WORLD DIABETES DAY - NOVEMBER-14
World Diabetes Day is the primary global awareness
campaign of the diabetes world and is held on November 14 each year. It was
introduced in 1991 by the International Diabetes Federation and the World
Health Organization in response to the alarming rise of diabetes around the
world. World Diabetes Day is a campaign that features a new theme chosen by the
International Diabetes Federation each year to address issues facing the global
diabetes community. While the campaigns last the whole year, the day itself
marks the birthday of Frederick Banting who, along with Charles Best and John
James Rickard Macleod, first conceived the idea which led to the discovery of
insulin in 1922.Each year, World Diabetes Day is centred on a theme related
to diabetes. Topics covered have included diabetes and human rights, diabetes
and lifestyle, diabetes and obesity, diabetes in the disadvantaged and the
vulnerable, diabetes in children and adolescents. People with diabetes get to
take a day off work or school on this day and talking about Diabetes.World
Diabetes Day is celebrated worldwide by the over 230 member associations of the
International Diabetes Federation in more than 160 countries and territories,
all Member States of the United Nations, as well as by other associations and
organizations, companies, healthcare professionals and people living with diabetes
and their familiesThe global diabetes community including International
Diabetes Federation member associations, diabetes organizations, NGOs, health
departments, civil society, individuals and companies develop an extensive
range of activities, tailored to a variety of groups. Activities organized each
year include:
ലോകം പ്രമേഹത്തിന്റെ പിടയിലാണ്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെങ്കിലും പ്രമേഹ ബാധിതരയുടെ എണ്ണത്തില്‍ കുറവൊന്നും കാണുന്നില്ല.അതിനര്‍ഥം കൂടുതല്‍ താഴെക്കിടയിലേക്ക് സന്ദേശം എത്തേണ്ടിയിരിക്കുന്നു. പ്രമേഹസാക്ഷരതയില്‍ നാം ഇനിയും മുന്നേറാനുണ്ട്.ശാസ്ത്ര സാങ്കേതിക രംഗത്തും വിവരസാങ്കേതികരംഗത്തും സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തു മനുഷ്യന്‍ കുതിച്ചുചാട്ടം നടത്തി.ഈ വളര്‍ച്ചയില്‍ മനുഷ്യന്റെ ജീവതവേഗം റോക്കറ്റു കണക്കെ കുതിച്ചു. പക്ഷേ, അത് ചെന്നെത്തിയത് അനാരോഗ്യത്തിന്റെ പടുകുഴിയിലും.രോഗങ്ങള്‍ തലപൊക്കി. കൂട്ടത്തോടെ ആക്രമിക്കാന്‍ തുടങ്ങി. പ്രത്യേകം കാരണമൊന്നുമില്ലാതെ കടന്നുവന്ന രോഗങ്ങളുടെ കാരണം തേടുകയായിരുന്നു പിന്നീട് ശാസ്ത്ര സമൂഹം. ഒടുവില്‍ കാരണമില്ലാത്ത ആ രോഗങ്ങളുടെ കാരണം കണ്ടെത്തി.വേഗമേറിയ ജീവിതത്തിലെ വേഗമേറിയ ജീവിതരീതിതന്നെയായിരുന്നു അതിനു പിന്നില്‍. അത്തരം രോഗങ്ങളെ എല്ലാം ചേര്‍ത്ത് ജീവിതശൈലീ രോഗങ്ങള്‍ എന്നുവിളിച്ചു.ജീവിതശൈലീരോഗങ്ങളുടെ അണമുറിഞ്ഞ ഒഴുക്കാണ് പന്നീടുണ്ടായത്. ഒരു പകര്‍ച്ചവ്യാധി കണക്കെ ജീവിത ശൈലീരോഗങ്ങള്‍ ലോകമെമ്പാടും, ധനികനെന്നോ, ദരിദ്രനെന്നോ വ്യത്യാസം കൂടാതെ കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള വേര്‍തിരിവുകളില്ലാതെ വ്യാപിച്ചു. ജീവിതശൈലീരോഗങ്ങളില്‍ ഒന്നാം സ്ഥാനത്ത് പ്രമേഹമായിരുന്നു.പ്രമേഹ രോഗികള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ നാലു ശതമാനം ആളുകളും പ്രമേഹ രോഗികളാണെന്ന് അടുത്തുനടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
നഗരങ്ങളില്‍ എട്ടു ശതമാനവും മെട്രോ നഗരങ്ങളില്‍ 16 ശതമാനവുമാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 50 ശതമാനമാളുകളില്‍ പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നഗരവാസികളായ 25 ശതമാനം ആളുകള്‍ പ്രമേഹത്തെക്കുറിച്ച് തികച്ചും അജ്ഞരാണ്.
കരുതലോടെ ജീവിച്ചാല്‍ പ്രമേഹം തടയാനാവുമെന്ന സാമാന്യ അറിവുപോലും ഇവര്‍ക്കില്ല. എന്നാല്‍ ഇവരിലേറെപ്പേരും പ്രമേഹബാധിതരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അതായത് ഇപ്പോള്‍ കണ്ടെത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് പ്രമേഹരോഗികള്‍ രാജ്യത്ത് ജീവിക്കുന്നു.
പ്രമേഹത്തെക്കുറിച്ചോ അതിന്റെ വ്യാപനത്തെക്കുറിച്ചോ അടിസ്ഥാനപരമായ വിവരങ്ങള്‍ പോലുമില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ നഗരജീവിതം നയിക്കുന്നുണ്ട് എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.ഈ അറിവില്ലായ്മ തന്നെയാണ് പുതിയ പ്രമേഹരോഗികള്‍ സൃഷ്ടിക്കപ്പെടാന്‍ മുഖ്യ കാരണം. തെറ്റായ ഭക്ഷണരീതി, ജീവിതശൈലി, രോഗത്തെക്കുറിച്ചുള്ള അജ്ഞത എന്നിവയാണ് രാജ്യത്ത് പ്രമേഹവ്യാപനത്തിന് ആക്കം കൂട്ടുന്നതെന്ന് ഇതില്‍ നിന്നും മനസിലാക്കാം.ഇതുകൂടാതെ, നഗരവല്‍ക്കരണം, വ്യായാമരഹിത ജീവിതരീതി, അമിതവണ്ണം, മാനസിക പിരിമുറുക്കം, കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണസാധനങ്ങളുടെ അമിത ഉപയോഗം എന്നിവയും പ്രമേഹത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായി.
പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്ന പ്രമേഹത്തെ വരുതിയിലാക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എല്ലാവര്‍ഷവും നവംബര്‍ 14 ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നത്.
പ്രമേഹബാധിതരുടെ പ്രായമാണ് നമുക്കു ലഭിക്കുന്ന മറ്റൊരു മുന്നറിയിപ്പ്. മുമ്പൊക്കെ നാല്‍പ്പതും അമ്പതും വയസിനു ശേഷമാണ് പ്രമേഹം പിടിമുറുക്കിയിരുന്നതെങ്കില്‍ ഇന്നത് ഇരുപതിനും മുപ്പതിനും ഇടയിലേക്ക് ഇറങ്ങിവന്നു. ഇതു നമ്മുടെ യുവത്വത്തെ തകര്‍ത്തു തരിപ്പണമാക്കും എന്നകാര്യത്തില്‍ സംശയമില്ല.യുവാക്കളില്‍ നിന്നുമാണ് രാജ്യത്തിന് ഏറ്റവും മികച്ച സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ആശയങ്ങള്‍, പുതിയ കണ്ടുപിടുത്തങ്ങള്‍... അങ്ങനെ സമൂഹത്തിനു വേണ്ടി എക്കാലവും പ്രവര്‍ത്തിക്കേണ്ടത് യുവ മസ്തിഷ്‌കമാണ്. പക്ഷേ, പ്രമേഹം അവരെ ഇതിനകം വരിഞ്ഞു മുറുക്കിയിട്ടുണ്ടാവും.അവരുടെ സേവനങ്ങള്‍ അതോടെ നിലയ്ക്കുന്നു. പ്രമേഹരോഗത്തിന്റെ ചിട്ടവട്ടങ്ങളിലൊതുങ്ങി ജീവിതം തള്ളി നീക്കുന്ന എത്രയോ ചെറുപ്പക്കാരെ ഇന്നു കാണാന്‍ കഴിയും.
ജനങ്ങളുടെ ആരോഗ്യമാണ് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് മുഖ്യപങ്കുവഹിക്കുന്നത്. ജനം രോഗികളായി മാറുന്ന അവസ്ഥയില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ അത് ഗുരുതരമായി ബാധിക്കും.ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് 2009 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ പ്രമേഹ വിദ്യാഭ്യാസത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്റര്‍ നാഷണല്‍ ഡയബെറ്റിക് ഫെഡറേഷന്‍ ലോക പ്രമേഹ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.ലോകമെമ്പാടും ജനങ്ങളില്‍ പ്രമേഹരോഗ അവബോധം സൃഷ്ടിക്കാനും പ്രമേഹം തടയാനുമുള്ള നിരന്തരമായ ശ്രമം 2009 മുതല്‍ ഫെഡറേഷന്‍ നടത്തിവരികയാണ്. ഈ ഉദ്യമത്തിനു പിന്നില്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ ഉയരുന്ന അവസ്ഥയ്ക്കാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്.ഇന്‍സുലിന്റെ അളവ് കുറയുകയോ ശരീരം ഇന്‍സുലിനോട് പ്രതികരിക്കാതെ വരികയോ ചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. അമിതമായ ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറത്തുപോവുകയും ചെയ്യും. ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട് എന്നിങ്ങനെ രണ്ടുതരം പ്രമേഹമാണുള്ളത്.ആദ്യത്തേത് കുട്ടികളില്‍ കാണപ്പെടുമ്പോള്‍ ജീവിതശൈലീ രോഗമെന്ന് വിശേഷിപ്പിക്കുന്ന ടൈപ്പ് രണ്ട്, മുതിര്‍ന്നവരില്‍ 90 ശതമാനവും കാണുന്നു.എന്നാല്‍ കൃത്യമായ വ്യായാമംകൊണ്ടും ശരിയായ ഭക്ഷണക്രമീകരണംകൊണ്ടും പരിശോധനകൊണ്ടും ബോധവല്‍ക്കരണംകൊണ്ടും ഔഷധസേവകൊണ്ടും ഇവ നിയന്ത്രിക്കാനാവും. പ്രമേഹബാധിതര്‍ക്കും സാധാരണ ജീവിതം സാധ്യമാണെന്ന സത്യം ബഹുഭൂരിപക്ഷം രോഗികളും തിരിച്ചറിയുന്നില്ല.
പ്രമേഹത്തിന്റെ വ്യാപനം തടയാന്‍ പ്രമേഹ ബോധവല്‍ക്കരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ മറ്റ് സംഘടനകളുടെ സഹകരണത്തോടെ സെമിനാറുകളും, ചര്‍ച്ചാ ക്ലാസുകളും സംഘടിപ്പിക്കുന്നത്.പ്രമേഹ രോഗപ്രതിരോധനത്തിനും രോഗ നിയന്ത്രണത്തിനും ഒരുപോലെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ശരിയായ ഉയര-തൂക്ക അനുപാതം.ആരോഗ്യകരമായ ജീവിതശൈലി, ശരിയായ ഭക്ഷണശീലം, ശരിയായ ഉറക്കം, മാനസിക പിരിമുറക്കമില്ലാത്ത ജീവിതം എന്നിവ മറ്റ് അവശ്യ ഘടകങ്ങളാണ്. ഇത്രയും കര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചാല്‍ പ്രമേഹം വരാതിരിക്കാനും രോഗമുള്ളവര്‍ക്ക് അത് നിയന്ത്രിക്കാനും കഴിയും.
ഫാസ്റ്റ് ഫുഡ് സംസ്‌കാരം പടര്‍ന്നപിടിക്കുകയാണ് ഇന്ത്യയില്‍. നാട്ടിലും നഗരത്തിലും കൂണുപോലെ മുളച്ചുപൊന്തുന്ന ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ ഇതിനു തെളിവാണ്. ഇന്ത്യയില്‍ എല്ലായിടത്തും ഫ്രൈഡ് ഫുഡ് ശൃംഖല പെരുകുന്നു. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു.
ട്രെയിനിലും ബസിലും റോഡിലുമൊക്കെ പൊണ്ണത്തടിയുള്ളവരുടെ എണ്ണം പെരുകുന്നുണ്ട്. രോഗാതുരമായൊരു സമൂഹമാണ് നമുക്കുമുന്നില്‍ കാണാനാവുന്നത്.
സ്വാദിഷ്ടമായ ഭക്ഷണം തേടി നഗരം ചുറ്റുന്നവരും നിരവധിയാണ്. ജോലിത്തിരക്കില്‍ വീട്ടില്‍ ആഹാരം പാകം ചെയ്യാന്‍ കഴിയാത്തവരും മടിയുള്ളവരുമാണ് ഫാസ്റ്റു ഫുഡില്‍ അഭയം തേടുന്നത്.
അമിത വണ്ണത്തിന്റെ കാരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിപ്പിക്കുന്നതും പ്രമേഹം വരാതിരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, പ്രമേഹം പിടിപെട്ടവര്‍ക്ക് സാധാരണ ജീവിതം നയിക്കാനും കൂടുതല്‍ ഉല്‍പാദനക്ഷമമാകാനും കഴിയുന്നു.
മറ്റു രോഗങ്ങളെ അപേക്ഷിച്ച് പ്രമേഹ രോഗ നിയന്ത്രണം നൂറുശതമാനവും രോഗിയെ ആശ്രയിച്ചിരിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ കഴിയൂ.
സ്വയം നിയന്ത്രണം തന്നെയാണ് ആവശ്യം. ആരോഗ്യകരമായ ഒരു ജീവിതശൈലിയാണ് പ്രമേഹരോഗ നിയന്ത്രണത്തിന്റെയും താക്കോല്‍. മരുന്നുകള്‍ പ്രമേഹചികിത്സയെ സഹായിക്കുന്നു എന്നുമാത്രം.അതുകൊണ്ടുതന്നെയാണ് ബോധവല്‍ക്കരണവും പ്രമേഹ വിദ്യാഭ്യാസവും പുതിയ കാലഘട്ടത്തില്‍ അനിവാര്യതയായി മാറുന്നത്.
Prof, John Kurakar
No comments:
Post a Comment