Pages

Monday, November 9, 2015

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഐക്യം തകർക്കാൻ ആരും ശ്രമിക്കരുത് .

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഐക്യം  തകർക്കാൻ  ആരും  ശ്രമിക്കരുത് .
John Kurakarഭാരതം ഒരു ഭ്രാന്താലയമായി മാറാനുള്ളസാധ്യത തള്ളികളയാനാവില്ല . . നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ നിഷ്ഠയിൽ അധിഷ്ഠിതമായ നമ്മുടെ സഹവർത്തിത്വശീലം ശിഥിലമായി തുടങ്ങിയിരിക്കുന്നു. ഭാരതത്തിൽ മാത്രമല്ല, ലോക രാജ്യങ്ങളിലെല്ലാം നിശിതമായ വിമർശനത്തിനു പാത്രീഭവിച്ച ദാദ്രി കൊലപാതകത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചിലർ ഭാരതത്തിൽ  ഉണ്ട് . മുസ്ലിം ജനവിഭാഗത്തിനെതിരെ ആക്രമണോത്സുകരായി പോർവിളിക്കുന്നവരെയും കണ്ടില്ലെന്നുനടിക്കാനാവില്ല. ഒരു  ലേഖനത്തിൽ പശുക്കളെ കൊല്ലുന്ന പാപികളെ വധിക്കാൻ വേദങ്ങൾ നിർദേശിക്കുന്നുണ്ടെന്നാണ്‌ അവകാശപ്പെടുന്നത്‌. വേദേതിഹാസങ്ങളിലും മറ്റ് മത ഗ്രന്ഥങ്ങളിലും  അനുകരണീയമായ ആശയങ്ങളും അവഗണിക്കേണ്ട അറുപഴഞ്ചൻ സിദ്ധാന്തങ്ങളുംഉണ്ടെന്നുള്ള വസ്തുത എല്ലാവരും  അറിയണം .വേദപുസ്‌തക  വാക്യങ്ങളെ വളച്ചോടിക്കുന്നവരും കുറവല്ല .മര്യാദാപുരുഷോത്തമനെന്നു പുകഴ്പെറ്റ ശ്രീരാമൻ തപസ്വിയായ ശൂദ്രകമുനിയുടെ തല വെട്ടിയത്‌ അദ്ദേഹം ശൂദ്രനായതിനാലാണ്‌. തപസ്‌ ശൂദ്രനു വിധിച്ചിട്ടുള്ളതല്ലല്ലോ. സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ ഗോവധവും ഗോമാംസഭോജനവും സാധാരണമായിരുന്നു. ഹിന്ദുക്കളിൽ ഒരുകൂട്ടർ ഗോമാംസം നിഷേധിക്കുന്നു, മുസ്ലിങ്ങൾ പന്നി മാംസം നിഷേധിക്കുന്നു. ക്രിസ്ത്യാനികൾക്ക്‌ ഒരു മാംസവും നിഷിദ്ധവുമല്ല ,നിർബന്ധവുമല്ല . ബുദ്ധമതസ്ഥർ ഒരു മാംസവും ആഹരിക്കുന്നില്ല. സ്വന്തം താൽപ്പര്യപ്രകാരം മാംസാഹാരം കഴിക്കുന്നതിൽ നിന്നോ കഴിക്കാതിരിക്കുന്നതിൽ നിന്നോ ആരെയും തടയാൻ ആർക്കും അവകാശമില്ല. ശുദ്ധ ഇന്ത്യക്കാരായ ദ്രാവിഡന്മാർ മാംസഭുക്കുകളായിരുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഐക്യം  തകർക്കാൻ  ആരും  ശ്രമിക്കരുത് .


പ്രൊഫ്‌ .ജോണ്‍ കുരാക്കാർ

No comments: