അടയാളങ്ങള്‍.. കൊട്ടാരക്കരയിലെ മറ്റൊരു
മനോഹര തീരമാണ് മീൻ
പിടിപ്പാറ . ഫോൺ 9447559495
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment